പ്ലസ് ടു യോഗ്യതക്കാർക്ക് കോസ്‌റ്റ് ഗാർഡിൽ 300 നാവിക് അവസരം; ഇന്നു മുതൽ അപേക്ഷിച്ചു തുടങ്ങാം

Mail This Article
ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്) തസ്തികകളിൽ 300 ഒഴിവ്. 02/2025 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. ഫെബ്രുവരി 11 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ് ടു ജയം. പ്ലസ് ടുവിനു മാത്‌സ്, ഫിസിക്‌സ് വിഷയങ്ങൾ പഠിച്ചിരിക്കണം. ∙നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് ജയം.
പ്രായം: 18–22. 2003 സെപ്റ്റംബർ ഒന്നിനും 2007 ഓഗസ്റ്റ് 31നും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതികളും ഉൾപ്പെടെ). എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്.
∙ശാരീരികയോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ; നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
∙പരിശീലനം: 2025 സെപ്റ്റംബറിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.
∙അപേക്ഷാഫീസ്: 300 രൂപ. എസ്‌സി, എസ്ടിക്കാർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്‌ഥാനത്തിൽ.
∙കായികക്ഷമതാപരീക്ഷയിലെ ഇനങ്ങൾ: 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാറ്റ് അപ്സ്, 10 പുഷപ്.
ഓൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെ വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. https://joinindiancoastguard.cdac.in