Activate your premium subscription today
ബിജു കുര്യൻ, ഈ പേര് ഓർമയുണ്ടോ? കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച 27 അംഗ സംഘത്തിലെ കർഷകൻ. കേരളത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം സംഘത്തിൽനിന്ന് ‘അപ്രത്യക്ഷനായ’ കണ്ണൂർ ഇരിട്ടി സ്വദേശി. കഴിഞ്ഞ ഒരു വർഷം കേരളം ചർച്ച ചെയ്ത കർഷകരിൽ ഒരാൾ തീർച്ചയായും ബിജു കുര്യനാവും. ബിജുവിന്റെ തിരോധാനത്തോടെ, തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങിയ കേരള കൃഷി വകുപ്പിന്റെ ഇസ്രയേൽ പഠന പദ്ധതി കൂടുതൽ വാർത്താ പ്രാധാന്യവും നേടി. ബിജു കുര്യനെന്ന കർഷകൻ ഇസ്രയേലിൽനിന്ന് മടങ്ങി വന്നിട്ട് എന്ത് മാറ്റമായിരിക്കും അദ്ദേഹത്തിന്റെ കൃഷിയിൽ വരുത്തിയത്? ഇസ്രയേലിൽ വച്ചുണ്ടായ സംഭവങ്ങളില്‍ ഇതുവരെ പറയാത്ത എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാവുമോ? നാട്ടിൽ പ്രചരിച്ചതു പോലെ ഇസ്രയേൽ ചാര സംഘടനയായ മൊസാദാണോ ബിജുവിനെ കണ്ടെത്തിയത്? കേരളത്തിന്റെ കർഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) അന്നത്തെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുകയാണ് ബിജു കുര്യൻ.
ഇരിട്ടി∙ ഇസ്രയേൽ സന്ദർശിച്ച കൃഷി പഠന സംഘത്തിനൊപ്പം ചേരാൻ സാധിച്ചതു വലിയ അനുഗ്രഹമാണെന്നും മരുഭൂമിയിൽ വിജയംകൊയ്യുന്ന കൃഷിരീതികൾ നമുക്കു മാതൃകയാണെന്നും ബിജു കുര്യൻ പറഞ്ഞു. തന്നെക്കുറിച്ചുള്ള മറ്റ് പ്രചാരണങ്ങൾ തെറ്റാണെന്നും ബിജു പറഞ്ഞു. ഇസ്രയേൽ പഠന സംഘത്തിൽ നിന്നു കാണാതായതിന്റെ വിവാദങ്ങൾക്കു ശേഷം
ഇരിട്ടി (കണ്ണൂർ) ∙ സംസ്ഥാന സർക്കാരിനെയും കുടുംബാംഗങ്ങളെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ബിജു കുര്യൻ 10 ദിവസത്തിനുശേഷം തിരിച്ചെത്തി. ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്ന് ഈ മാസം 17 നു കാണാതായ പേരട്ട കെപിമുക്ക് സ്വദേശി കോച്ചേരിൽ ബിജു കുര്യൻ ഇന്നലെ രാവിലെ 9
കോഴിക്കോട് ∙ ആധുനിക കൃഷിരീതികൾ പഠിക്കാൻ ഇസ്രയേലിലേക്കു പോയ സംഘത്തിൽനിന്ന് മാറിനിൽക്കേണ്ടി വന്ന സാഹചര്യം വിവരിച്ചും, അതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളിൽ എല്ലാവരോടും ക്ഷമ ചോദിച്ചും ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യൻ. ഇന്നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ബിജു കുര്യൻ, അവിടെ
കരിപ്പൂർ∙ ഒരാഴ്ച മുൻപ് ഇസ്രയേലിൽ കാണാതായ കർഷകൻ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. ഇന്നു പുലർച്ചെ ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലാണ് എത്തിയത്. ഇസ്രയേലിൽനിന്ന് സ്വമേധയാ മടങ്ങുകയായിരുന്നുവെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം/കണ്ണൂർ ∙ ഒരാഴ്ച മുൻപ് ഇസ്രയേലിൽ കാണാതായ കർഷകൻ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ ഇന്നു കേരളത്തിലെത്തും. പുലർച്ചെ നാലിനു ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുമെന്നാണു ബിജു, ഇരിട്ടിയിലുള്ള സഹോദരൻ ബെന്നി കുര്യനെ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ സര്‍ക്കാര്‍ സംഘത്തിനൊപ്പം കൃഷിപഠിക്കാന്‍ പോയി ഇസ്രയേലില്‍ മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജന്‍സി. ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി നവീന്‍ റാണ കൃഷ്ണയെ ഇന്റര്‍പോള്‍ അറിയിച്ചതാണ് ഇക്കാര്യം. വീസ കാലവാധിയുള്ളതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാത്തതെന്നും ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. ബിജുവിനെ കേരളത്തിലെക്ക്
തിരുവനന്തപുരം∙ ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പി.പ്രസാദ്. സഹോദരൻ ഇക്കാര്യം അറിയിച്ചെന്നും ബിജു തിങ്കളാഴ്ച നാട്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 17ന് രാത്രിയിലാണ് കണ്ണൂർ ഇരിട്ടി പേരട്ട കെ.പി.മുക്കിലെ കോച്ചേരിൽ ബിജു കുര്യൻ എന്ന കർഷകനെ ഇസ്രയേലിൽ കാണാതാകുന്നത്. കേരളത്തിൽനിന്ന് ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാനെത്തിയ സംഘത്തിലെ അംഗമായിരുന്നു ബിജു. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഒരാളെ കാണാതായത് സ്വാഭാവികമായും വലിയ വാർത്തയായി. ബിജു എവിടേക്കാണു പോയത്? ഒരാഴ്ച പിന്നിടുമ്പോഴും അതിനുള്ള ഉത്തരം ലഭിച്ചിട്ടില്ല. ‘അന്വേഷിക്കേണ്ട’ എന്ന സന്ദേശം ബിജുവിൽനിന്ന് കുടുംബാംഗങ്ങൾക്കു ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ബിജു ഇസ്രയേലിൽ അപ്രത്യക്ഷനായത്? ഇത്രയേറെ റിസ്കെടുത്ത് മറ്റൊരു രാജ്യത്തേക്കു കടക്കാൻതക്ക എന്തു പ്രശ്നമാണ് ആ കർഷകന് നാട്ടിലുള്ളത്? ബിജുവിനെ അടുത്തറിയാവുന്നവർക്ക് ഇക്കാര്യത്തിൽ എന്താണു പറയാനുള്ളത്? സ്ഥലം പാട്ടത്തിനെടുത്തു വരെ കൃഷി ചെയ്തിട്ടുണ്ട് ബിജു. പലവിധ വിളകൾ പരീക്ഷിച്ചിട്ടുമുണ്ട്. ഇതൊന്നും വിജയം കണ്ടില്ലേ? എല്ലാം വിശദമായിട്ടറിയാം...
ജറുസലം∙ ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എംബസി നിര്‍ദേശം നല്കി. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ
Results 1-10 of 19