Activate your premium subscription today
തിരുവനന്തപുരം ∙ മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്രമക്കേടുകൾ കണ്ടെത്തിയ 18 ഓഡിറ്റർമാർക്ക് കൂട്ട സ്ഥലംമാറ്റം. കോഴിക്കോട്, എറണാകുളം ജില്ലകളിലേക്കാണ് ഇവരെ മാറ്റിയത്. മെറ്റീരിയൽസ് യൂണിറ്റിലെ അഴിമതിയാണ് ഇവർ കണ്ടെത്തിയത്. 2022–23 , 23–24 വർഷങ്ങളിൽ പാൽ കൊണ്ടു വന്ന ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം മിൽമയ്ക്കുണ്ടായെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. തുക തിരിച്ചടയ്ക്കാനും നിർദേശിച്ചു. റിപ്പോർട്ട് മാറ്റിയെഴുതാൻ ഓഡിറ്റർമാരുടെമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.
കോട്ടയം ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളിലെ സ്ഥലംമാറ്റങ്ങൾ കൂടുതൽ അനുഭാവപൂർവമാക്കി കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക സേവന വിഭാഗം പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു. അതതു ബോർഡുകളുടെ അംഗീകാരം നേടി അടുത്ത സാമ്പത്തിക വർഷം ഇവ നടപ്പാക്കണം. സ്ത്രീകളെ കഴിയുന്നിടത്തോളം അടുത്ത പ്രദേശങ്ങളിലേക്കേ സ്ഥലംമാറ്റാവൂവെന്നാണു നിർദേശം. വിദൂര സ്ഥലത്തേക്കു മാറ്റിയാൽ സുരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.
പീരുമേട് ∙ ജല അതോറിറ്റി പീരുമേട് സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മിന്നൽ സ്ഥലംമാറ്റം. അഴിമതിക്കു കൂട്ടുനിൽക്കാത്തതിന്റെ പേരിലാണു സ്ഥലംമാറ്റമെന്ന വിവരം പുറത്തുവന്നതോടെ മൂന്നാംനാൾ തിരികെ നിയമിച്ച് ഉത്തരവ്.
തിരുവനന്തപുരം∙ ഗുണ്ടാ ആക്രമണവും ലഹിരക്കടത്തും വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്രമസമാധാനപാലനത്തിന് ഊന്നൽ നൽകാൻ തിരുവനന്തപുരത്തും കൊച്ചിയിലും അധികമായി ഓരോ ഡപ്യൂട്ടി പൊലീസ് കമ്മിഷണറെ സർക്കാർ നിയമിച്ചു. ഒരു വർഷത്തേക്കു തസ്തിക സൃഷ്ടിച്ചാണു നിയമനം. നിലവിൽ എല്ലാ സിറ്റി പൊലീസിലും ഭരണവിഭാഗം ഡിസിപിയും ക്രമസമാധാനം, ട്രാഫിക് ചുമതലയുള്ള ഡിസിപിയുമുണ്ട്.
നാദാപുരം∙ പൊലീസിനെ അക്രമിച്ചെന്ന കേസിൽ അടക്കം പ്രതിയായ വ്യക്തിയും മറ്റു ചിലരും പൊലീസ് സ്റ്റേഷനിലെത്തി പൊലീസിനു കുട സമ്മാനം നൽകിയ സംഭവത്തെ തുടർന്ന്, കുട ഏറ്റുവാങ്ങിയ നാദാപുരം എസ്ഐ എസ്.ശ്രീജിത്തിനു സ്ഥലം മാറ്റം. മുക്കത്തേക്കാണ് മാറ്റിയത്. എസ്ഐയുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ഉന്നത പൊലീസ്
തിരുവനന്തപുരം ∙ ടൈപ്പ് 1 പ്രമേഹമുള്ളവർക്കും ഇൗ രോഗമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാർ സർവീസിൽ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുൻഗണന നൽകാൻ സർക്കാർ ഉത്തരവ്. സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ചലനവൈകല്യം, ഭേദമായ കുഷ്ഠം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിനു വിധേയരായവർ, പേശീസംബന്ധമായ അസുഖമുള്ളവർ എന്നിവർക്കുള്ള മുൻഗണനയാണ് ഇനി ടൈപ്പ് 1 പ്രമേഹമുള്ളവർക്കും ലഭിക്കുക. ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും ഇൗ മുൻഗണന നൽകിയിരുന്നു. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും ഇനി സമാനമായ മുൻഗണന ലഭിക്കും.
