Activate your premium subscription today
കൊച്ചി ∙ തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലവൽ മാർക്കറ്റിങ് കമ്പനി 1652 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. മണിചെയിൻ മാതൃകയിൽ ഹൈറിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നായിരുന്നു കേസ്.
കൊച്ചി∙ സാമ്പത്തിക തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന തൃശൂരിലെ ഹൈറിച്ച് കമ്പനി ഒടിടി പ്ലാറ്റ്ഫോം ബിസിനസിൽ മാത്രം 400 കോടി രൂപ സ്വരൂപിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിനെ സമീപിച്ച് വിവാദങ്ങളിൽ ഉൾപ്പെട്ട കണ്ണൂർ കടമ്പേരി സ്വദേശി വിജേഷ് പിള്ളയുടെ പക്കൽ നിന്നാണു ഹൈറിച്ച് ഒടിടി പ്ലാറ്റ്ഫോം വാങ്ങിയത്.
തൃശൂർ ∙ ഹൈറിച്ച് തട്ടിപ്പിൽ, നിക്ഷേപകരിൽനിന്ന് 3141 കോടി രൂപ കെ.ഡി പ്രതാപൻ തട്ടിയെടുത്തെന്നാണ് കേസ്. പക്ഷേ ഇത്രയും തുക എവിടേക്കാണ് കെ.ഡി പ്രതാപൻ കടത്തിയത് എന്നതിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. 100 കോടി രൂപയിലേറെ ഹവാലയായി വിദേശത്തേക്കു കടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഹൈറിച്ച് ഓൺലൈൻ ഷോപ്പി എംഡി കെ.ഡി.പ്രതാപൻ കുറഞ്ഞ കാലം കൊണ്ട് ഒരുക്കിയതു വ്യാജ ബിസിനസ് പ്രപഞ്ചം. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിങ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കണ്ടെത്തിയ കേസിൽ പലരിൽനിന്നായി പതിനായിരം രൂപ വീതം പ്രതാപൻ സ്വരൂപിച്ചത് 1630 കോടി രൂപ. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് ജിഎസ്ടി വകുപ്പും കണ്ടെത്തിയിട്ടുണ്ട്. മണിചെയിൻ തട്ടിപ്പിൽ തുടങ്ങി കുഴൽപണം ഇടപാടുകളും ക്രിപ്റ്റോറൻസി തട്ടിപ്പും വരെയെത്തിയ പ്രതാപന്റെ യാത്ര അമ്പരപ്പിക്കുന്നതാണ്.
തൃശൂർ ∙ സാമ്പത്തിക തട്ടിപ്പു കേസിൽ ഒരിക്കൽ ജയിലിൽ പോയ കമ്പനി ഉടമ വീണ്ടും നിക്ഷേപകർ വിശ്വസിച്ചതെന്തുകൊണ്ട് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഹൈറിച്ച് മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപന്റെ മൂലധനം. ആരെയും വീഴ്ത്തുന്ന സംസാരം, ആരും വിശ്വസിക്കുന്ന വാഗ്ദാനങ്ങൾ, പ്രതാപന്റെ കമ്പനിയുടെ വളർച്ച ഈ വഴിയിലായിരുന്നു.
തൃശൂർ ∙ ഹൈറിച്ച് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 5 വർഷം മുൻപ് ഒട്ടേറെ പരാതികൾ ഉയർന്നിട്ടും പൊലീസ് ഇടപെട്ടു തട്ടിപ്പു മൂടിവയ്ക്കാൻ ശ്രമിച്ചുവെന്ന് അനിൽ അക്കരയുടെ പരാതി. ചില പൊലീസ് ഉദ്യോഗസ്ഥർക്കു ഹൈറിച്ചിൽ ബെനാമി നിക്ഷേപമുണ്ടെന്നും തട്ടിപ്പു മുക്കാൻ ശ്രമിച്ചവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിൽ അക്കര വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്.
കൊച്ചി∙ മണിചെയിൻ മാതൃകയിൽ ഓൺലൈൻ ഷോപ്പി നടത്തി 3141 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു നടത്തിയ പ്രതികൾക്കെതിരെ വ്യക്തമായ പരാതി ലഭിച്ചിട്ടും കേരള പൊലീസ് തുടർനടപടികൾ സ്വീകരിക്കാൻ അമാന്തിച്ചതാണു തട്ടിപ്പിന്റെ വ്യാപ്തി വർധിക്കാൻ വഴിയൊരുക്കിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കുറ്റപ്പെടുത്തി.
തൃശൂർ ∙ കെട്ടിട നിർമാണ കരാർ ജോലികൾ ഏറ്റെടുത്തു നടത്തുകയും പൊളിഞ്ഞു കടക്കെണിയിലാകുകയും ചെയ്ത ചരിത്രമുണ്ട് ഹൈറിച്ച് എംഡി കെ.ഡി.പ്രതാപന്. ഏതാനും വർഷം മുൻപു 150 ചതുരശ്രയടി മാത്രമുള്ള കടമുറിയിൽ ഹൈറിച്ച് എന്ന മണിചെയിൻ കമ്പനി തുടങ്ങുമ്പോൾ പരാജയം മാത്രമായിരുന്നു മൂലധനം. എന്നാൽ, അതിവേഗം കമ്പനി വളർന്നു പന്തലിച്ചു.
കൊച്ചി ∙ സാധാരണക്കാരുടെ സമ്പത്തു തട്ടിയെടുക്കാൻ ഹൈറിച്ച് ഓൺലൈൻ ഷോപ്പി മാനേജിങ് ഡയറക്ടർ കെ.ഡി.പ്രതാപൻ ഒരുക്കിയതു തട്ടിപ്പു കമ്പനികളുടെ വ്യാജ ബിസിനസ് പ്രപഞ്ചം തന്നെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ബോധിപ്പിച്ചു. മണി ചെയിൻ തട്ടിപ്പിന്റെ മാതൃകയിൽ 3141 കോടി രൂപയുടെ നിക്ഷേപമാണു ഹൈറിച്ച് കമ്പനി സ്വീകരിച്ചിട്ടുള്ളത്.
കൊച്ചി∙ സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി.
Results 1-10 of 26