Activate your premium subscription today
കൊച്ചി ∙ തലസ്ഥാനമായ തിരുവനന്തപുരം മാലിന്യക്കൂനയായി മാറിയെന്ന രൂക്ഷവിമർശനവുമായി ഹൈക്കോടതി. മറ്റു തലസ്ഥാന നഗരങ്ങൾ കാഴ്ചക്കാരുടെ കണ്ണിന് വിരുന്നാകുമ്പോൾ കേരളത്തിന്റെ തലസ്ഥാന നഗരത്തിന്റെ അവസ്ഥ ശോചനീയമാണെന്നും സർക്കാരിന്റെ മൂക്കിനു താഴെയാണ് ഇത് നടക്കുന്നതെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വിമർശിച്ചു
തിരുവനന്തപുരം∙ ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള സ്വകാര്യസ്ഥാപനത്തിന്റെ മാലിന്യനീക്കം തടഞ്ഞില്ലെന്ന കാരണത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ വരുന്ന സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ കെ.ഗണേഷ് കുമാറിനെയാണു സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തര അന്വേഷണ
ഈയിടെ നടന്ന മൂന്നു സംഭവങ്ങൾ കാണുക. മൂന്നും വാർത്തകളിലൂടെ വായനക്കാർക്കു പരിചിതമാണ്. ജൂലൈ 12ന്, പരീക്ഷണാർഥം വിഴിഞ്ഞം തുറമുഖത്തെത്തിയ ചരക്കുകപ്പലിന് സ്വീകരണം നൽകുന്നു. ജൂലൈ 13ന്, തലസ്ഥാനത്തിന്റെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കാവുന്ന തമ്പാനൂരിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ കുടുങ്ങി ജോയി എന്ന ശുചീകരണത്തൊഴിലാളി മരിക്കുന്നു. അന്നുതന്നെ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ എന്ന രോഗി 42 മണിക്കൂർ കുടുങ്ങുന്നു. ഈ മൂന്നു സംഭവങ്ങളെയും കൂട്ടിയിണക്കുന്ന രണ്ടു കണ്ണികളുണ്ട്: ഒന്ന്, പിതൃത്വം അവകാശപ്പെടൽ; രണ്ട്, ഉത്തരവാദിത്തം ഒഴിയൽ. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം സ്വന്തമാക്കാൻ ഭരണകൂടവും രാഷ്ട്രീയപ്പാർട്ടികളും നടത്തിയ പിടിവലി കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിച്ചു. തുറമുഖത്തെ മുൻപ് എതിർത്തവർ അതു കുമ്പസാരിക്കുന്നതും കണ്ടു: നന്നായി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിഴുപ്പലക്കലുകളും പരന്നൊഴുകി.
പലവട്ടം ശ്രമിച്ചിട്ടും പാളിപ്പോയ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കുകയാണ്. കാലങ്ങളോളം നശിക്കാതെ കിടക്കുന്നതിനാൽ പരിസ്ഥിതിക്കു വൻ ആഘാതമാണു നിരോധിത പ്ലാസ്റ്റിക് സൃഷ്ടിക്കുന്നതെന്നു നമുക്ക് അറിയാഞ്ഞല്ല. എന്നിട്ടും അതിനെതിരെയുള്ള നടപടികൾ ആമയിഴയുംപോലെയായി.
തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മരിച്ച ജോയിയുടെ മാതാവിന് വീട് നിർമിച്ചു നൽകാനുള്ള കോർപറേഷന്റെ സന്നദ്ധത സർക്കാരിനെ അറിയിക്കാൻ പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. യുഡിഎഫ് അംഗങ്ങളുടെ ബഹിഷ്ക്കരണത്തിനും ബിജെപി പ്രതിനിധികളുടെ രൂക്ഷമായ ബഹളത്തിനും ഇടയിലാണ് പ്രമേയം
തിരുവനന്തപുരം∙ സമൂഹമാധ്യമത്തിൽ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂരെന്ന് മന്ത്രി വി.ശിവൻകുട്ടി. ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിയെ കാണാതായപ്പോഴും പിന്നീട് കണ്ടെത്തിയപ്പോഴും
തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ടു മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘‘ജോയിയുടെ മരണത്തോടെ അമ്മ ഒറ്റയ്ക്കായി. അമ്മയ്ക്ക് താമസിക്കാന്‍ വീട് പോലുമില്ല. സ്ഥലം കണ്ടെത്തി വീട് നിർമിച്ച് നല്‍കുമെന്ന സര്‍ക്കാരിന്റെ
തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോടിലെ ഏറ്റവും തടസ്സമേറിയ റെയിൽവേ ടണൽ ഭാഗത്തെ ശുചീകരണം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ റെയിൽവേയെ ഏൽപിച്ചെന്നു സർക്കാർ. എന്നാൽ, തങ്ങളെ ഏൽപിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടില്ലെന്നു റെയിൽവേ. ശുചീകരണം നടത്താൻ തങ്ങൾ തയാറാണെന്നും അതിനു കാലതാമസമെടുക്കുമെന്നും മേജർ ഇറിഗേഷൻ വകുപ്പ്.
തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മാരായമുട്ടം സ്വദേശി ജോയി മരിച്ച സംഭവത്തിൽ കോർപറേഷന്റെ കെടുകാര്യസ്ഥത ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ സമരം തുടരുന്നതിനിടെ ജോയിയുടെ മാതാവിന് വീടു നിർമിച്ചു നൽകുന്നതിന് സർക്കാർ അനുമതി തേടി ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരും. വൈകിട്ട് 4
തിരുവനന്തപുരം ∙ പലവട്ടം നടപ്പാക്കിയിട്ടും പാളിപ്പോയ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും ഉൽപന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. തിരുവനന്തപുരം കോർപറേഷനിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടുന്ന സ്ക്വാഡ് ഇന്നുമുതൽ പരിശോധന തുടങ്ങും.
Results 1-10 of 53