Activate your premium subscription today
തിരുവനന്തപുരം ∙ വാഹനാപകടത്തിൽ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തിൽ മനംനൊന്ത് സഹപ്രവർത്തകർ. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ നസീറിന്റെ ഭാര്യ, എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവിൽ എക്സൈസ് ഓഫിസർ എസ്.എൻ.ഷാനിദയാണ്(37) മരിച്ചത്.
ശാസ്താംകോട്ട ∙ വീട്ടിൽ നിന്നു വ്യാജ ചാരായവും കോടയും പിടിച്ചെടുത്ത സംഭവത്തിൽ ഒളിവിൽ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കമെന്ന് പരാതി. സിപിഎം ശൂരനാട് വടക്ക് പാറക്കടവ് ബ്രാഞ്ച് സെക്രട്ടറി ഇടപ്പനയം എ.ബി.നിവാസിൽ വി.ബാബുവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ കടന്നു കളഞ്ഞത്.
ആലപ്പുഴ∙ 10 വർഷത്തിനിടെ സംസ്ഥാനത്തു നിന്ന് എക്സൈസ് പിടിച്ചെടുത്തത് 544 കോടി രൂപ വില വരുന്ന ലഹരിവസ്തുക്കൾ. 2014 ജനുവരി മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഈ കാലയളവിൽ 53,787 കേസുകൾ റജിസ്റ്റർ ചെയ്തു. 52,897 പേർ അറസ്റ്റിലുമായി. ഇതിൽ ഭൂരിഭാഗം പേരും 18–40 പ്രായക്കാരാണ്. സ്കൂൾ കുട്ടികൾ
തൃശൂർ ∙ ലാലൂരിൽ ജനവാസ മേഖലയിലെ വാടകവീട്ടിൽ നിന്നു 5500 ലീറ്ററിലേറെ സ്പിരിറ്റ് ശേഖരം പിടികൂടി. 2 വധക്കേസുകളടക്കം 40 ക്രിമിനൽ കേസുകളിൽ പ്രതിയായ വാടാനപ്പിള്ളി തയ്യിൽ മണികണ്ഠനെ (41) വെസ്റ്റ് പൊലീസ് പിടികൂടി. ഭാര്യയും മക്കളുമടക്കം താമസിച്ചിരുന്ന വീട്ടിലാണു മണികണ്ഠൻ സ്പിരിറ്റ് ഗോഡൗൺ
കാസർകോട് ∙ ഈ വർഷം ജില്ലയിൽ എക്സൈസ് സംഘം പിടികൂടിയത് 10 ക്വിന്റലിലേറെ പുകയില ഉൽപന്നങ്ങളും മൂവായിരം ലീറ്ററിലേറെ മദ്യവും.പതിവ് കടത്തലിനൊപ്പം ഓണവിപണി ലക്ഷ്യമിട്ടുള്ള ലഹരിയൊഴുക്ക് കൂടിയതോടെ ജാഗ്രതയിലാണ് എക്സൈസ് വകുപ്പ്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന കവാടമായ ജില്ലയിൽ എന്നാൽ ആകെയുള്ളത് 3
മാന്നാർ∙ വലിയകുളങ്ങരയിൽ നിന്നും 31.5 ലീറ്റർ ചാരായവും 600 ലീറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ. വലിയകുളങ്ങരയിൽ വാസുദേവം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ മുറിയിൽ പൗവത്തിൽ കിഴകത്തിൽ വീട്ടിൽ സുനിൽ കുമാർ (42) ആണ് പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ
രാജാക്കാട് ∙ അടച്ചിട്ടിരുന്ന വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവും ചാരായവും കണ്ടെത്തി. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് നടത്തിയ പരിശോധനയിലാണ് ഉണ്ടമല സ്വദേശി കൊല്ലപ്പള്ളി സൈബു തങ്കച്ചന്റെ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നു 12 കിലോഗ്രാം കഞ്ചാവ്, 25 ലീറ്റർ ചാരായം, 150 ലീറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടിയത്.
തൃശ്ശൂരിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ടപിക്കപ്പിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി പറവൂർ സ്വദേശികളായ നാലുപേർ എക്സൈസിന്റെ പിടിയിൽ പട്ടിക്കാട് ദേശീയപാതയിൽ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്
കോഴിക്കോട്∙ 4.500 കിലോഗ്രാം കഞ്ചാവുമായി ബംഗാള് സ്വദേശികൾ അറസ്റ്റിൽ. അബ്ദുൾ സുകൂദ്ദീൻ, റഫീക്കുൾ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി കോഴിക്കോട് താഴെക്കോട് അംശം മുക്കത്തിനു സമീപത്തുവച്ച് കുന്നമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.രമേഷ്, എഇഐ (ഗ്രേഡ്) പി.ഒ.ഹരീഷ്, പ്രതീഷ് ചന്ദ്രൻ, സിഇഒ ഷെഫീഖലി, അർജുൻ, വൈശാഖ്, എക്സൈസ് ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പെരുമ്പാവൂർ ∙ സ്കൂൾ അധ്യായന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി നഗരത്തിലും പരിസരത്തും എക്സൈസ് വ്യാപക ലഹരി പരിശോധന നടത്തി. 20 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നവുമായി മലയാളി ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. 60 ചാക്കുകളിലായി 1500 കിലോ ഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പെരുമ്പാവൂർ
Results 1-10 of 99