Activate your premium subscription today
ചെന്നൈ∙ തീരരക്ഷാസേനയുടെ ഡയറക്ടർ ജനറൽ രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാകേഷ് പാലിന്റെ നിര്യാണത്തിൽ രാജ്നാഥ് സിങ് അനുശോചിച്ചു.
കാർവാർ∙ ഗോവൻ തീരത്തിനു സമീപം തീപിടിച്ച ചരക്കു കപ്പലിലെ തീയണച്ചതായി കോസ്റ്റ് ഗാർഡ്. മൂന്നു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ഇന്നു പുലർച്ചെയോടെ തീയണച്ചത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലായ വിക്രം, 4 പെട്രോൾ വെസലുകൾ, ഡോർണിയർ എയർക്രാഫ്റ്റ്, ഹെലികോപ്ടർ എന്നിവയാണു രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. രണ്ടു രാത്രിയും രണ്ടു പകലും തുടർച്ചയായി വെള്ളം ഒഴിച്ചാണ് കണ്ടെയ്നറുകളിൽ പടർന്ന് തീ അണയ്ക്കാനായത്.
കൊച്ചി ∙ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിൽ തീപിടിത്തം. ഗോവതീരത്തുനിന്ന് 102 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ വൈകിട്ടാണു സംഭവം. വിവരമറിഞ്ഞ ഉടൻ തീരസംരക്ഷണ സേനയുടെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. മറ്റു രണ്ടു കപ്പലുകൾ സ്ഥലത്തേക്കു തിരിച്ചു. സേനയുടെ ഡോണിയർ വിമാനവും നിരീക്ഷണത്തിനെത്തി.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), യാന്ത്രിക് തസ്തികയിൽ 320 ഒഴിവ്. കേരളം ഉൾപ്പെടുന്ന വെസ്റ്റ് റീജനിൽ 66 ഒഴിവുണ്ട്. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും: ∙ നാവിക് (ജനറൽ ഡ്യൂട്ടി): മാത്സ്, ഫിസിക്സ് പഠിച്ച് പ്ലസ് ടു ജയം. ∙ യാന്ത്രിക്: പത്താം ക്ലാസ്, ഇലക്ട്രിക്കൽ/
തൃശൂർ ∙ നാളെ ലോക സമുദ്രദിനമാണെങ്കിലും രേഖയ്ക്കും കുടുംബത്തിനും പ്രതീക്ഷയറ്റ നാളാണിത്. ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വനിതയായ ചേറ്റുവ സ്വദേശി രേഖ കാർത്തികേയന്റെ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമാണു കഴിഞ്ഞ ദിവസം കടലിൽ തകർന്നത്.
കൊച്ചി ∙ െകായിലാണ്ടി തീരക്കടലിൽനിന്നു തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത ഇറാനിയൻ ബോട്ടും അതിലുണ്ടായിരുന്ന 6 തമിഴ് മത്സ്യത്തൊഴിലാളികളെയും കൊച്ചിയിലെത്തിച്ചു. കോസ്റ്റ്ഗാർഡ് ആസ്ഥാനത്തെത്തിച്ച ഇവരെ കേന്ദ്ര– സംസ്ഥാന അന്വേഷണ ഏജൻസികൾ വിശദമായി ചോദ്യം ചെയ്തു. സംയുക്ത ചോദ്യം ചെയ്യലിൽ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രതിനിധികളും പങ്കെടുത്തു. മറ്റൊരു രാജ്യത്തു നിന്നുള്ള ബോട്ട് അനുമതിയില്ലാതെ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ എത്തിയതു രാജ്യസുരക്ഷയെ ബാധിക്കുന്നതും നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതും ആയതിനാലാണു ബന്ധപ്പെട്ട എല്ലാ ഏജൻസികളും ചോദ്യം ചെയ്യലിന് എത്തിയത്.
കൊച്ചി ∙ െകായിലാണ്ടിക്കു സമീപം കടലിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ടും അതിലുണ്ടായിരുന്ന 6 തമിഴ്നാട് സ്വദേശികളേയും കൊച്ചിയിലെത്തിച്ചു. കോസ്റ്റ്ഗാർഡ് ആസ്ഥാനത്താണ് ഇവരെ എത്തിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഇന്ന് വിവിധ
കോഴിക്കോട് ∙ കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ടിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6
അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാൻ ബോട്ടിൽനിന്ന് തീരസംരക്ഷണ സേന 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 14 പാക്കിസ്ഥാനികളെ അറസ്റ്റു െചയ്തു. തീരസംരക്ഷണ സേനയ്ക്കൊപ്പം ഭീകരവിരുദ്ധ സ്ക്വാഡും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും
ബേപ്പൂർ ∙ തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോസ്റ്റ് ഗാർഡ് നടത്തുന്ന 36 മണിക്കൂർ ‘സാഗർ കവച്’ അഭ്യാസത്തിനു തുടക്കം. കടലിലും തീരമേഖലയിലും ഹാർബറുകളിലും പൊലീസ് സുരക്ഷാ വലയം തീർത്തു. മിക്കയിടത്തും പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയാണ് പരിശോധന.കടൽ മാർഗമുള്ള ഭീകരാക്രമണവും വിധ്വംസക പ്രവർത്തനങ്ങളും തടയാൻ
Results 1-10 of 52