Activate your premium subscription today
ഭരണഘടനാ സംരക്ഷണം, വോട്ടുധ്രുവീകരണം, സാമൂഹികനീതി തുടങ്ങിയ ‘ദേശീയ’ വിഷയങ്ങളുമായി മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) തിരഞ്ഞെടുപ്പു പ്രചാരണം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ് ധാരാവി ഡവലപ്മെന്റ് പ്രോജക്ട് വിഷയം വീണുകിട്ടുന്നത്. പക്ഷേ, അപ്പോഴും ധാരാവിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാൾ കോൺഗ്രസും ശിവസേന (ഉദ്ധവ് താക്കറെ) ഉൾപ്പെടെയുള്ള എംവിഎ സഖ്യ പാർട്ടികളും പ്രാധാന്യം നൽകിയത് പ്രോജക്ടുമായി ബന്ധപ്പെട്ടു കിടന്ന ഗൗതം അദാനിക്കായിരുന്നു. കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ കത്തിക്കയറിയത്. ഈ വിവാദം കത്തിക്കയറവേ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേയോട് ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചു. ഷിൻഡെയുടെ മറുപടി ഇങ്ങനെ: ‘‘ഏയ്, നിങ്ങളെന്താണീ പറയുന്നത്. മഹാരാഷ്ട്രയിൽ പ്രാദേശിക വിഷയങ്ങൾക്കേ പ്രാധാന്യമുള്ളൂ. ദേശീയ വിഷയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. ഈ സംസ്ഥാനത്ത് ഞങ്ങൾ ചെയ്തത് എന്താണെന്ന് ജനം കണ്ടതാണ്. അവർ ഞങ്ങൾക്കുതന്നെ വോട്ടും ചെയ്യും...’’. തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനത്തെയാകെ ബാധിക്കുന്ന തരം വിഷയങ്ങള്ക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും കോൺഗ്രസും ഇന്ത്യാ സഖ്യവും മനസ്സിലാക്കിയേ തീരൂ. കാരണം, മഹാരാഷ്ട്രയിൽ അത്ര വലിയ പരാജയമാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്. ആകെ മത്സരിച്ച 103 സീറ്റിൽ 16 ഇടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ 44 സീറ്റ് ജയിച്ചയിടത്താണിത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 ഇടത്ത് മത്സരിച്ചപ്പോൾ ജയം 20 സീറ്റുകളിൽ മാത്രം. എൻസിപി ശരദ് പവാർ വിഭാഗവും പരാജയത്തിന്റെ കയ്പറിഞ്ഞു. മത്സരിച്ച 87 സീറ്റിൽ 10 ഇടത്തു മാത്രം ജയം. അതേസമയം, 148 സീറ്റിൽ മത്സരിച്ച ബിജെപി 132 ഇടത്തു ജയിച്ചു (2019ൽ 105 സീറ്റ്) ശിവസേന ഷിൻഡെ വിഭാഗം
കമലയോ ട്രംപോ ? ലോകം മുഴുവനും പടരുന്ന ചർച്ച ഇതാണ്. ആർക്കാണ് മുൻതൂക്കം എന്നു ചോദിച്ചാൽ കുഴങ്ങി. പെട്ടി പെട്ടി ബാലറ്റു പെട്ടി, പെട്ടി തുറന്നപ്പോൾ ... അങ്ങനെയും പറയാനും ധൈര്യം പോര. അതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പലതരം നിബന്ധനകളും നിയമങ്ങളും ചേർന്നതാണ് വോട്ടെണ്ണൽ. എത്ര റൗണ്ട് കഴിഞ്ഞുവെന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല. അതു മാത്രമല്ല ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നു എന്നതാണ് ഇതിൽ പ്രധാനം. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. നിലവിലെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പോരാട്ടത്തിന്.
