Activate your premium subscription today
നമ്മുടെ നാട്ടിലൊരു തിരഞ്ഞെടുപ്പ് വരുന്നു. ഓരോ പാർട്ടിയിലും സ്ഥാനാർഥിയാകാൻ ഉടുപ്പും തയ്പ്പിച്ച് കാത്തിരിക്കുന്നവർ ഏറെയുണ്ടാകും. പക്ഷേ ഒരൊറ്റ സ്ഥാനാർഥിയെ മാത്രമേ പാർട്ടിക്ക് മുന്നോട്ടുവയ്ക്കാൻ സാധിക്കൂ. സീറ്റിനു വേണ്ടി തർക്കം മൂക്കുമ്പോൾ തലമുതിർന്ന നേതാക്കൾ പറയും, എന്നാൽപ്പിന്നെ എല്ലാവരുമങ്ങ് തല്ലിത്തീർക്ക്. ജയിക്കുന്നവരെ സ്ഥാനാർഥിയാക്കാമെന്ന്! സംഗതി തമാശയായി തോന്നുമെങ്കിലും യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു പരിപാടിയുണ്ട്. തല്ലിത്തീർക്കലല്ല, പക്ഷേ ആരു സ്ഥാനാർഥിയാവും എന്ന തർക്കം തീർക്കലിനാണ് ഇവിടെ പ്രാധാന്യം. യുഎസിൽ പ്രധാനപ്പെട്ട രണ്ട് പാർട്ടികളാണുള്ളത്. ഡമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നൊരു വിളിപ്പേരുമുണ്ട്. ആനയാണ് ചിഹ്നം. തീവ്ര ദേശീയത പുലർത്തുന്ന, യാഥാസ്ഥിതിക സമീപനമുള്ള പാർട്ടിയെന്നാണ് വിശേഷണം. അതേസമയം, ഡമോക്രാറ്റിക് പാർട്ടി പുരോഗമന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നവരാണ്. രാജ്യത്തെ വിവിധ വംശജരോട് അനുഭാവം പ്രകടിപ്പിക്കാൻ വിമുഖത കാട്ടാത്ത പാർട്ടി. കഴുതയാണ് ചിഹ്നം. രണ്ടു പാർട്ടികളെയും വേർതിരിച്ചറിയാൻ ഓരോ നിറങ്ങളും കൊടുത്തിട്ടുണ്ട്. ഡമോക്രാറ്റുകൾക്ക് നീലയും റിപ്പബ്ലിക്കന്സിന് ചുവപ്പും യുഎസിലെ ടെലിവിഷൻ ചാനലുകളും സ്റ്റുഡിയോകളുമാണ് ഈ ചുവപ്പ്– നീല തരംതിരിക്കൽ രീതി ആരംഭിച്ചതെന്നു പറയേണ്ടി വരും. 2000ത്തിലായിരുന്നു അതിന് ആസ്പദമായ സംഭവം. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ഡബ്ല്യു.ബുഷും ഡമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോറും തമ്മിലുള്ള പോരാട്ടം തീപാറുന്നതായിരുന്നു. കടുത്ത മത്സരം നീണ്ടുപോയതോടെ
2023 ഡിസംബർ 14നാണ് മാൾട്ട റജിസ്ട്രേഷനുള്ള എംവി റുവൻ എന്ന വാണിജ്യ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികസേനയ്ക്ക് സഹായത്തിനായി ഒരു കോൾ ലഭിക്കുന്നത്. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് പരുക്കേറ്റ കപ്പൽ ജീവനക്കാരനെ രക്ഷിക്കണമെന്നായിരുന്നു ആ ഫോൺ സന്ദേശം. തൊട്ടുപിന്നാലെ, പരുക്കേറ്റ ജീവനക്കാരനെ നാവികസേനയുടെ ഐഎൻഎസ് കൊച്ചി പടക്കപ്പലെത്തി രക്ഷിക്കുകയും ചെയ്തു. കടൽക്കൊള്ളക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ജീവനക്കാരനെ രക്ഷിച്ച് ചികിത്സയ്ക്കായി ഒമാനിലെത്തിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സാധിച്ചത്. കപ്പൽ മോചിപ്പിക്കാണോ മറ്റു ജീവനക്കാരെ രക്ഷിക്കാനോ അന്ന് സാധിച്ചില്ല. പക്ഷേ മൂന്നു മാസങ്ങൾക്കിപ്പുറം