Activate your premium subscription today
ജറുസലം∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്ഫോടനശേഷി കുറഞ്ഞ ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്.
ടെഹ്റാൻ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. 2 ദിവസം മുൻപാണു ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്സിൽ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്.
തമ്മിൽ അതിർത്തികളില്ല, ആയിരക്കണക്കിനു കിലോമീറ്റർ ആകലെ സ്ഥിതി ചെയ്യുന്ന രണ്ട് രാജ്യങ്ങൾ. പക്ഷേ ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ സംഘർഷങ്ങളിലൊന്ന് ഇറാനും ഇസ്രയേലും തമ്മിലാണ്. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നറിയപ്പെട്ടിരുന്ന ചെറിയ സംഘർഷങ്ങൾ ഇപ്പോൾ ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിച്ചിരിക്കുകയാണ്.
വാഷിങ്ടൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ്, ഖമനയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു യുഎസ് മാധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാൻ ഈ മാസം ആദ്യം നടത്തിയ ആക്രമണങ്ങൾക്കു മറുപടി പറഞ്ഞിരിക്കുകയാണ് ഇസ്രയേൽ. ഇറാൻ– ഇസ്രയേൽ പ്രോക്സ് കോൺഫ്ളിക്ടൊന്നൊക്കെ മുൻപപ് പറഞ്ഞിരുന്ന ആ നിഴൽ യുദ്ധം ഇപ്പോൾ നേര്‍ക്കുനേർ പോരാട്ടമായി വളർന്നിരിക്കുന്നു. ഇരു രാജ്യങ്ങളും 'ആണവ ശക്തിയായി' മാറിയിരിക്കുന്നതിനാൽ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന ഒരു
ടെഹ്റാൻ ∙ ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു കനത്തവില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ‘ഇറാനിയൻ ആകാശത്തെ കടന്നുകയറ്റത്തിന് ഇസ്രയേൽ വലിയവില നൽകേണ്ടിവരും. ബങ്കറുകളിലെ ജീവിതവുമായി ഇസ്രയേലുകാർ പൊരുത്തപ്പെടേണ്ടിവരും’ എന്നായിരുന്നു റവല്യൂഷനറി ഗാർഡിലെ മുതിർന്ന അംഗവും ഇറാന്റെ സുപ്രീം സെക്യൂരിറ്റി കൗൺസിൽ അംഗവുമായ ജനറൽ ഇസ്മയിൽ കോസ്രിയുടെ വാക്കുകൾ.
ജറുസലം∙ ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അതെല്ലായ്പ്പോഴും അങ്ങനെയായിരുന്നുവെന്നും അതങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. യുഎസിന്റെ സമ്മർദ്ദ പ്രകാരമാണ്
വാഷിങ്ടൻ∙ ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിർദേശം നൽകി. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുകയെന്ന തെറ്റ് ഇറാൻ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും ലോയ്ഡ് ഓസ്റ്റിൻ
ഇസ്രയേൽ വെടിനിർത്തലിനു തയാറാകുമോ? ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളുടെ മോചനം സാധ്യമാകുമോ? ഇറാനു മേൽ ഇസ്രയേൽ മിസൈലുകളുടെ തീമഴ പെയ്യിച്ചതിനു ശേഷം ഇത്തരം ചോദ്യങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ ഒക്ടോബർ 26ന് പുലർച്ചെ ഇറാനു നേരെ നടത്തിയ മിസൈല്‍ ആക്രമണം വെടിനിർത്തൽ ചർച്ചകളെ ബാധിക്കില്ലെന്നാണ് ഇരുവിഭാഗവും ഒപ്പം യുഎസും ദോഹയും നൽകുന്ന സൂചനകൾ. ദോഹയിൽ ഒക്ടോബർ 27നാണ് വെടിനിർത്തൽ സംബന്ധിച്ച ചർച്ച നടക്കുന്നത്. അതിനു തൊട്ടുതലേന്നുതന്നെ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരിക്കുന്നു. ഇറാൻ തിരിച്ചടിച്ചാൽ വെറുതെയിരിക്കില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇസ്രയേലിന് ‘അര്‍ഹിക്കുന്ന’ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ വാർത്താ ഏജന്‍സി വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ലോകത്തിന്റെ ശ്രദ്ധ വീണ്ടും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കു തിരിയുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഒക്ടോബർ 27ന് ചർച്ച പുനഃരാരംഭിക്കുകയാണ്.
