Activate your premium subscription today
കൊച്ചി∙ കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കണ്ണൂരിൽ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂർ കാൽടെക്സ് വഴി കടന്നുപോകുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത്. ഇരുവരേയും ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കൂരാച്ചുണ്ട് ∙ കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിന്റെ വീട് സന്ദർശിച്ചു മടങ്ങുകയായിരുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ വാഹനത്തിനു നേരെ കൂരാച്ചുണ്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മലയോരത്ത് ജനവാസകേന്ദ്രങ്ങളിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ സർക്കാർ അടിയന്തര
ബത്തേരി∙ വയനാട് സന്ദർശനത്തിനെത്തിയ മന്ത്രി സംഘത്തിനു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബത്തേരി ചുങ്കത്താണ് മന്ത്രിമാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡന്റ് അമൽ ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എരമംഗലം (മലപ്പുറം) ∙ സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്താൻ ബാധ്യസ്ഥരായ പാർട്ടിയുടെ പ്രവർത്തകർ തന്നെയാണ് ഇപ്പോൾ റോഡിലിറങ്ങി ക്രമസമാധാനനില തകർക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എരമംഗലത്ത് പി.ടി.മോഹനകൃഷ്ണൻ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി ∙ തിരുവനന്തപുരം പാളയത്തു ഗവർണർക്കെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്തെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. വിദ്യാർഥികളുടെ ഹാജർ റജിസ്റ്റർ ഉൾപ്പെടെ ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി ഏതു കോളജിലാണ് ഇവർ പഠിക്കുന്നതെന്ന് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കൊച്ചി ∙ തൃക്കാക്കരയിൽ നവകേരള സദസ്സിലേക്കു വരും വഴി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കലക്ടറേറ്റിനു സമീപത്തും മുളന്തുരുത്തിയിലും പ്രതിഷേധത്തിനെത്തിയവരെ പൊലീസ് ബസ് എത്തുന്നതിനു മുൻപുതന്നെ അറസ്റ്റ് ചെയ്തു നീക്കി.പാലാരിവട്ടം
തിരുവനന്തപുരം ∙ തന്റെ വാഹനത്തിനു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായാൽ ഇനിയും വാഹനത്തിൽനിന്നു പുറത്തിറങ്ങുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്കെതിരെ
കാട്ടാക്കട ∙ ഡിഐജിയുടെ നേതൃത്വത്തിൽ അണിനിരന്ന ആയിരത്തോളം പൊലീസുകാരെയും മുഖ്യമന്ത്രി തന്നെ അംഗീകരിച്ച ‘രക്ഷാപ്രവർത്തനം’ നടത്താൻ തയാറായി നിന്നിരുന്ന നൂറു കണക്കിന് സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കാട്ടാക്കട പട്ടണത്തിൽ തന്നെ യൂത്ത് കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത കരിങ്കൊടി
നേമം∙ നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ നവ കേരള സദസ്സിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന ബസിന് നേരെ വെള്ളായണി ജംക്ഷനിലും ബാലരാമപുരം നസ്രത്ത്ഹോം സ്കൂളിന് മുന്നിലും യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വെള്ളായണിയിൽ
Results 1-10 of 34