Activate your premium subscription today
ചെന്നൈ ∙ നഗരത്തിൽ 16 വരെ മഴ തുടരുമെന്നും 13ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ തീവ്രതയിൽ കുറവുണ്ടാകുമെന്നും ചുഴലിക്കാറ്റായി മാറില്ലെന്നും അറിയിച്ചു. തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് ഇന്നലെ നഗരത്തിലെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു.
ചെന്നൈ ∙ നഗരത്തിൽ മഴ ഇന്നും തുടർന്നേക്കും. ബംഗാൾ ഉൾക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പ്രഭാവത്തെ തുടർന്നു ബുധൻ വൈകിട്ടോടെ ആരംഭിച്ച മഴയാണ് നഗരത്തിൽ ശക്തമായി തുടരുന്നത്.ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടെ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ
ചെന്നൈ ∙ മാന്നാർ ഉൾക്കടൽ പ്രദേശത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ ഇരുപതോളം ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മധുര, വിരുദുനഗർ, തേനി, ഡിണ്ടിഗൽ, ശിവഗംഗ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം
ചെന്നൈ ∙ കനത്ത മഴയും വെള്ളക്കെട്ടും പേടിച്ച് പലരും സാധനങ്ങൾ വാങ്ങിക്കൂട്ടിയതോടെ ഒട്ടേറെപ്പേർക്ക് അവശ്യസാധനങ്ങൾ ലഭിക്കാതെയായി. പാലും ബ്രെഡും ബിസ്കറ്റും അടക്കമുള്ളവയാണ് പലരും അമിതമായ അളവിൽ വാങ്ങി സംഭരിച്ചത്. ഇതോടെയാണ് ആവശ്യക്കാരായ പലർക്കും സാധനങ്ങൾ കിട്ടാത്ത അവസ്ഥയുണ്ടായത്. പല കടകളിലും ഇന്നലെയാണ്
ചെന്നൈ ∙ നഗരത്തിൽ അടുത്ത 10 ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ, റാണിപെട്ട് തുടങ്ങിയ സ്ഥലങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. പടിഞ്ഞാറൻ ദിശയിൽ വീശുന്ന കാറ്റിന്റെ വേഗത്തിലുള്ള വ്യതിയാനമാണ് മഴയ്ക്കു കാരണമാകുകയെന്ന് മേഖലാ കാലാവസ്ഥാ
ചെന്നൈ ∙ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ദിണ്ടിഗൽ ജില്ലകളിലെ മലയോര മേഖലകളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ നഗരം മേഘാവൃതമായി തുടരുമെന്നും നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇടിക്കും മിന്നലിനുമൊപ്പം മഴ പെയ്യാൻ
ചെന്നൈ∙ കനത്ത മഴയിൽ ചെന്നൈയിലെ വിമാന സർവീസുകൾ താളം തെറ്റി. ചെന്നൈയിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇവിടെനിന്ന്
ഒരുവശത്തു ബാറ്റർമാരുടെ കരുത്തിൽ പ്ലേ ഓഫിലെത്തിയ സൺറൈസേഴ്സ് ഹൈദരാബാദ്. മറുപുറത്ത് ബോളർമാരുടെ മികവിൽ രാജസ്ഥാൻ റോയൽസ്. ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി ഇരുടീമുകളും ഇന്ന് ഏറ്റുമുട്ടുമ്പോൾ സൂപ്പർ ത്രില്ലറിൽ കുറഞ്ഞതൊന്നും ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നില്ല. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം.
ചെന്നൈ ∙ കത്തിരിക്കാലത്തിന്റെ കടുത്ത ചൂടിൽ വിയർത്ത നഗരവാസികൾക്ക് മഴക്കുളിരുള്ള പ്രഭാതത്തിലേക്ക് ഉണർന്നതിന്റെ ആശ്വാസം. ബുധനാഴ്ച രാത്രിയോടെ നഗരത്തിൽ ആരംഭിച്ച ചാറ്റൽമഴ വ്യാഴാഴ്ച പകലും തുടർന്നതോടെ അന്തരീക്ഷം തണുത്തു. ഒരാഴ്ച മുൻപ് 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്ന നഗരത്തിലെ താപനില ഇന്നലെ 33
ചെന്നൈ ∙ മഴയിലും പ്രളയത്തിലും ജനജീവിതം നിശ്ചലമായ തെക്കൻ ജില്ലകൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്നു.ചില കടകൾ ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഗതാഗതം പുനരാരംഭിച്ചു.തൂത്തുക്കുടിയിൽ നിന്നുള്ള ട്രെയിൻ ഗതാഗതം ഇന്ന് പുനരാരംഭിക്കുമെന്ന്
Results 1-10 of 20