Activate your premium subscription today
ഇടുക്കി∙ പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി. ബസ് കാത്തുനിന്ന മരിയാഗിരി സ്കൂളിലെ കുട്ടികൾക്കു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
ഇരിട്ടി ∙ വൈദ്യുതി തൂക്കുവേലി നിർമാണം ഇന്ന് ഉദ്ഘാടനം നടത്താനിരിക്കെ കച്ചേരിക്കടവ്, മുടിക്കയം, പാറയ്ക്കാമല പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം വരുത്തി.ഇല്ലിക്കക്കുന്നേൽ ജോഷി, ഇല്ലിക്കക്കുന്നേൽ സിനു, വട്ടക്കുന്നേൽ പാപ്പച്ചൻ, എടശ്ശേരി ആന്റണി, എടശ്ശേരി ജോസഫ്, പ്ലാത്തോട്ടം ഫ്രാൻസിസ്
കുളനട (പത്തനംതിട്ട) ∙ ഇടഞ്ഞ ആനയുടെ പുറത്ത് കുടുങ്ങിയ പാപ്പാനെ 11 മണിക്കൂറുകൾക്കു ശേഷം താഴെ ഇറക്കി. പാണിൽ കല്ലുവരമ്പ് ഭാഗത്താണ് ഇന്നലെ രാവിലെ 11ന് ഹരിപ്പാട് സ്വദേശി രതീഷിന്റെ അപ്പുവെന്ന ആന ഇടഞ്ഞത്. ഒന്നാം പാപ്പാൻ ചേർത്തല സ്വദേശി കുഞ്ഞുമോനാണ് ആനയെ ആനപ്പുറത്ത് കുടുങ്ങിപ്പോയത്.മറ്റു പാപ്പാന്മാരുടെ
മൂന്നാർ∙ വിളവെടുപ്പിന് തയാറായി നിന്നിരുന്ന ഒന്നര ഏക്കർ സ്ഥലത്തെ ബട്ടർ ബീൻസ് കാട്ടാനകൾ തിന്നും ചവിട്ടിയും നശിപ്പിച്ചു. കുണ്ടള സാൻഡോസ് എസ്ടി നഗറിൽ ടി.തങ്കച്ചന്റെ കൃഷിയാണ് കഴിഞ്ഞ ദിവസം കാട്ടാനകൾ നശിപ്പിച്ചത്. കൊമ്പനടക്കം മൂന്ന് ആനകളാണ് കഴിഞ്ഞ ദിവസം രാത്രിയിറങ്ങി കൃഷികൾ മുഴുവൻ തിന്നും ചവിട്ടിയും
മൂന്നാർ ∙ തോട്ടം മേഖലയിൽ ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമായി തുടരുന്നു. തൊഴിലാളികളുടെ പച്ചക്കറി തോട്ടങ്ങളും ഷെഡുകളും നശിപ്പിക്കുകയാണ്.ഗുണ്ടുമലഅപ്പർ, ലക്ഷ്മി സൗത്ത്, കന്നിമല ലോവർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസമായി കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഗുണ്ടുമല അപ്പർ ഡിവിഷനിൽ പടയപ്പ എന്ന
എടക്കര∙ റബർത്തോട്ടങ്ങളിലെത്തിയ ആനക്കൂട്ടം റബർ മരങ്ങളുടെ തൊലിയിളക്കിയും മരങ്ങൾ കുത്തിമറിച്ചും നാശം വരുത്തി. മൂത്തേടം ചോളമുണ്ടയിൽ ചുള്ളിക്കുളവൻ മുജീബ് റഹ്മാൻ, സുബൈർ, അബ്ദുല്ലക്കുട്ടി, മുഹമ്മദ് അഷ്റഫ് എന്നിവരുടെ റബർത്തോട്ടങ്ങളിലാണ് ആനക്കൂട്ടം നാശം വരുത്തിയത്. വെട്ടാൻ പാകമെത്തിയ മുപ്പതോളം മരങ്ങൾ
പുൽപള്ളി ∙വനത്തിൽ വിറക് ശേഖരിക്കാൻ പോയ ചന്ദ്രോത്ത് ഗോത്രസങ്കേതത്തിലെ ബസവിക്ക് (60) കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കുണ്ടുവാടി വനക്ഷേത്രത്തിനു സമീപത്ത് ബസവിയെ കാട്ടാന ആക്രമിച്ചത്. പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ബഹളമുണ്ടാക്കിയാണ് ആനയെ തുരത്തിയത്. ദേഹമാസകലം
വയനാട് ∙ പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. വനമധ്യത്തിലെ ചന്ദ്രോത്ത് ഗോത്ര സങ്കേതത്തിലെ വലിയ ബസവന്റെ ഭാര്യ ബസവി (60) ക്കാണ് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്.
വാണിമേൽ∙ ചിറ്റാരി, പൂവത്താങ്കണ്ടി മലയിൽ കാട്ടാനക്കൂട്ടം വീണ്ടും വ്യാപകമായി വിളകൾ നശിപ്പിച്ചു. ചെറുമോത്ത് സ്വദേശി നെല്ലിയോട്ട് കുഞ്ഞബ്ദുല്ലയുടെ കൃഷിയിടത്തിൽ പത്തിലേറെ ആനകൾ ഇന്നലെ വൈകിട്ടും നിലയുറപ്പിച്ചിരിക്കുകയാണ്. താവോട്ട് ആലിഹസൻ ഹാജി, വാണിമേൽ സ്വദേശി കുഞ്ഞാലി ഹാജി തുടങ്ങിയവർക്ക് വൻ നഷ്ടം
സീതത്തോട് ∙ ഗവിയിൽ നിന്നു വണ്ടിപ്പെരിയാറിലേക്കു രോഗിയുമായി പോകുകയായിരുന്ന കാർ 14ാം മൈലിനു സമീപം കാട്ടാന ആക്രമിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കുകൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7.30നാണ് സംഭവം. കൊച്ചുപമ്പ എട്ട് ഷെഡിനു സമീപം താമസിക്കുന്ന റാമറിനു കാലിൽ മുറിവേറ്റതിനെ തുടർന്ന് ആശുപത്രിയിൽ കാണിക്കാൻ വണ്ടിപ്പെരിയാറിലേക്കു പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപെട്ടത്. കാറിൽ സുഹൃത്തുക്കളായ ശിവ, ചന്ദ്രകുമാർ, ശശി എന്നിവരും റാമറിനൊപ്പം ഉണ്ടായിരുന്നു. 14ാം മൈൽ വളവിൽ റോഡിൽ നിൽക്കുകയായിരുന്ന കാട്ടാന കാർ കണ്ടപ്പോൾ പാഞ്ഞ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പറയുന്നു. കെഎഫ്ഡിസി തൊഴിലാളികളാണ് എല്ലാവരും.
Results 1-10 of 1575