Activate your premium subscription today
അൽഐൻ ∙ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി 11.1 കിലോമീറ്റർ ദൂരത്തിൽ വെടിക്കെട്ട് നടത്തി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച് യുഎഇ.
മസ്കത്ത് ∙ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ ഒരുക്കിയ വെടിക്കെട്ട് ശ്രദ്ധേയമായി. രണ്ടിടങ്ങളിലാണ് ചൊവ്വാഴ്ച കരിമരുന്ന് പ്രയോഗം നടന്നത്. മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ ഖൂദിലും ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല ഇത്തീനിലുമാണ് ഇന്നലെ വെടിക്കെട്ട് നടന്നത്. രാത്രി എട്ടിന് ആരംഭിച്ച വെടിക്കെട്ട് 30 മിനുട്ട്
ന്യൂഡൽഹി∙ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ഇടപെടലുമായി സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിലൂടെ രാജ്യത്ത് നൂറിലധികം മൃഗങ്ങൾ കൊല്ലപ്പെടുന്നതായി ബ്ലൂ ക്രോസ് ഇന്ത്യ. വളർത്തുമൃഗങ്ങളെ ഈ സമയങ്ങളിൽ വീടിനകത്ത് സുരക്ഷിതരാക്കണമെന്ന് സംഘടനാ വക്താവ് ചിന്നി കൃഷ്ണ പറഞ്ഞു.
തിരുവനന്തപുരം∙ കയ്യിൽ കത്തിച്ചുപിടിച്ചാലും പൊള്ളലേൽക്കാത്ത കൂൾ ഫയറുകൾ,പല നിറങ്ങളിൽ വിസ്മയം തീർക്കുന്ന ചൈനീസ് പടക്കങ്ങൾ, ആകാശം കീഴടക്കി വർണച്ചാമരം വിരിയിക്കുന്ന ഫാൻസി ഷോട്സുകൾ, പറന്നുയരുന്ന ഡ്രോൺ പടക്കങ്ങൾ, കളർ മാറുന്ന ബട്ടർ ഫ്ലൈ – ഇവയൊക്കെയാണ് ദീപാവലി പടക്കവിപണിയെ ഉഷാറാക്കുന്ന വെറൈറ്റി ഐറ്റങ്ങൾ.
വെടിക്കെട്ട് സുന്ദരമായ കലയാണ്. അതിന്റെ ഭംഗി സുരക്ഷിതമായിനിന്ന് ആസ്വദിക്കാൻ കഴിയുകയെന്നത് അതിലേറെ പ്രാധാന്യമുള്ള കാര്യവും. 2016 ൽ കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരിക്കുകയും 656 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടും നമ്മൾ പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞദിവസം കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടം അതാണു വ്യക്തമാക്കുന്നത്. വെടിക്കെട്ട് നിർത്തണമെന്നൊന്നും ആരും പറയുന്നില്ല. ആഘോഷത്തെയും വെടിക്കെട്ടിനെയും വൈകാരികമായല്ല കാണേണ്ടത്. സുരക്ഷ തന്നെയാണു പ്രധാനം. അപകടങ്ങളിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടു വെടിക്കെട്ട് കാലാനുസൃതമായി പരിഷ്കരിക്കാൻ നമുക്കു കഴിയണം. തൃശൂർ പൂരം വെടിക്കെട്ടിൽ കഴിഞ്ഞ 16 വർഷമായി അപകടങ്ങളുണ്ടായിട്ടില്ല. സുരക്ഷാമാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതുകൊണ്ടാണത്. നീലേശ്വരം അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. എന്നാൽ, 40 ശതമാനത്തിലേറെ പൊള്ളലേറ്റവരുടെ മുന്നോട്ടുള്ള ജീവിതം എത്ര ദുഷ്കരമാണെന്ന്
നീലേശ്വരം (കാസർകോട്) ∙ രാത്രി 11.55 വരെ എല്ലാം പതിവുപോലെ; മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റംപാട്ടുകളാൽ ഭക്തിനിർഭരമായ കളിയാട്ടരാത്രി. പൊട്ടിക്കാനായി സൂക്ഷിച്ചുവച്ച പടക്കങ്ങൾ നിറഞ്ഞ മുറിയിലേക്കു തെറിച്ചുവീണ ഒരു തീപ്പൊരിയിൽ എല്ലാം മാറിമറിഞ്ഞു. പടക്കങ്ങൾ സൂക്ഷിച്ച മുറിയുടെ ഫൈബർ വാതിലുകളും ആസ്ബസ്റ്റോസ് ഷീറ്റും തകർത്തു വലിയ തീഗോളം ഉയർന്നു.
കാസർകോട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ 154 പേരിൽ 10 പേരുടെ നില ഗുരുതരം. ഇവർ കോഴിക്കോട് (4 പേർ), കണ്ണൂർ (5), മംഗളൂരു (1) എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
അപകടം ഒരു വശത്തുനടക്കുമ്പോൾ മറുവശത്ത് ആഘോഷങ്ങൾ നടക്കുകയായിരുന്നുവെന്നാണ് കാസർകോട് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടത്തെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങളിലൊന്ന്. തീർത്തും അശ്രദ്ധയോടെയാണു പടക്കം ക്ഷേത്രകമ്മിറ്റിക്കാർ കൈകാര്യം ചെയ്തിരുന്നതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നു.
തിരുവനന്തപുരം∙ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നയിടവും (മാഗസിൻ) വെടി പൊട്ടിക്കുന്ന സ്ഥലവും (ഫയർലൈൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് അടുത്തിടെ പുറത്തിറക്കിയ കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നത്. നിലവിലെ സ്ഫോടകവസ്തു നിയമത്തിൽ 3500 കിലോഗ്രാം വെടിമരുന്നു സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു ഫയർലൈനിലേക്കു 45
Results 1-10 of 91