ADVERTISEMENT

ദുബായ് ∙ ഇസ്രയേൽ സഹകരണത്തോടെ യുഎഇയിൽ ജൈവകൃഷിയും തേനീച്ചവളർത്തലും വ്യാപിപ്പിക്കും. മരുഭൂമിയിൽ ശാസ്ത്രീയ രീതിയിൽ കൃഷി നടത്തി ശുദ്ധമായ പച്ചക്കറിയും പഴങ്ങളും കൂടുതൽ ഉൽപാദിപ്പിക്കും. തേൻ ഉൽപാദനം വർധിപ്പിക്കാനും പദ്ധതി സഹായകമാകും.

 

ഇരുരാജ്യങ്ങളിലെയും കാർഷിക ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പരിശീലനപരിപാടികൾ ആരംഭിക്കുകയും പഠന-ഗവേഷണങ്ങൾ ഊർജിതമാക്കുകയും ചെയ്യും. യുഎഇ പരിസ്ഥിതി-കാലാവസ്ഥാമാറ്റ മന്ത്രാലയവും ഇസ്രയേൽ കാർഷിക മന്ത്രാലയവും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. കാർഷിക രംഗത്ത് ഇരുരാജ്യങ്ങൾക്കുമുള്ള അറിവുകൾ പരസ്പരം പങ്കുവയ്ക്കും.

 

മാംസോൽപാദനം വർധിപ്പിക്കാനും പദ്ധതിയുണ്ട്. കാലാവസ്ഥയിലടക്കം സമാനവെല്ലുവിളികൾ നേരിടുന്ന രാജ്യങ്ങളായതിനാൽ പദ്ധതികൾക്കു വൻ മാറ്റമുണ്ടാക്കാനാകുമെന്ന് യുഎഇ പരിസ്ഥിതി-കാലാവസ്ഥാമാറ്റ മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മഹൈരി പറഞ്ഞു.

 

ഏതുകാലാവസ്ഥയിലും ജലലഭ്യത ഉറപ്പുവരുത്താനും കൃഷി ചെയ്യാനും ഇസ്രയേൽ സാങ്കേതിക വിദ്യകൾ സഹായകമാകുമെന്നാണു  പ്രതീക്ഷ. കാർഷികാവശ്യത്തിനുള്ള വെള്ളം പഴാകാതിരിക്കാൻ തുള്ളിനന അടക്കമുള്ള സാങ്കേതിക വിദ്യകളിൽ ഇസ്രയേൽ ബഹുദൂരം മുന്നിലാണ്. സൂക്ഷ്മാണുക്കളെയും മത്സ്യങ്ങളെയും ഒരുമിച്ചു വളർത്തുന്ന ബയോബ്ലോക് കുളങ്ങൾ നിർമിക്കാൻ നേരത്തേ ധാരണയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com