Activate your premium subscription today
കോഴിക്കോട് ∙ പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും വാതകം ചോർന്നു. ഏകരൂൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിലാണ് തകരാർ ഉണ്ടായത്. പേരാമ്പ്ര ബൈപാസിൽ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വച്ചാണ് സംഭവം. വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ട പുറകെ വന്ന ഓട്ടോ ഡ്രൈവർ ഫയർ സ്റ്റേഷനിലും പോലീസ് കൺട്രോൾ റൂമിലും വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ചോർച്ച അടച്ചു നിയന്ത്രണ വിധേയമാക്കി.
മുംബൈ∙ ഡൽഹി ഒഴികെയുള്ള ഇന്ത്യൻ നഗരങ്ങളില്‍ സിഎൻജി വില വർധിച്ചു. കിലോയ്ക്ക് 2 രൂപയാണ് കൂട്ടിയത്. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ വില വർധനവ് ഇല്ല. അതേസമയം ഡൽഹിയുടെ സമീപ പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിൽ വില വർധിച്ചിട്ടുണ്ട്. മുംബൈയിലും രാജ്യത്തെ മറ്റപ പല നഗരങ്ങളിലും സിഎൻജി വില കിലോഗ്രാമിന് 2 രൂപ വർധിപ്പിച്ചു. വില വർധനയുടെ കാരണം ഇതുവരെ കമ്പനികൾ വ്യക്തമാക്കിയിട്ടില്ല.
ന്യൂഡൽഹി∙ പ്രകൃതി സൗഹൃദ ഇന്ധനമായ സിഎൻജിയുടെ വില കിലോഗ്രാമിന് 4 മുതൽ 6 രൂപ വരെ ഉയർന്നേക്കും. ചില്ലറ വിൽപനക്കാർക്ക് കേന്ദ്രം കുറഞ്ഞ വിലയ്ക്കു നൽകിയിരുന്ന പ്രകൃതി വാതകത്തിൽ 20% കുറവു വരുത്തിയതാണു കാരണം. അതേസമയം, സിഎൻജിയുടെ എക്സൈസ് നികുതി വെട്ടിക്കുറയ്ക്കണമെന്നാണ് ചില്ലറ വിൽപനക്കാരുടെ ആവശ്യം. 14% ആണ്
.നെക്സോണിന്റെ സിഎൻജി പതിപ്പ് വിപണിയിലെത്തിച്ച് ടാറ്റ മോട്ടോഴ്സ്. 8.99 ലക്ഷം രൂപ മുതലാണ് ഷോറൂം വില. 1.2 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിൽ. മാനുവല്‍ ഗിയർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുക. ട്വിൻ സിഎൻജി സിലിണ്ടർ ടാങ്കുകൾ ആയതിനാൽ 321 ലീറ്റർ ബൂട്ട് സ്പേസുണ്ട്.
ഏതു സാധനങ്ങളുടേയും വിലയില്‍ വലിയ പ്രാധാന്യം നല്കുന്ന വിപണികളിലൊന്നാണ് നമ്മുടേത്. കാറുകളുടെ കാര്യത്തിലാണെങ്കില്‍ വാങ്ങുമ്പോഴുള്ള വില മാത്രമല്ല ഇന്ധന ചിലവും സവിശേഷ പ്രാധാന്യം നേടാറുണ്ട്. ഒരേ മോഡലിന്റെ ലക്ഷങ്ങള്‍ വില കൂടിയ സിഎന്‍ജി വകഭേദം നിരവധി പേര് വാങ്ങുന്നത് ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ്
വടകര ∙ നഗരത്തിൽ സിഎൻജി പമ്പുകളില്ല, കുറ്റ്യാടിയിലും പയ്യോളിയിലും പോകേണ്ട ഗതികേടിൽ ഓട്ടോറിക്ഷക്കാർ. പയ്യോളിയിലേക്ക് 11, കുറ്റ്യാടിയിലേക്ക് 22 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരം. ഗ്യാസ് നിറയ്ക്കാൻ മാത്രം ഇത്രയും ദൂരം പതിവായി പോകേണ്ട അവസ്ഥയാണ്. നഗരത്തിൽ 400 സിഎൻജി ഓട്ടോറിക്ഷകളുണ്ട്. ഒരു തവണ നിറച്ചാൽ
മുംബൈ ∙ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) വില കിലോയ്ക്ക് രണ്ടര രൂപ കുറച്ച് മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ). സ്വകാര്യ കാർ ഉടമകൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് ആശ്വാസം പകരുന്നതാണ് നടപടി. ഇതോടെ 73.50 രൂപയ്ക്ക് സിഎൻജി ലഭിക്കും. ഇന്നലെ മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നു. പെട്രോൾ, ഡീസൽ ഇന്ധനങ്ങളെ
ഇന്ത്യന്‍ വാഹന വിപണിയില്‍ നിശബ്ദമായ ഒരു സി എന്‍ ജി അനുകൂല തരംഗം സംഭവിക്കുന്നുണ്ട്. 2023ല്‍ മാത്രം 1.8 ലക്ഷം സി എന്‍ ജി വാഹനങ്ങളാണ് രാജ്യത്ത് പുതിയതായി രജിസ്റ്റര്‍ ചെയ്തതെന്ന് കേന്ദ്ര ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനമാണ്
പെട്രോൾ – ഡീസൽ വില ആകാശം തൊടുന്ന കാലത്ത് ‘ആശ്വാസ’മായി അവതരിപ്പിച്ച പ്രകൃതി വാതകത്തിന് (എൽഎൻജി) ആഗോള വിപണിയിൽ വില താഴുമ്പോഴും ഇന്ത്യയിലെ ഉപയോക്താക്കൾ ‘തീ’വില നൽകേണ്ട ഗതികേടിൽ. ആഗോള വിപണിയിലെ വില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും വാഹന ഇന്ധനമായി ഉപയോഗിക്കുന്ന സമ്മർദിത പ്രകൃതി വാതകത്തിന് (സിഎൻജി) ഇപ്പോഴും പൊള്ളുന്ന വില.
കാസർകോട്∙ ദ്രവീകൃത പ്രകൃതിവാതകം (സിഎൻജി) യഥാസമയം കിട്ടാത്തത് ഇത് ഉപയോഗിച്ചു ഓടുന്ന വാഹനങ്ങളെ പ്രതിസന്ധിയിലാക്കി. ജില്ലയിൽ ചൗക്കി, പെരിയ, ചെറുവത്തൂർ എന്നീ പമ്പുകളിൽ നിന്നാണ് വാഹനങ്ങൾക്ക് സിഎൻജി ലഭിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂടാളി ഡിപ്പോയിൽ നിന്നാണ് സിഎൻജി ഇവിടെ എത്തിക്കുന്നത്. കാസർകോട് ചൗക്കിയിൽ
Results 1-10 of 47