Activate your premium subscription today
ഒരുപാടു പേരുടെ ഓർമകളുറങ്ങുന്ന ഒരിടമാണ് ഡൽഹി പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരി. നിരന്നു കിടക്കുന്ന കല്ലറകൾക്കിടയിൽ മറവിയിലേക്കു മായാൻ മടിച്ചു നിൽക്കുന്ന തുരുത്തു പോലെ ഒറ്റയ്ക്കൊരു കുഴിമാടം. പൊട്ടിയടർന്നു തുടങ്ങിയ കോൺക്രീറ്റ് കല്ലറയ്ക്കു മുന്നിലെ നിറം മങ്ങിയ വെള്ള മാർബിളിൽ ഇങ്ങനെയെഴുതിയിരിക്കുന്നു: Stella of Mudge 1904–1984 a fable അതെ, അക്ഷരാർഥത്തിൽ ഒരു കെട്ടുകഥയായിരുന്നു സ്റ്റെല്ലയുടെ ജീവിതം.
ലണ്ടൻ ∙ ബ്രിട്ടിഷ് രാജവംശത്തിന്റെ അഭിമാന ചിഹ്നങ്ങളായ ബക്കിങ്ങാം കൊട്ടാരവും ബാൽമോറൽ കോട്ടയും പൊതുജനങ്ങൾക്ക് ഭാഗികമായി തുറന്നു കൊടുക്കാൻ ചാൾസ് രാജാവിന്റെ നിർദേശം. ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ ബക്കിങ്ങാം കൊട്ടാരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ചിലയിടങ്ങളിൽ ജനങ്ങൾക്ക് കയറാം. പൊതുചടങ്ങുകളിൽ ജനങ്ങളെ അഭിവാദ്യം
എവിടെയാണ് കെയ്റ്റ് മിഡിൽടൺ? ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയതിനു ശേഷം, 2024ന്റെ തുടക്കം മുതൽ ഉയരുന്ന ചോദ്യമാണിത്. ജനുവരിയിൽ ഉദരശസ്ത്രക്രിയയ്ക്ക് വിധേയയായ കെയ്റ്റിനെപ്പറ്റി ഇതിനിടെ കഥകൾ പലതും പ്രചരിച്ചു. ‘കെയ്റ്റ് മിഡിൽടൺ മരിച്ചു’ എന്ന ദയാരഹിതമായ നുണക്കഥയും അക്കൂട്ടത്തിലുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കിടെയാണ്, രാജകുടുംബം പ്രത്യേകമായി നടത്തുന്ന ഈസ്റ്റർ ദിന ശുശ്രൂഷയിൽ കെയ്റ്റ് പങ്കെടുക്കും എന്ന വിവരം ബക്കിങ്ങാം കൊട്ടാരം പുറത്തുവിട്ടത്. പക്ഷേ, രാജകുടുംബാഗങ്ങൾക്ക് മാത്രമായി നടത്തിയ ആ ചടങ്ങിലെ കെയ്റ്റിന്റെയും വില്യമിന്റെയും മൂന്ന് മക്കളുടെയും അസാന്നിധ്യം വീണ്ടും ചർച്ചയാവുകയാണ്. ‘‘സ്വാർഥമായ താൽപര്യങ്ങൾക്ക് അതീതമായി, തങ്ങളുടെ വിശ്വാസത്തിലും അനുഭാവത്തിലും ഊന്നി കാൻസറിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാൾസ് രാജകുമാരനും വെയിൽസ് രാജകുമാരിയും ഒരുപാടു പേർക്ക് ജീവിക്കാനുള്ള ഊർജമാവുകയാണ്’’ എന്നാണ് രാജകുടുംബത്തിന്റെ ഈസ്റ്റർ ദിന ശുശ്രൂഷയുടെ പ്രസംഗമധ്യേ ആർച്ച്ബിഷപ്പ് പറഞ്ഞത്. രോഗത്തെക്കുറിച്ച് കഥകൾ പ്രചരിക്കുന്നതിനിടെ താൻ കാൻസർ ബാധിതയാണ് എന്ന് വിഡിയോ സന്ദേശം പുറത്തുവിട്ടതും കെയ്റ്റ് തന്നെയായിരുന്നു. ‘കാൻസർ ബാധിതയാണ്. ചികിത്സ നടക്കുന്നു. കുടുംബം പിന്തുണ നൽകുന്നു’ ഏറ്റവും ശാന്തമായി കെയ്റ്റ് ലോകത്തോടു പറഞ്ഞു. ചാൾസ് രാജാവിന്റെ കാൻസർ വാർത്ത പുറത്തുവന്ന് അധികം വൈകാതെയാണ് കെയ്റ്റിന്റെയും രോഗം സ്ഥിരീകരിച്ചത്. കൊട്ടാരത്തിൽ നൂറ്റാണ്ടുകളായി പിന്തുടർന്നുവന്നിരുന്ന ഒരു രീതി കൂടിയാണ് രോഗവിവരം തുറന്നുപറഞ്ഞതിലൂടെ ചാൾസും കെയ്റ്റും അവസാനിപ്പിച്ചതും.