എംവി റുവൻ കപ്പലിനെയും അതിലെ ജീവനക്കാരെയും പ്രത്യേക ദൗത്യത്തിലൂടെ ഇന്ത്യൻ നാവിക സേന രക്ഷിച്ചു. എന്തായിരുന്നു ആ ദൗത്യത്തിൽ സംഭവിച്ചത്? കടൽക്കൊള്ളക്കാരെ നേരിടാൻ എന്തൊക്കെ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഇന്ത്യൻ നാവികസേന സജ്ജീകരിച്ചത്? പരിശോധിക്കാം. ലോകത്തിലെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് ഇന്ത്യൻ നാവികസേന. ചൈനയേയും പാക്കിസ്ഥാനെയും നിലയ്ക്കു നിർത്താൻ അത്യാധുനിക പടക്കപ്പലുകളും ആയുധങ്ങളുമായി കടലിൽ പ്രതിരോധം ശക്തമാക്കിയിട്ടുള്ള ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരുടെയും പേടിസ്വപ്നമാണ്. വാണിജ്യ കപ്പലുകളെയും വ്യാപാര പാതകളെയും സംരക്ഷിക്കുന്നതിൽ നാവികസേന പ്രധാന പങ്ക് വഹിക്കുന്നു. നിരീക്ഷണം, പട്രോളിങ്, പ്രത്യാക്രമണങ്ങൾ എന്നിവ വഴി കടൽക്കൊള്ളക്കാരുടെ ഭീഷണികളെ ഫലപ്രദമായി തടയുന്നതിനായും ഇന്ത്യൻ നാവിക സേന സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ചിറകുള്ള കുതിരയാണ് ഗ്രീക്ക് പുരാണത്തിലെ പെഗസസ്. തലയിൽ നിറയെ പാമ്പുകളുള്ള മെഡൂസയെന്ന മറ്റൊരു ഗ്രീക്ക് പുരാണ കഥാപാത്രത്തിന്റെ രക്തത്തിൽനിന്നാണ് പെഗസസിന്റെ ജനനം. ദൈവങ്ങളുടെ കൂട്ടാളിയായി ഗ്രീക്ക് പുരാണത്തിലും മാന്ത്രിക നോവലുകളിലും പെഗസസിനെ കാണാം. എന്നാൽ പെഗസസ് എന്നു പേരുള്ള സ്പൈവെയർ അടുത്തുകാലത്ത് വാർത്തയിൽ നിറഞ്ഞത് സ്വന്തം രാജ്യത്തെ പൗരന്മാരെ വിശ്വാസമില്ലാത്ത ഭരണാധികാരികളുടെ കൂട്ടാളിയായാണ്. ഭീകരതയും കുറ്റകൃത്യങ്ങളും ചെറുക്കാനുള്ള ആയുധമെന്ന പേരിൽ, സർക്കാർ സംവിധാനങ്ങൾ അവരുടെ പൗരന്മാരുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കാൻ ഉപയോഗിക്കുന്ന ‘ടൂൾ’ ആയി മാറിയതോടെ െപഗസസ് എന്ന പേര് കുപ്രസിദ്ധമാവുകയായിരുന്നു. ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ ഗ്രൂപ് ടെക്നോളജി കമ്പനിയാണ് ഈ കുത്തക സ്പൈവെയറിനു പിന്നിൽ. നിവ് കാർമി, ഒമ്രി ലാവി, ഷാലേവ് ഹുലിയോ എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. രാജ്യങ്ങളുമായി മാത്രം ഇടപാടുകൾ നടത്തുന്ന എൻഎസ്ഒയുടെ സ്പൈവെയറുകൾ മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ലക്ഷ്യമിട്ട് ഉപയോഗിക്കുന്നെന്ന വെളിപ്പെടുത്തലോടെയാണ് ആശങ്കകളുയർന്നത്. 2024 ജനുവരി ആദ്യവാരം, ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട ഫൊറൻസിക് റിപ്പോർട്ടിൽ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പെഗസസ് പ്രോജക്ടിന്റെ ഭാഗമായി ചോർത്തപ്പെട്ടിട്ടുണ്ടെന്ന വെളിപ്പടുത്തലോടെയാണ് ഒരിടവേളയ്ക്കു ശേഷം ഈ പേര് വീണ്ടും ചർച്ചകളിൽ വന്നത്.
