Activate your premium subscription today
ന്യൂഡല്‍ഹി∙ ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ അസാധാരണ, അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി). ഗാസയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം സൗദി അറേബ്യയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ബുധനാഴ്ച
അബുദാബി∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്ത ആഴ്ച യുഎഇ സന്ദർശിക്കും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.....
‘‘അടുത്ത സർക്കാർ എല്ലാ ഇസ്രയേല്‍ പൗരന്മാര്ക്കും വേണ്ടിയുള്ളതാവണം. ആ സർക്കാരിനു വോട്ടു ചെയ്തവർക്കും പിന്തുണച്ചവർക്കും മാത്രമല്ല, അതിനെതിരെ നിലകൊള്ളുന്നവർക്കും കൂടിയുള്ളതാവണം അടുത്ത സർക്കാർ’’, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ബെഞ്ചമിൻ നെതന്യാഹു പുതിയ സർക്കാരുണ്ടാക്കുന്നതിന് തൊട്ടുമുൻപ് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അഭിപ്രായപ്പെട്ടതാണ് മുകളിൽ പറഞ്ഞത്. പ്രസിഡന്റിന്റേത് ഒരു ആലങ്കാരിക പദവി ആണെങ്കിൽ പോലും, ഇസ്രയേലിൽ പുതുതായി അധികാരത്തിൽ വന്നിട്ടുള്ള സർക്കാരിനെ സംബന്ധിച്ച് വലിയ വിഭാഗം ജനങ്ങളിൽ ഉണ്ടായിട്ടുള്ള ആശങ്ക കൂടിയാണ് ഹെർസോഗിൽനിന്ന് പുറത്തു വന്നത്. ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ–യാഥാസ്ഥിതിക പാർട്ടികളുടെ സർക്കാരാണ് വ്യാഴാഴ്ച അധികാരമേറിയത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്ന് തീവ്ര വലതു പാർട്ടികളും രണ്ട് കടുത്ത മതയാഥാസ്ഥിതിക പാർട്ടികളുമാണ് ഭരണസഖ്യത്തിലുള്ളത്. അധികാരത്തിലേറുന്നതിനു മുൻപു തന്നെ സഖ്യകക്ഷികളുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകൾ നടപ്പാക്കാനുള്ള ശ്രമവും നെതന്യാഹു തുടങ്ങിയിരുന്നു. അഴിമതി കേസ് നേരിടുന്ന നെതന്യാഹുവിന് ഈ കരാറുകൾ നടപ്പാക്കാതെ രക്ഷപെടാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ എതിരാളികളും ആരോപിക്കുന്നു. ഇസ്രയേലിലെ ഏറ്റവും പ്രധാന പത്രങ്ങളിലൊന്നായ ‘Haaretz’ നെതന്യാഹു സർക്കാരിനെ വിശേഷിപ്പിച്ചത്, ‘ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ, വംശീയവിരോധമുള്ള, സ്വവർഗലൈംഗികതയെ വെറുക്കുന്ന, അധികാരം ദൈവദത്തമെന്നു കരുതുന്ന കൂട്ടായ്മ’ എന്നാണ്. ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരമേൽക്കുമ്പോൾ എന്തൊക്കെയാണ് ഇസ്രയേലിന്റെ മനസ്സില്‍? എന്തായിരിക്കും പലസ്തീനുമായും അറബ് ലോകമായും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം? ചോദ്യങ്ങൾ നിരവധിയാണ്.
അബുദാബി∙ യുഎഇ–ഇസ്രയേൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) അംഗീകരിച്ചു. ഇതനുസരിച്ച് ഇരുരാജ്യങ്ങൾക്കും ഇടയിൽ വ്യാപാരം നടത്തുന്ന 96% സാധനങ്ങളുടെയും ഇറക്കുമതി തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അൽ സെയൂദി അറിയിച്ചു.......
ദുബായ് ∙ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സെപ) ഒപ്പുവച്ചതോടെ ഇന്ത്യ-യുഎഇ എണ്ണയിതര വ്യാപാര ഇടപാടിൽ 20% വർധന. ഇന്ത്യയ്ക്കു പിന്നാലെ ഇസ്രയേലും ഇന്തോനീഷ്യയുമായി കരാർ ഒപ്പുവച്ചത് യുഎഇക്കു ചരിത്രനേട്ടമാണ് സമ്മാനിച്ചത്.......
ദുബായ്∙ ഇസ്രയേലിലേക്ക് എമിറേറ്റ്സിന്റെ ആദ്യ യാത്രാ വിമാനം പറന്നു. ഇന്നലെ പ്രാദേശിക സമയം 12.20ന് ആണ് നയതന്ത്ര പ്രതിനിധികളും മാധ്യമ പ്രവർത്തകരും അടക്കം 335 യാത്രക്കാരുമായി വിമാനം ടെൽ അവീവിലേക്ക് തിരിച്ചത്......
ദുബായ്∙ ഇസ്രയേലുമായി യുഎഇ ഒപ്പുവച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) ആഗോള വിതരണ ശൃംഖലയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാൻ സഹായകരമാകുമെന്ന് വിലയിരുത്തൽ.......
ദുബായ് ∙ യുഎഇ പ്രസിഡന്റായി നിയമിതനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ജീവിത നാൾവഴികൾ, പ്രധാന നാഴികക്കല്ലുകൾ..........
ദുബായ് ∙ ഇസ്രയേൽ സഹകരണത്തോടെ യുഎഇയിൽ ജൈവകൃഷിയും തേനീച്ചവളർത്തലും വ്യാപിപ്പിക്കും. മരുഭൂമിയിൽ ശാസ്ത്രീയ രീതിയിൽ കൃഷി നടത്തി ശുദ്ധമായ പച്ചക്കറിയും പഴങ്ങളും കൂടുതൽ ഉൽപാദിപ്പിക്കും. തേൻ ഉൽപാദനം വർധിപ്പിക്കാനും പദ്ധതി സഹായകമാകും......
ദുബായ് ∙ ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പുവച്ചു. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള ആശുപത്രി നിർമിക്കുമെന്ന് ഇസ്രയേൽ കോൺസുലേറ്റ് അറിയിച്ചു......
Results 1-10 of 21