വേരില്ലാത്ത ജലസസ്യങ്ങളെപ്പോലെയാണ് ചില മനുഷ്യർ. ഒരിടത്തും ഉറയ്ക്കാനാവാതെ ഒഴുകുകയോ എവിടെയെങ്കിലും അടിഞ്ഞുപോകുകയോ ചെയ്യുന്നവർ. അവരുടേതെന്നു പറയാൻ ഒരിടമോ വിലാസമോ ഇല്ലാത്തവർ. യുദ്ധമോ കലാപമോ നശിപ്പിച്ച സ്വന്തം നാടുകളിൽനിന്ന് അഭയം തേടി പലായനം ചെയ്ത് എവിടെയൊക്കെയോ എത്തിയവരും ജോലി തേടിയും പട്ടിണിയിൽ വശംകെട്ടും പ്രകൃതിദുരന്തങ്ങളിൽ വലഞ്ഞും നാടും വീടും വിട്ടു മറ്റു രാജ്യങ്ങളിലെത്തിയവരുമൊക്കെ അക്കൂട്ടത്തിൽ പെടുന്നു. അത്തരം അഭയാർഥികളെ പല രാജ്യങ്ങളും അകറ്റിനിർത്തുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വന്തം നാടും എത്തിച്ചേർന്ന പുതിയ നാടും അവർക്ക് അഭയമാകാത്ത അവസ്ഥയുണ്ടാകുന്നു. ഒരു രാജ്യത്തിന്റെയും പൗരത്വപ്പട്ടികയിൽ അവരുടെ പേരുണ്ടാവില്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, രാജ്യരഹിതരായ മനുഷ്യർ.
രണ്ടു സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകളെ അമ്പേ നാണംകെടുത്തിയ വമ്പൻ ട്വിസ്റ്റിൽ ഞെട്ടിയത് കോൺഗ്രസ്. ആദ്യ ഒന്നര – രണ്ടു മണിക്കൂറിൽ ഹരിയാനയിൽ ലീഡ് നിലയിൽ വ്യക്തമായ ആധിപത്യം കാണിച്ച കോൺഗ്രസ് വെറും അരമണിക്കൂർ കൊണ്ടു പിന്നിലേക്കു പോയി. ജമ്മു കശ്മീരിൽ തൂക്കുസഭയെന്ന പ്രവചനങ്ങൾ കാറ്റിൽപറത്തി നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സ്വതന്ത്രരെ ഇറക്കി ബിജെപി നടത്തിയ കളിയിൽ പിഡിപിക്ക് അടിതെറ്റിയെങ്കിലും അവിടെ നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യം അധികാരം പിടിച്ചു.
തൊണ്ണൂറാം മിനിറ്റ്. ഫുട്ബോളിൽ ഏറെ നെഞ്ചിടിപ്പുയർത്തുന്ന സമയം. അവസാനത്തെ മിനിറ്റിൽ ഗോളടിച്ചു ജയിച്ച എത്രയെത്ര മത്സരങ്ങൾ! തൊണ്ണൂറാം മിനിറ്റിന്റെ ആ നെഞ്ചിടിപ്പ് സമ്മാനിച്ചുകൊണ്ടാണ് രണ്ടിടത്ത് ഒക്ടോബർ എട്ടിനു തിരഞ്ഞെടുപ്പു ഫലം വരുന്നത്. ഹരിയാനയിലും ജമ്മു കശ്മീരിലും. രണ്ടിടത്തും 90 മണ്ഡലങ്ങൾ വീതമായത്
കൊല്ലവർഷം 921. മാർത്താണ്ഡവർമ മഹാരാജാവ് കായംകുളം പിടിച്ചടക്കി തിരുവിതാംകൂറിൽ ചേർത്ത സമയം. അക്കാലത്ത് കായംകുളം ലായത്തിൽ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരു കുട്ടിക്കൊമ്പനാനയുണ്ടായിരുന്നു. ആ അനയെ കണ്ടിട്ടു തിരുമനസ്സിലേക്ക് അത്യന്തം കൗതുകം തോന്നുകയാൽ അതിനെ തിരുവനന്തപുരത്തു കൊണ്ടുപോയി അവിടെയുള്ള ലായത്തിൽ താമസിപ്പിച്ചു. അതിനെ വേണ്ടതുപോലെ സൂക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി അഴകപ്പാപിള്ള എന്നു പ്രസിദ്ധനായിരുന്ന ഒരു നാഞ്ചിനാട്ടു പിള്ളയെ പാപ്പാനായും നിയമിച്ചു. ആനക്കാരനും ആനയും സമപ്രായക്കാരായിരുന്നു. രണ്ടുപേർക്കും അന്ന് ഇരുപത്തഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. മാർത്താണ്ഡവർമ മഹാരാജാവ് തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭസ്വാമിക്കു തൃപ്പടിദാനമായി വച്ചൊഴിയുന്നതിനു മുൻപ് ഒരിക്കൽ സ്വാമി ദർശനാർഥം തിരുവട്ടാറ്റേക്ക് എഴുന്നള്ളി. അന്ന് ഈ കുട്ടിയാനയേയും കൊണ്ടുപോയിരുന്നു. തിരുമനസ്സുകൊണ്ടു സ്വാമിദർശനാനന്തരം ഈ ആനയെ അവിടെ നടയ്ക്കിരുത്തുകയും ‘ആദികേശവാ’ എന്നു വിളിക്കുകയും ചെയ്തു. ആ ആന അതു സമ്മതിച്ചതായി തല കുലുക്കുകയും ഒരനുസരണ ശബ്ദം പുറപ്പെടുവിക്കുകയുമുണ്ടായി. അതുകൊണ്ടു മഹാരാജാവു തിരുമനസ്സുകൊണ്ട് ആ പേരുതന്നെയാണ് ആനയ്ക്ക് വിളിച്ചത്. ആ ആനയാണ് പിന്നീട് ‘തിരുവട്ടാറ്റാദികേശവൻ’ എന്നു പ്രസിദ്ധനായിത്തീർന്നതും. ആനയെ നടയിരുത്തിയ ശേഷം അഴകപ്പാപിള്ളയോടായി രാജാവ് പറഞ്ഞു. ‘‘ആദികേശവനെ എല്ലാ മാസത്തിലും പതിനഞ്ചാം തീയതിതോറും തിരുവന്തപുരത്തു കൊണ്ടുവരണം. നമുക്ക് ഇവനെ മാസത്തിലൊരിക്കലെങ്കിലും കാണാതെയിരിക്കാൻ വയ്യ. ഇവിടെ ക്ഷേത്രത്തിൽ പതിനഞ്ചാം തീയതി ഇവനെക്കൊണ്ടു വല്ല കാര്യവുമുണ്ടെങ്കിൽ അതു കഴിഞ്ഞാലുടനെ കൊണ്ടുവരണം. അങ്ങനെ ദിവസമാറ്റം വരുമ്പോൾ ആ വിവരം നമ്മെ മുൻകൂട്ടി അറിയിക്കുകയും വേണം’’. രാജാവിന്റെ കൽപനയെ അഴകപ്പാപിള്ള സാദരം സമ്മതിക്കുകയും അപ്രകാരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ദിവസവും വെളുപ്പാൻകാലത്തു മൂന്നു മണിക്കു മുൻപേ ഉണർന്ന് കാലും മുഖവും മറ്റും ശുദ്ധമാക്കി ചില നാമങ്ങൾ ജപിച്ചുകൊണ്ടു കൊട്ടാരത്തിനകത്ത് ഉലാത്തിക്കൊണ്ടിരിക്കുന്നത് രാജാവിന്റെ പതിവായിരുന്നു. അതുകൊണ്ടുതന്നെ, ആദികേശവനെ എല്ലാ മാസവും പതിഞ്ചാം തീയതി തോറും വെളുപ്പാൻകാലത്തു മൂന്നുമണിക്ക് കൊണ്ടു വരികയെന്നതായിരുന്നു അഴകപ്പാപിള്ളയുടെ രീതി. അവിടെ കൊണ്ടുചെന്നാൽ അവനെ കൊട്ടാരത്തിന്റെ മുറ്റത്ത് നിശ്ചിത സ്ഥലത്തു നിർത്തിക്കൊള്ളണമെന്നും പ്രത്യേകം കൽപിച്ചിരുന്നു. അതും അദ്ദേഹം അനുസരിച്ചുപോന്നു. പതിനഞ്ചാം തീയതിതോറും പള്ളിക്കുറുപ്പുണർന്നാൽ ആദ്യം തൃക്കൺ പാർക്കുന്നത് ആദികേശവനെ വേണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പ്രത്യേകം കൽപിച്ചിരുന്നത്. ആദികേശവൻ സകല
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) അതിവേഗ സെഞ്ചറിയുമായി വരവറിയിച്ച വിഷ്ണു വിനോദ് തൃശൂർ ടൈറ്റൻസിന് സമ്മാനിച്ചത് എന്നെന്നും ഓർമിക്കാൻ ഒരു ഐതിഹാസിക വിജയം. പൊതുവെ ബാറ്റർമാരെ അത്രകണ്ട് പിന്തുണയ്ക്കാത്ത കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റണ്ണൊഴുക്കിന്റെ കാര്യത്തിലുള്ള പിശുക്കെല്ലാം
