Activate your premium subscription today
2021ൽ കാൻസർ ബാധിതയായിരുന്നെന്നും ആരോഗ്യനില വഷളായതോടെ ഡോക്ടർമാർ മത്സരം ഉപേക്ഷിക്കാൻ നിർദേശിച്ചിരുന്നെന്നും ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദ്. ഉത്തേജക മരുന്ന് ഉപയോഗത്തിന് നാഡ 4 വർഷത്തെ വിലക്കേർപ്പെടുത്തിയതിനു പിന്നാലയാണ് ദ്യുതിയുടെ വെളിപ്പെടുത്തൽ. ടോക്കിയോ ഒളിംപിക്സിനു ശേഷം നടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിശോധനയ്ക്കു വിധേയരായ ഇന്ത്യൻ ക്രിക്കറ്റർമാരിൽ മുന്നിൽ രവീന്ദ്ര ജഡേജ. ഈ വർഷം മേയ് വരെ മൂന്നു തവണയാണ് ജഡ്ഡു സാംപിൾ നൽകിയത്. എന്നാൽ സംശയത്തിന്റെ കാരണം കൊണ്ടല്ല, റാൻഡം സാംപിൾ എന്ന നിലയ്ക്കായിരുന്നു ഈ പരിശോധന. 53 പുരുഷ ക്രിക്കറ്റർമാരും 2 വനിതാ ക്രിക്കറ്റർമാരുമാണ് ജനുവരി മുതൽ മേയ് വരെയുള്ള അഞ്ചു മാസക്കാലം പരിശോധനയ്ക്കു വിധേയരായത്. ആരുടെ ഫലവും പോസിറ്റീവ് ആയില്ല.
ഏഷ്യൻ ഗെയിംസിന് ഒരുങ്ങുന്ന ഇന്ത്യൻ കായികരംഗത്തെ ഉത്തേജക വിവാദത്തിലേക്ക് വലിച്ചിഴച്ച് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) അന്വേഷണ റിപ്പോർട്ട്. വാഡയുടെ നിർദേശങ്ങളും രാജ്യാന്തര മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇന്ത്യയിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) പരിശോധന നടത്തുന്നതെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. മുൻനിര അത്ലീറ്റുകളെ പരിശോധനയ്ക്കു വിധേയരാക്കുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഏഷ്യൻ ഗെയിംസിൽ മെഡൽക്കുതിപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്കു നിരാശ സമ്മാനിച്ച് ജൂഡോയിലെ ഉത്തേജക വിവാദം. ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ജൂഡോ ടീമിലെ 4 പേരാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനയിൽ കുടുങ്ങിയത്. ഏപ്രിലിൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിനിടെയാണ് നാഡ, ജൂഡോ താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധനയിൽ കുടുങ്ങിയവരിൽ 2 പേർ അടുത്തിടെ തജിക്കിസ്ഥാനിൽ നടന്ന രാജ്യാന്തര മത്സരത്തിലും പങ്കെടുത്തിരുന്നു.
ഉത്തേജക ഉപയോഗത്തിന്റെ പേരിൽ വിലക്ക് നേരിടുന്നത് രാജ്യത്തെ 84 അത്ലീറ്റുകൾ. കഴിഞ്ഞ വർഷം മാത്രം ശിക്ഷിക്കപ്പെട്ടത് 33 പേർ. ഇന്ത്യൻ അത്ലറ്റിക്സിൽ ഉത്തേജക ഉപയോഗം രൂക്ഷമെന്നു തെളിയിക്കുന്ന കണക്കുകൾ പുറത്തുവന്നിട്ടും പരിശോധനയിൽ ഉഴപ്പി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). റാഞ്ചിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ പേരിനുമാത്രമാണ് നാഡയുടെ പരിശോധന.
കായിക താരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം മറച്ചു വച്ചതു മൂലം റഷ്യയുടെയും ബെലാറൂസിന്റെയും മേൽ ചുമത്തിയിരുന്ന വിലക്ക് രാജ്യാന്തര അത്ലറ്റിക്സ് ഭരണസമിതിയായ വേൾഡ് അത്ലറ്റിക്സ് നീക്കി. വോട്ടിങ്ങിലൂടെയാണ് തീരുമാനം.
ഉത്തേജക പരിശോധനയിൽ പോസിറ്റീവായെന്ന വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് എം. വിഘ്നേഷ്. ‘‘പനിക്കുള്ള സിറപ്പും മരുന്നും മാത്രമാണ് ദേശീയ ഗെയിംസിന്റെ സമയത്ത് കഴിച്ചത്. നേരത്തേ മൂക്കിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു.
ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട വനിതാ ഡിസ്കസ്ത്രോ താരം കമൽപ്രീത് കൗറിനു 3 വർഷം വിലക്ക്. ലോക അത്ലറ്റിക്സ് ഫെഡറേഷനു കീഴിലുള്ള അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ് (എഐയു) വിലക്ക് പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിംപിക്സിൽ കമൽപ്രീത് ആറാം സ്ഥാനം നേടിയിരുന്നു. Content Highlight: Kamalpreet
ന്യൂഡൽഹി ∙ ഉത്തേജക ഉപയോഗത്തിന് എടികെ മോഹൻ ബഗാൻ ഡിഫൻഡർ അശുതോഷ് മേത്തയ്ക്ക് 2 വർഷം വിലക്ക്. ഫെബ്രുവരി 8ന് ഗോവയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നടപടി. ഉത്തേജക ഉപയോഗത്തിന് വിലക്ക് നേരിടുന്ന ആദ്യ ഐഎസ്എൽ താരമാണു മേത്ത.
ന്യൂഡൽഹി ∙ ഉത്തേജക പരിശോധന കർശനമാക്കാനും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്കു (നാഡ) കൂടുതൽ നിയമപരിരക്ഷ നൽകാനും ഉദ്ദേശിച്ചുള്ള ഉത്തേജക മരുന്നു നിരോധന ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ബിൽ അവതരിപ്പിച്ചത്.ഉത്തേജക Dope test, Indian Relay team, Maborama News
Results 1-10 of 11