Activate your premium subscription today
ന്യൂഡൽഹി ∙ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടുകൾ സംബന്ധിച്ച കേസിൽ രേഖകൾ കൈമാറാനാകില്ലെന്നു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സിഎംആർഎൽ ആവശ്യപ്പെട്ടു.
കൊല്ലം ∙ ചവറ കെഎംഎംഎലിൽ വിവിധ ഇടപാടുകളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചു വിജിലൻസ്– വകുപ്പു തല അന്വേഷണങ്ങൾക്കു സർക്കാർ തീരുമാനം. പി.കെ.ബഷീർ, ടി.വി.ഇബ്രാഹിം, മഞ്ഞളാംകുഴി അലി, എൻ.എ.നെല്ലിക്കുന്ന് എന്നിവരുടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കു മന്ത്രി പി.രാജീവ് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമക്കേടുകൾ ‘മലയാള മനോരമ’ പുറത്തു കൊണ്ടുവന്നതിനെത്തുടർന്നാണ് അന്വേഷണത്തിനു തീരുമാനം.
കൊച്ചി∙ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) രേഖപ്പെടുത്തി. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. കേസ് റജിസ്റ്റർ ചെയ്തു പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്.
തിരുവനന്തപുരം∙ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ കെഎസ്ഐഡിസി ജനറൽ മാനേജരുടെ മൊഴിയെടുത്തു.
തിരുവനന്തപുരം ∙ കരിമണൽ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം പൂർത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് എക്സാലോജിക് ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ ടി. വീണ. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെയുള്ള വീണയുടെ ഹർജി ഫെബ്രുവരിയിൽ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ. കഴിഞ്ഞ 28ന് അപ്പീലിലെ സാങ്കേതിക പരിശോധന റജിസ്ട്രാർ പൂർത്തിയാക്കി. വൈകാതെ കോടതി പരിഗണിക്കും.
കൊച്ചി ∙ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താൻ ആസൂത്രിത നീക്കം നടക്കുകയാണെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കു ബന്ധമുണ്ടെന്ന ആരോപണം ഒരുതരത്തിലും നിലനിൽക്കുന്നതല്ല. മാസപ്പടി ഇടപാടിൽ സർക്കാരിനെ ബന്ധപ്പെടുത്താൻ വസ്തുതകളില്ലെന്നും വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡിജിപി) ടി.എ.ഷാജി വാദിച്ചു.
കൊച്ചി ∙ കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായുള്ള വിവാദ ഇടപാടിനെ ന്യായീകരിച്ച് സർക്കാർ ഹൈക്കോടതിയിൽ. മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് പലതും
കൊച്ചി ∙ കമ്പനി നിയമപ്രകാരം എസ്എഫ്ഐഒ കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും, തങ്ങൾക്ക് കേസ് അന്വേഷിക്കാൻ വിലക്കില്ലെന്ന് ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചു. എക്സാലോജിക്–
കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനേയും കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ സർക്കാരിനെ കക്ഷിയാക്കിയിട്ടില്ലെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി
കൊച്ചി ∙ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരമുള്ള അന്വേഷണം, സമൻസ്, പരിശോധന ഉൾപ്പെടെയുള്ള സിവിൽ നടപടികൾ സ്വീകരിക്കാൻ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്നു ഹൈക്കോടതിയിൽ ഇ.ഡി അറിയിച്ചു. എക്സാലോജിക്ക് –സിഎംആർഎൽ അനധികൃത പണമിടപാടു സംബന്ധിച്ച കേസിൽ ഇ.ഡിയുടെ അന്വേഷണവും നടപടികളും സമൻസും ചോദ്യം ചെയ്ത് സിഎംആർഎൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. ഇ.ഡിയുടെ വാദം ഒന്നിനു തുടരും.
Results 1-10 of 97