Activate your premium subscription today
കൊൽക്കത്ത ∙ ബംഗാളിലെ ജൂനിയർ ഡോക്ടർമാരോടു സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും അഭ്യർഥിച്ചു. എന്നാൽ, ആരോഗ്യസെക്രട്ടറിയെ മാറ്റണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സമരക്കാരെ ഇന്നലെ സന്ദർശിച്ചിരുന്നു. ഫോണിലാണ് മമത ജൂനിയർ ഡോക്ടർമാരുമായി സംസാരിച്ചത്.
കൊൽക്കത്ത∙ ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരമെന്നാണ് ഡോക്ടർമാരുടെ നിലപാട്.
കൊൽക്കത്ത ∙ ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗാളിൽ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരം ആരംഭിച്ചു. വിവിധ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. ആർ.ജി.കർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിയ 42 ദിവസത്തെ സമരം കഴിഞ്ഞമാസം 21നാണു പിൻവലിച്ചത്. ചർച്ചയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ലണ്ടൻ ∙ രണ്ടുവർഷം കൊണ്ട് 22 ശതമാനം ശമ്പള വർധന എന്ന സർക്കാർ നിർദേശം അംഗീകരിച്ച് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ. സർക്കാർ നിർദേശത്തെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ 66 ശതമാനം പേരും അനുകൂലിച്ച് വോട്ടു ചെയ്തതോടെയാണ് 18 മാസമായി നീളുന്ന പ്രശ്നത്തിന് പരിഹാരമാകുന്നത്. 46,000 പേരാണ് സർക്കാർ നിർദേശത്തിന്മേൽ
കൊൽക്കത്ത ∙ ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ചികിത്സ കിട്ടാതെ മരിച്ച 29 പേരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി മമത ബാനർജി 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഇത്രയും പേർ മരിച്ചത് വേദനിപ്പിക്കുന്നതാണെന്നു മമത പറഞ്ഞു.
ന്യൂഡൽഹി∙ കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. 5 ദിവസമായി തുടരുന്ന സമരത്തിൽ എയിംസ്, സഫ്ദർജങ്, ആർഎംഎൽ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിതവിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല.
ന്യൂഡൽഹി∙ കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്നു വലിയ പ്രതിഷേധങ്ങള്‍ക്കാണ് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രികളിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ ഈയാഴ്ച പ്രവർത്തിക്കില്ലെന്നാണു വിവരം. അടിയന്തര പരിചരണം, അത്യാവശ്യ ചികിത്സകള്‍ തുടങ്ങി അവശ്യസേവനങ്ങൾ ലഭ്യമാകും.
ആലപ്പുഴ ∙ കൊൽക്കത്തയിലെ ആർ.ജി.കാർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ ഇന്നു രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കും. നാളെ രാവിലെ 6ന് അവസാനിക്കുന്ന പണിമുടക്കിൽ ഒപി ബഹിഷ്കരിക്കുമെങ്കിലും അടിയന്തര സേവനങ്ങൾ മുടക്കില്ലെന്നു സംഘാടകർ അറിയിച്ചു.യോഗങ്ങളിലും
ന്യൂഡൽഹി∙ രാജവ്യാപക സമരത്തിന് ആഹ്വാനം നൽകി ഐഎംഎ. ശനിയാഴ്ച രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും പ്രതിഷേധിച്ചാണ് സമരം. അത്യാഹിത അടിയന്തര സേവനങ്ങൾക്ക് മുടക്കമുണ്ടാകില്ല. എന്നാൽ ഒപികളും
ന്യൂഡൽഹി/കൊൽക്കത്ത ∙ ആർജികാർ ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഡോക്ടർമാരുടെ പ്രതിഷേധം രാജ്യമെങ്ങും പടരുന്നു. ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ ആഹ്വാനപ്രകാരം അനിശ്ചിതകാല പണിമുടക്കിന് ഇന്നലെ സർക്കാർ ഡോക്ടർമാർ തുടക്കമിട്ടു. ഡൽഹി എയിംസിൽ ഉൾപ്പെടെ അടിയന്തര സേവനവിഭാഗങ്ങൾ മാത്രമേ പ്രവർത്തിച്ചുള്ളൂ.
Results 1-10 of 109