ഒട്ടോമൻ സാമ്രാജ്യത്തിൽ ഉഗ്രപ്രതാപിയെന്നു പേരെടുത്തൊരു സുൽത്താനുണ്ടായിരുന്നു– സലിം ഒന്നാമൻ. മധ്യപൗരസ്ത്യ ദേശത്തിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുൽത്താൻ സലിം 1516ൽ പലസ്തീൻ പ്രദേശം കീഴടക്കി. ഇന്നത്തെ ഇസ്രയേലും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും മാത്രമല്ല, ജോർദാൻ, ലെബനൻ, സിറിയ എന്നീ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു അന്ന് പലസ്തീൻ പ്രദേശം. മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തെ ഈ പ്രദേശത്ത് പണ്ടു താമസിച്ചിരുന്ന ഫിലിസ്റ്റൈൻ വിഭാഗക്കാരിൽനിന്നായിരുന്നു പലസ്തീൻ എന്ന പേരു ലഭിച്ചത്. നാലു നൂറ്റാണ്ടുകാലത്തോളം ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു പലസ്തീൻ. ഇതിനൊരന്ത്യം വന്നതാകട്ടെ ഒന്നാം ലോകമഹായുദ്ധ കാലത്തും. ഒട്ടോമൻ സാമ്രാജ്യവും ഒന്നാം ലോകമഹായുദ്ധവുമെല്ലാം എങ്ങനെയാണ് ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിലെ നിർണായക ഏടുകളായി മാറിയത്. ആ ചരിത്രമാണ് ഇനി പറയാൻ പോകുന്നത്. ആരാണ് ഇസ്രയേലിനെയും പലസ്തീനെയും തമ്മിലടിപ്പിച്ചത്? എന്തുകൊണ്ടാണ് ഇസ്രയേല്–പലസ്തീൻ സംഘർഷം ഇന്നും അവസാനിക്കാത്തത്?
രവീന്ദ്രനാഥ് ടഗോറിന്റെയും എ.പി.ജെ. അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പുതിയ മോഡൽ കറൻസി നോട്ടുകളുടെ ഡിസൈന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സെക്യൂരിറ്റി പ്രിന്റിങ് ആന്ഡ് മിന്റിങ് കോര്പറേഷന് ഓഫ് ഇന്ത്യയും ഐഐടി ഡല്ഹിയിലെ പ്രഫസർ ദിലീപ് ടി. ഷഹാനിക്ക് പരിശോധനയ്ക്കായി അയച്ചുവെന്ന റിപ്പോർട്ടിൽനിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. അങ്ങനെ, വലിയൊരു ഇടവേളയ്ക്കു ശേഷം, കറൻസി നോട്ടിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം വീണ്ടും ചർച്ചാ വിഷയമായി. കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമോയെന്നു പോലും ചർച്ചകളുണ്ടായി. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയ ആർബിഐ കറൻസികളിൽ ഗാന്ധി ചിത്രം അതേപടി തുടരുമെന്ന പ്രസ്താവനയുമായി രംഗത്തെത്തി. പക്ഷേ കറൻസികളിൽ പുതിയ തരം ചിത്രങ്ങൾ പ്രത്യക്ഷപ്പെടുമോയെന്ന ചോദ്യത്തിന് ആർബിഐ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. അതിന്മേൽ തീരുമാനമെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന് എന്തെങ്കിലും പങ്കുണ്ടോ? എന്താണ് ഇപ്പോൾ ഇത്തരമൊരു ചർച്ച ഉയർന്നു വരാൻ കാരണം? ഇതിനു മുൻപും ഗാന്ധിയുടെ ചിത്രം സംബന്ധിച്ച വിവാദം ഉയർന്നുവന്നിട്ടുണ്ടോ? 25 വർഷം മുൻപാണ് ആദ്യമായി ആർബിഐ നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രമെത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനികൾ നിരവധി പേരുണ്ടായിട്ടും ഗാന്ധിജിയുടെ ചിത്രം മാത്രം കറൻസികളിൽ ഉൾപ്പെടുത്തിയതിനെതിരെ അന്ന് ചോദ്യങ്ങളും ഉയർന്നു.