ഒരു ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ‘അത് വിലമതിക്കാനാകാത്തതല്ലേ’ എന്നായിരിക്കും സ്വാഭാവികമായുള്ള മറുപടി. എന്നാലും, മെഡൽ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ മൂല്യവും മറ്റും കണക്കാക്കുമ്പോൾ, ഒരു ‘ഭൗതിക വസ്തു’ എന്ന നിലയിൽ കണക്കാക്കിയാൽ ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഏറ്റവും ഉയർന്ന വിലയുമായാണ് പാരിസ് ഒളിംപിക്സിലെ സ്വർണ മെഡലിന്റെ വരവെന്നതാണ് യാഥാർഥ്യം. അതിനു കാരണവുമുണ്ട്, കുതിച്ചുയരുന്ന സ്വർണവില. ഇത്തവണ ഒരു സ്വർണ മെഡലിന്റെ ഭാരം 529 ഗ്രാം വരും. അതിൽപക്ഷേ 95.4 ശതമാനവും വെള്ളിയാണെന്നു മാത്രം. അതായത് 505 ഗ്രാമും വെള്ളിയാണ്. ശേഷിക്കുന്നതിൽ ആറു ഗ്രാം മാത്രമാണ് ശുദ്ധ സ്വർണം. ആ സ്വർണം പൂശിയാണ് (Plating) മെഡലിന് വിജയത്തിന്റെ സുവർണത്തിളക്കം സൃഷ്ടിക്കുന്നത്. മെഡലിൽ 18 ഗ്രാം ഇരുമ്പും ഉണ്ടാകും. ഇവയുടെയെല്ലാം നിലവിലെ വിപണി വില വച്ചു നോക്കിയാൽ ഒരു മെഡലിന്
വിഴിഞ്ഞമെന്ന പുരാതന തുറമുഖ നഗരം ഒടുവിൽ പുനർജനിച്ചിരിക്കുന്നു. പഴയ തുറമുഖ നഗരത്തിലേതു പോലെ റോമാക്കാരുടെയും അറബികളുടെയും പായ്ക്കപ്പലുകളല്ല പക്ഷേ ഇനി നങ്കൂരമിടുക. ലോകത്തിലെ ഏറ്റവും വമ്പൻ ചരക്കുകപ്പലുകളുടെ നിരയായിരിക്കും വരും വർഷങ്ങളിൽ വിഴിഞ്ഞത്തെ തേടിയെത്തുക. നൂറ്റാണ്ടുകളുടെ തുറമുഖ പൗരാണിക പെരുമ പറയാനുണ്ട് വിഴിഞ്ഞത്തിന്. ആ പേരും പെരുമയും വീണ്ടും ലോകത്തിനു മുന്നിൽ കൂടുതൽ പ്രൗഢിയോടെ, അഭിമാനത്തോടെ എത്തുകയാണ്. കേന്ദ്ര–കേരള സർക്കാരുകളും അദാനി ഗ്രൂപ്പും ചേർന്ന പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതിയായി (പിപിപി) ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തേക്ക് ചരക്കുകളുമായി സാൻ ഫെർണാണ്ടോ എന്ന ആദ്യ മദർഷിപ്പ് എത്തിയതോടെ എന്തെല്ലാം മാറ്റങ്ങളായിരിക്കും സംഭവിക്കാനൊരുങ്ങുന്നത്? ഇന്ത്യയുടെ, കടൽ വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്റെ മുഖ്യപങ്കും ഇതുവരെ കൊളംബോ, സിംഗപ്പൂർ, യുഎഇയിലെ ജബൽ അലി തുറമുഖങ്ങൾ വഴിയായിരുന്നു. നമ്മുടെ രാജ്യത്തേക്ക് ആവശ്യമുള്ള കണ്ടെയ്നറുകൾ ഈ തുറമുഖങ്ങളിൽ ഇറക്കി, അവിടെനിന്ന് ചെറു കപ്പലുകളിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഇനി മുതൽ അത് വിഴിഞ്ഞത്തേക്ക് മാറുകയാണ്. സാൻ ഫെർണാണ്ടോ മാത്രമല്ല, ഒട്ടേറെ ലോകോത്തര കമ്പനികളുടെ ചരക്കുകപ്പലുകളും ഇനി വിഴിഞ്ഞത്തേക്ക് വരാനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ വന്നാൽപ്പോലും ‘നങ്കൂരമിട്ടോളൂ’ എന്നും പറഞ്ഞ് നെഞ്ചുംവിരിച്ച് സ്വാഗതം ചെയ്യും വിഴിഞ്ഞം. കോടിക്കണക്കിനു രൂപയുടെ വരുമാനവും തൊഴിലവസരങ്ങളുമാണ് അതുവഴി കേന്ദ്രത്തിനും കേരള സർക്കാരിനും ലഭിക്കുക. എങ്ങനെയാണ് മദർഷിപ് വിഴിഞ്ഞത്തെത്തിയത്? എന്തെല്ലാമാണ് വിഴിഞ്ഞത്തിന്റെയും മദർഷിപ്പിന്റെയും മറ്റു പ്രത്യേകതകൾ? വിശദമായറിയാം, ഗ്രാഫിക്സിലൂടെ...