ഒടുവിൽ മധ്യപൂർവേഷ്യയെ ആശങ്കയുടെ അഗ്നിക്കരവലയത്തിലാഴ്ത്തി അതു സംഭവിച്ചിരിക്കുന്നു. ഇറാനു നേരെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയിരിക്കുന്നു. ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തോടെ വെടിനിർത്തലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഉരുണ്ടുകൂടുന്നത് യുദ്ധമേഘങ്ങൾ. ആക്രമണം ഇസ്രയേൽ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കില്ലെന്ന് യുഎസും വ്യക്തമാക്കിയിരിക്കുന്നു. തിരിച്ചടിക്കാനുള്ള ഒരുക്കങ്ങൾ ഇറാനും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സമയം ഒക്ടോബർ 26ന് രാവിലെ നാലോടെയാണ് ഇറാനു നേരെ ഇസ്രയേലിന്റെ മിസൈലാക്രമണം തുടങ്ങിയത്. എന്താണ് ഇത്തരമൊരു ആക്രമണത്തിനു പിന്നിലെ പ്രകോപനം. അതിന്റെ ഉത്തരം കിട്ടണമെങ്കിൽ അൽപം പുറകോട്ട് പോകണം. അധികമൊന്നും വേണ്ട, ഒക്ടോബർ ഒന്നു വരെ. ഒക്ടോബർ ഒന്നിന് വൈകീട്ടി ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഇസ്രയേലിന് കാര്യമായിത്തന്നെ നാശനഷ്ടങ്ങൾ വരുത്താൻ പോന്നതായിരുന്നു. ഇസ്രയേൽ അതിന്റെ ചരിത്രത്തിൽ നേരിട്ട വലിയൊരു മിസൈൽ ആക്രമണം കൂടിയായിരുന്നു അത്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അന്ന് ഇസ്രയേലിനുണ്ടായത്. ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ് തുടക്കത്തിൽ ഇസ്രയേൽ എല്ലാം ചിരിച്ചു തള്ളിയെങ്കിലും ഇറാന്റെ മിസൈലുകൾ കൊള്ളേണ്ടയിടത്തുതന്നെ കൊണ്ടു എന്നാണ് ഇപ്പോഴത്തെ തിരിച്ചടി വ്യക്തമാക്കുന്നത്. ഇസ്രയേലിലെ ഇൻഷുറൻസ് കമ്പനികള്‍ പുറത്തുവിട്ട കണക്കിലാണ് ഇറാന്റെ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടം വ്യക്തമായത്. കേവലം 181 മിസൈലുകൾക്ക് ഇത്രയും നാശനഷ്ടങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ശക്തമായ യുദ്ധമുണ്ടായാൽ ഇസ്രയേലിൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യവും അതോടെ ഉയർന്നു. നാശനഷ്ടങ്ങളുടെ കണക്കാകട്ടെ ഇസ്രയേൽ ഔദ്യോഗിമായി പുറത്തുവിട്ടതുമില്ല. അന്നത്തെ ആക്രമണത്തിൽ ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എങ്കിലും പുതിയ കണക്കുകൾ വരുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. മാത്രവുമല്ല, ഇസ്രയേലിന്റെ തന്ത്രപ്രധാന വ്യോമതാവളത്തിൽ വരെ ഇറാൻ മിസൈലുകൾ നാശനഷ്ടം വിതച്ചതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇറാനു മറുപടി നൽകാനുള്ള
Results 1-10 of 73