2019 സെപ്റ്റംബർ 7 പുലർച്ചെ 1.53. ഇന്ത്യയുടെ അഭിമാനപേടകം ചന്ദ്രയാൻ ടു ലാൻഡിങ്ങിനു തയാറെടുക്കുന്നു. എന്നാൽ ചന്ദ്രോപരിതലത്തിലെ ലാൻഡിങ്ങിന് ഏതാനും മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഉപരിതലത്തിന് 2.1 കിലോമീറ്റർ അകലെ വച്ച് ഗവേഷകർ ഭയന്നതു സംഭവിച്ചു. പേടകത്തിലെ ലാൻഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നാലു കാലിൽ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തേണ്ടിയിരുന്ന ചന്ദ്രയാൻ ടു ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി. ബെംഗളൂരുവിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും വൈകാതെ വിച്ഛേദിക്കപ്പെട്ടു. വിക്രം എന്നു പേരിട്ട ലാൻഡർ, പ്രഗ്യാൻ എന്ന റോവർ, ഓർബിറ്റർ എന്നിവയടങ്ങിയതായിരുന്നു ചന്ദ്രയാൻ ടു പേടകം. ഓർബിറ്ററിൽനിന്ന് വേർപ്പെട്ട ശേഷം ലാൻഡറിനെ നിയന്ത്രിച്ചിരുന്നത് ഒരു ഗൈഡൻസ് സോഫ്റ്റ്വെയറായിരുന്നു. ലാൻഡറിന്റെ വേഗവും ദിശയും നിയന്ത്രിക്കുക, എവിടെ ലാൻഡ് ചെയ്യണമെന്നു തീരുമാനിക്കുക, നിലത്തിറങ്ങിയതിനു ശേഷം റോവറിനെ പുറത്തിറക്കുക തുടങ്ങിയ സങ്കീർണമായ പ്രവർത്തനങ്ങളെല്ലാം ഈ സോഫ്റ്റ്വെയറിന്റെ ദൗത്യമായിരുന്നു.
യുഎസിൽ അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഇതിൽ വീണ്ടും റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള നീക്കത്തിനിടെയാണ് മുൻ യുഎസ് പ്രസിഡന്റ് കൂടിയായ ഡോണൾഡ് ട്രംപ് രതിചിത്ര നടിയായ സ്റ്റോമി ഡാനിയലുമായി ബന്ധപ്പെട്ട കേസിൽ കുരുങ്ങുന്നത്. ഒരു മുൻ യുഎസ് പ്രസിഡന്റ് ക്രിമിനൽക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. തിരഞ്ഞെടുപ്പിൽ കൈകടത്താനുള്ള എതിരാളികളുടെ ഹീനതന്ത്രമാണ് ഈ കേസ് എന്നാണു ട്രംപിന്റെ വാദം. എന്നാല് യഥാർഥത്തിൽ എന്താണു സംഭവിച്ചത്? രതിചിത്ര നടിയുമായുള്ള ബന്ധം എങ്ങനെയാണ് ട്രംപിനു കുരുക്കായത്? അറസ്റ്റിലായ ട്രംപിനെ ഇനി കാത്തിരിക്കുന്നത് ജയിൽമുറിയാണോ? അദ്ദേഹത്തിന് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലേ? യുഎസിനെ പിടിച്ചുകുലുക്കിയ ട്രംപ്–സ്റ്റോമി വിവാദം വരുംനാളുകളിൽ കൂടുതൽ ചർച്ചയാകുമെന്നുറപ്പ്. എന്താണ് വിവാദത്തിന്റെ വിശദാംശം? അറിയാം മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ വിഡിയോയിലൂടെ...
ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ദൗത്യങ്ങളിലൊന്നിനാണ് 1984 ജൂണിൽ പഞ്ചാബിലെ അമൃത്സർ സാക്ഷ്യം വഹിച്ചത്– ഓപ്പറേഷൻ ബ്ലൂസ്റ്റാർ. സുവർണക്ഷേത്രത്തിൽ കയറിക്കൂടിയ സിഖ് വിഘടനവാദികളെ പിടികൂടുകയും അവർ അവിടെ ശേഖരിച്ച ആയുധങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു ആ സൈനിക ദൗത്യത്തിന്റെ ലക്ഷ്യം. സിഖുകാർക്ക് ഒരു സ്വതന്ത്ര പരമാധികാര രാജ്യം അഥവാ ഖൽസ സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി രൂപംകൊണ്ട ഖലിസ്ഥാൻ പ്രസ്ഥാനം പഞ്ചാബിൽ പടർന്നു പന്തലിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. അന്ന് സുവർണക്ഷേത്രത്തിൽ ആയുധങ്ങൾ സംഭരിച്ച് സായുധ കലാപത്തിന് നേതൃത്വം നൽകിയത് ജർണയിൽ സിങ് ഭിന്ദ്രൻവാല എന്ന ഖലിസ്ഥാൻ നേതാവാണ്. ദേശീയ ആഭ്യന്തര സുരക്ഷയ്ക്ക് ഇത് ഭീഷണിയായതോടെ ഇന്ദിരാ ഗാന്ധി സർക്കാരിന്റെ നിർദേശപ്രകാരം സൈന്യം സുവർണക്ഷേത്രത്തിൽ പ്രവേശിച്ച് ഭിന്ദ്രൻവാല ഉൾപ്പെടെയുള്ള ഖലിസ്ഥാൻ വിഘടനവാദികളെ കൊലപ്പെടുത്തി. എന്നാൽ ആ വർഷം ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധിക്ക് ഇതിനു പകരമായി നൽകേണ്ടി വന്നത് സ്വന്തം ജീവൻ. ഇന്ത്യയുടെ കറുത്ത ദിനങ്ങളിൽ ഒന്നായി അടയാളപ്പെടുത്തിയ ആ സംഭവങ്ങൾക്ക് 2024 ൽ 40 വർഷം പൂർത്തിയാകും. ഇതിനിടെയാണ് രണ്ടാം ഭിന്ദ്രൻവാല എന്ന് പരക്കെ അറിയപ്പെടുന്ന ഒരു ഖലിസ്ഥാൻവാദി വീണ്ടും വാർത്തകളിൽ നിറയുന്നത് .പഞ്ചാബ് സർക്കാരിനും പൊലീസിനും എന്തിന് കേന്ദ്ര ആഭ്യന്തര വകുപ്പിനു പോലും ഒരുപോലെ തലവേദന സൃഷ്ടിച്ച അമൃത്പാൽ സിങ്. എവിടെനിന്നാണ് ഇയാളുടെ വരവ്. എന്താണ് ഇയാളുടെ ലക്ഷ്യം? ഇയാളുടെ അനുയായികളുടെ പ്രവർത്തനം തടയാനായി ഇന്റർനെറ്റ് സേവനം പോലും തടയേണ്ട അവസ്ഥയിലെത്തി ഇത്തവണ ഒരു ഘട്ടത്തിൽ പഞ്ചാബിലെ പൊലീസ്. എങ്ങനെയാണ് ചുരുങ്ങിയ കാലയളവില് അമൃത്പാൽ സിങ് ഇത്രയേറെ അനുയായികളെ സൃഷ്ടിച്ചത്? അതോ നേരത്തേ മുതൽ അണിയറയിൽ മറഞ്ഞിരുന്ന് തന്ത്രങ്ങൾ ഒരുക്കുകയായിരുന്നോ ഇയാൾ? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ദിരാ ഗാന്ധിയുടെ ഗതി വരുമെന്നു വരെ ഭീഷണി മുഴക്കിയ അമൃത്പാൽ സിങ് യഥാർഥത്തിൽ ആരാണ്? എന്തിനാണ് ഇയാളെ സംസ്ഥാനത്തെ ആംആദ്മി പാർട്ടി സർക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഒരുപോലെ സംശയദൃഷ്ടിയോടെ കാണുന്നത്?..കാണാം മനോരമ എക്സ്പ്ലെയിനർ
14 വർഷം മുൻപ് ശ്രീലങ്കൻ സേന വധിച്ചതായി പ്രഖ്യാപിച്ച എൽടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് ദേശീയ വാദിയും ഉലക തമിഴക പേരവൈ പ്രസിഡന്റുമായ പി. നെടുമാരൻ എന്ന ഡോ. പഴ നെടുമാരൻ പറഞ്ഞപ്പോൾ ഞെട്ടിയതു ലോകമാകെയാണ്. നെടുമാരന്റെ വാക്കുകൾ ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടത്തെ ഊതിക്കത്തിക്കാനും ഒരുപക്ഷേ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന എൽടിടിഇയുടെ ഉയിർത്തെഴുന്നേൽപ്പിനും കാരണമായേക്കുമെന്നാണ് വിലയിരുത്തലുകൾ. 2009 മേയ് 18 നാണ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചതായി ശ്രീലങ്കൻ സേന പ്രഖ്യാപിക്കുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്ക പ്രസിഡന്റ് പ്രേമദാസ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ചോര കൊണ്ടാണ് പ്രഭാകരന്റെ ജീവിതം എഴുതപ്പെട്ടത്.