ലണ്ടൻ ∙ കലഹങ്ങൾ, കലാപങ്ങൾ, മരണങ്ങൾ, മാരകരോഗങ്ങൾ. ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനാറാം നൂറ്റാണ്ടിൽ നോസ്ട്രഡാമസ് നടത്തിയ നിഗൂഢ പ്രവചനങ്ങളെല്ലാം വീണ്ടും ചർച്ചയിലേക്ക്. ചാൾസ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽറ്റണിനു
ലണ്ടൻ ∙ ചാൾസ് മൂന്നാമൻ രാജാവിനു പിന്നാലെ വെയിൽസിന്റെ രാജകുമാരി എന്നറിയപ്പെടുന്ന കെയ്റ്റ് രാജകുമാരിക്കും കാൻസർ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാൻസർ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികിൽസ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാൽ ഏതു തരം
ലണ്ടൻ ∙ ബ്രിട്ടനിലെ രാജകുടുംബാംഗം ലേഡി ഗബ്രിയേല കിങ്സ്റ്റണിന്റെ ഭർത്താവും കെന്റിലെ മൈക്കിള് രാജകുമാരന്റെ മരുമകനുമായ തോമസ് കിങ്സ്റ്റണ് (45) അന്തരിച്ചു.
ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു അത്; ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ഒരു രാത്രി ആശുപത്രിയിൽ കഴിഞ്ഞു. 2021 ഒക്ടോബർ 20നായിരുന്നു രാജ്ഞിയുടെ ആശുപത്രിവാസം. ഇക്കാര്യം പുറംലോകമറിഞ്ഞത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞും. എന്തായിരുന്നു രാജ്ഞിക്ക് അസുഖം? അക്കാര്യം പക്ഷേ, രാജകുടുംബം പുറത്തുവിട്ടില്ല. മറ്റു വിവരങ്ങൾ പോലെ അതും നൂറു കൊല്ലത്തേക്ക് മുദ്ര വയ്ക്കപ്പെട്ട് സൂക്ഷിക്കപ്പെടും. പക്ഷേ എലിസബത്ത് രാജ്ഞിക്ക് മജ്ജയിൽ കാൻസറായിരുന്നുവെന്ന വിവരങ്ങൾ അവരുടെ മരണ ശേഷം പുറത്തുവന്നു. അതിന്റെ ഭാഗമായിട്ടായിരുന്നത്രേ കൊട്ടാരം വിട്ട് ആദ്യമായി അവർക്ക് ഒരു ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്. രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പിന്റെയും സുഹൃത്ത് കൂടിയ ഗൈൽസ് ബ്രാൻഡ്രെത്ത് എഴുതിയ ‘എലിസബത്ത്: ആൻ ഇന്റിമേറ്റ് പോർട്രെയ്റ്റ്’ എന്ന പുസ്തകത്തിലായിരുന്നു കാൻസറിനെപ്പറ്റി വിശദീകരിച്ചത്. കൊട്ടാരത്തിനകത്തെ ‘സംസാരങ്ങളിൽ’ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മജ്ജയിലെ കാൻസറിന്റെ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു 2021 ഒക്ടോബറിലെ ആശുപത്രി സന്ദർശനം എന്ന വാർത്തയ്ക്കും അതോടെ ഏറെ പ്രചാരണം ലഭിച്ചു. പതിവുപോലെ രാജകുടുംബം ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
കോട്ടയം∙ ബക്കിങ്ങാം കൊട്ടാരത്തിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ താമസിച്ചിട്ടും കൊട്ടാരത്തിനുള്ളിലേക്ക് ഒരിക്കലും പ്രവേശനം ലഭിക്കാതെ പോയ രാജ്ഞിയുണ്ട്. യൂറോപ്പിലെ രാജകുടുംബങ്ങളുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന മരിയ രാജ്ഞിയാണ് ഈ ഹതഭാഗ്യ. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും അടുത്ത
ലണ്ടൻ ∙ ബ്രിട്ടിഷ് രാജവംശത്തിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കെയ്റ്റ് മിഡിൽടൺ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. രാജകുമാരി ആശുപത്രിയിൽ സുഖം പ്രാപിക്കുന്നുവെന്ന് കെൻസിങ്ടൺ കൊട്ടാരം വെളിപ്പെടുത്തി.
ബ്രിട്ടീഷ് രാജവാഴ്ചയെക്കുറിച്ചുള്ള ചർച്ചകൾക്കു വീണ്ടും ചൂടുപിടിപ്പിക്കുകയാണ് ഒമിഡ് വില്യം സ്കോബിയുടെ ‘എൻഡ്ഗെയിം: ഇൻസൈഡ് ദ് റോയൽ ഫാമിലി ആൻഡ് ദ് മോണാർക്കിസ് ഫൈറ്റ് ഫോർ സർവൈവൽ’ എന്ന പുസ്തകം. ബ്രിട്ടിഷ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ സ്കോബിയുടെ പുസ്തകം നവംബർ 28 ന് പുറത്തിറങ്ങാനിരിക്കെ,
Results 1-10 of 48