ചിതറിക്കിടന്ന പാർട്ടികളെയെല്ലാം ചേർത്ത് ‘ഇന്ത്യ’ എന്നൊരു സഖ്യത്തെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചപ്പോൾ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം വരവിനോ എൻഡിഎയുടെ തുടർച്ചയ്ക്കോ വലിയ വെല്ലുവിളിയാകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. മോദി പ്രഭാവം രാജ്യത്താകമാനം അത്രകണ്ട് പടർന്നു പന്തലിച്ചിരുന്ന സമയത്തായിരുന്നു ‘ഇന്ത്യ’യുടെ വരവ്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ, അതുവരെ പറഞ്ഞുകൊണ്ടിരുന്ന വികസന മന്ത്രം മാറ്റി വർഗീയ–വിദ്വേഷ പ്രസംഗങ്ങളുമായി പ്രധാനമന്ത്രിതന്നെ രംഗത്തെത്തിയതോടെ ബിജെപി ക്യാംപ് പോലും അപകടം മണത്തു. തുടർന്നുള്ള ഒരോ ഘട്ടങ്ങളിലും പ്രചാരണവിഷയങ്ങളും ആരോപണങ്ങളും മാറിമാറി വന്നു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോഴാകട്ടെ എല്ലാം എൻഡിഎയ്ക്ക് അനുകൂലം. ഇന്ത്യയ്ക്ക് 100 സീറ്റ് കഷ്ടി കിട്ടിയാലെന്നായിരുന്നു പ്രവചനങ്ങളിലേറെയും. എന്നാൽ വോട്ടെണ്ണൽ ദിനം സാക്ഷിയായത് അപ്രതീക്ഷിത സംഭവങ്ങൾക്ക്. എൻഡിഎയ്ക്ക് ‘ഈസി വാക്കോവർ’ പ്രവചിച്ച എക്സിറ്റ് പോളുകളെയെല്ലാം നിഷ്പ്രഭമാക്കി, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ‘എൻഡിഎയോ ഇന്ത്യയോ’ എന്ന ചോദ്യം വരെ ടിവി ചാനലുകളുടെ ബ്രേക്കിങ് ടിക്കറുകളിൽ ഇടംനേടി. അവസാനവിജയം എൻഡിഎയ്ക്കൊപ്പം നിന്നെങ്കിലും ആ ജയം തികച്ചും നിറംമങ്ങിയ ഒന്നായി മാറുകയായിരുന്നു. എൻഡിഎയുടെ വിജയത്തോടൊപ്പം ഇന്ത്യാ മുന്നണിയുടെ മുന്നേറ്റവും രാജ്യം ആഘോഷിച്ചു. ഇത്തരത്തിൽ വികസനം മുതൽ വിദ്വേഷം വരെ വിളമ്പിയ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും എങ്ങനെയൊക്കെയാണ് വോട്ടർമാരെ സ്വാധീനിച്ചത്? വിവിധ ഘട്ടങ്ങളിൽ ഉയർന്നു വന്ന പ്രചാരണവിഷയങ്ങൾ മുന്നണികളുടെ ജയപരാജയങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? ഏതെല്ലാം ഘട്ടങ്ങളാണ് എൻഡിഎയെ പിന്തുണച്ചത്? ഇന്ത്യാസഖ്യം നേട്ടമുണ്ടാക്കിയത് എവിടെയൊക്കെ? തിരഞ്ഞെടുപ്പിന്റെ ഒരോ ഘട്ടങ്ങളിലെയും മുന്നണികളുടെ പ്രകടനം എങ്ങനെയായിരുന്നു? വിശദമായറിയാം ഗ്രാഫിക്സ് പിന്തുണയോടെ.
Results 1-10 of 26