യുഎസിന്റെ ആകാശത്ത് ചുറ്റിക്കറങ്ങിയ ഒരു വമ്പൻ ബലൂണിനെ കഴിഞ്ഞ ദിവസം വ്യോമസേന വെടിവച്ചിട്ടിരുന്നു. യുഎസിന്റെ ആണവരഹസ്യം ഉൾപ്പെടെ ചോർത്താൻ ചൈന അയച്ചതാണ് ആ ബലൂണെന്നാണ് പറയപ്പെടുന്നത്. പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ചൈന പറഞ്ഞിട്ടും എന്തുകൊണ്ടാണ് യുഎസ് ആ ബലൂൺ വെടിവച്ചിട്ടത്? രണ്ടാം ലോകമഹായുദ്ധകാലത്തെ ജാപ്പനീസ് ബലൂൺ ബോംബുകളുടെ ഓർമ യുഎസിന്റെ മനസ്സിലൂടെ ഇന്നും പാറിപ്പറക്കുന്നുണ്ട്. അന്ന് ആയിരക്കണക്കിനു ബലൂണുകളാണ് ബോംബും നിറച്ച് ജപ്പാൻ യുഎസിലേക്കു വിട്ടത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ‘ശത്രുവിന്റെ’ ആക്രമണത്തിൽ യുഎസിന്റെ മണ്ണില്, യുഎസ് പൗരന്മാർക്ക് ജീവഹാനി സംഭവിച്ച ഒരേയൊരു സംഭവത്തിലെയും വില്ലൻ ഒരു ബലൂണാണ്. അത്തരമൊരു ബലൂണാണോ ചൈന അയച്ചത് എന്ന സംശയം യുഎസിനുണ്ടാകുന്നത് സ്വാഭാവികം മാത്രം. ലോകമഹായുദ്ധ കാലത്ത് യുഎസിനെതിരെ ആയുധമായാണ് ജപ്പാൻ ചാരബലൂണുകളെ ഉപയോഗിച്ചത്. പക്ഷേ സാങ്കേതികത ഇത്രയേറെ വികസിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്താണ് അത്തരം ബലൂണുകളുടെ പ്രസക്തി? ചൈന–യുഎസ് യുദ്ധത്തിന്റെ സൂചനയാണോ അവ നൽകുന്നത്? എന്താണീ ചാരബലൂണുകൾ? അവ എങ്ങനെയാണ് ഒരു രാജ്യത്തിന്റെ ആയുധമായി മാറുന്നത്? എന്താണ് ബലൂൺ ആക്രമണത്തിന്റെയും അതുപയോഗിച്ചുള്ള ചാരപ്രവൃത്തിയുടെയും ചരിത്രം. അതിനേക്കാളുപരി, അവ എങ്ങനെയാണ് യുഎസ് പോലുള്ള വമ്പൻ ശക്തിക്ക്് ഭീഷണിയായി മാറുന്നത്? കാണാം, മനോരമ ഓൺലൈൻ എക്സ്പ്ലെയിനർ വിഡിയോ...
Results 1-10 of 57