കട്ടപ്പന ∙ ഇരട്ടയാറിൽ സർക്കാർ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ കുട്ടികളെ സ്കൂൾ അധികൃതരും രക്ഷിതാക്കളും അറിയാതെ, എയ്ഡഡ് സ്കൂളിലേക്കു മാറ്റിയതായി പരാതി. ഗാന്ധിജി ഇംഗ്ലിഷ് മീഡിയം സ്കൂളിലെ കുട്ടികളെയാണ് ആറാം ദിവസത്തെ കണക്കെടുപ്പിനു മുന്നോടിയായി മാറ്റിയത്. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥരുടേതാണ് അനുമതിയില്ലാതെയുള്ള നടപടി. 1800ൽ ഏറെ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഗാന്ധിജി സ്കൂൾ. തിങ്കളാഴ്ചയാണ് ഇത്തവണ ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ സ്കൂളിലുണ്ടായിരുന്ന അഞ്ചു കുട്ടികളെ ശനി, ഞായർ ദിവസങ്ങളിൽ മറ്റൊരു സ്കൂളിലേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച കുട്ടികളെ കാണാതായതോടെ സ്കൂൾ അധികൃതർ കുട്ടികളുടെ വിവരങ്ങളുള്ള സമ്പൂർണ പോർട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. മൂന്നു കുട്ടികൾ അഞ്ചാം ക്ലാസിലും രണ്ടു പേർ എട്ടാം ക്ലാസിലും പഠിക്കുന്നവരാണ്.
തിരുവനന്തപുരം ∙ സിവിൽ ജഡ്ജിമാരുടെ സ്ഥലംമാറ്റം ഇനിമുതൽ റൊട്ടേഷൻ വ്യവസ്ഥയിൽ 3 മേഖലകൾ അടിസ്ഥാനമാക്കി മാത്രം. ദക്ഷിണ, മധ്യ, ഉത്തര മേഖലകളായാണു തിരിച്ചിരിക്കുന്നത്. ഒരു സ്ഥലത്തു 3 വർഷത്തേക്കാകും നിയമനം. തുടർന്ന് ആ മേഖലയിൽ തിരിച്ചെത്തണമെങ്കിൽ 6 വർഷം കഴിണം. അഭിഭാഷകരായി പ്രാക്ടിസ് ചെയ്ത സ്ഥലത്ത് നിയമനം ലഭിക്കില്ല. ജന്മസ്ഥലം, ഭൂമിയുള്ള സ്ഥലം എന്നിവിടങ്ങളിലും നിയമനമില്ല.
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസ് നേരിടുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) എസ്.ഷാനവാസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (ക്യാറ്റ്) നിരുപാധികം മാപ്പപേക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറക്കിയ സ്ഥലംമാറ്റപ്പട്ടിക ക്യാറ്റ് റദ്ദാക്കിയ ശേഷം ആ പട്ടികയിൽ ഉൾപ്പെട്ടവരിൽ നിലവിലെ സ്കൂളുകളിൽ നിന്നു വിടുതൽ വാങ്ങിയവർ പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ഡിജിഇ ഈ മാസം നാലിന് സർക്കുലർ ഇറക്കിയതാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനം. കഴിഞ്ഞ സിറ്റിങ്ങിൽ അറിയിച്ച പോലെ ആ സർക്കുലർ റദ്ദാക്കിയെന്ന് മാപ്പപേക്ഷിച്ചു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിജിഇ അറിയിച്ചു. അതിനാൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. കേസ് 24ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം ∙ ഭക്ഷ്യപൊതുവിതരണ വകുപ്പിൽ ചട്ടംലംഘിച്ചുള്ള അന്തർജില്ലാ സ്ഥലംമാറ്റങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാനും എത്ര പേർക്കു ക്രമവിരുദ്ധമായി സ്ഥലംമാറ്റം നൽകിയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഭക്ഷ്യപൊതുവിതരണ കമ്മിഷണറോട് ഭക്ഷ്യസെക്രട്ടറി ആവശ്യപ്പെട്ടു. സിപിഐ അനുകൂല സംഘടനയുടെ സംസ്ഥാന നേതാവിന്റെ അപേക്ഷ പരിഗണിച്ച്, അദ്ദേഹത്തിന് ചട്ടവിരുദ്ധമായി സ്ഥലംമാറ്റം നൽകിയെന്ന പരാതിയിലാണു നടപടി. തൃശൂരിലേക്കു സ്ഥലംമാറ്റം നൽകിയ നേതാവിനെ ചുരുങ്ങിയ കാലത്തിനുള്ളിൽ തിരുവനന്തപുരത്ത് ഭക്ഷ്യപൊതുവിതരണ കമ്മിഷണറുടെ ഓഫിസിലേക്കു സീനിയർ ക്ലാർക്കായി മാറ്റിയതാണ് പരാതിക്കിടയാക്കിയത്.
Results 1-10 of 40