Activate your premium subscription today
ഒന്നു വളരാൻ ഇനി മറ്റൊന്ന് ചീയണമെന്നില്ല. ഇപ്പോഴിതാ വളരുന്നതിനൊപ്പം ചീയുന്നതിനെ കൈപിടിച്ചുയർത്തുന്നു. ചത്തുവെന്ന് വിധിയെഴുതപ്പെട്ട റേഡിയോയെ സാങ്കേതികവിദ്യ കൈപിടിച്ചുയർത്തി. ഇനി കണ്ണുകൾ അച്ചടി മാധ്യമങ്ങളിലാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ അച്ചടിമാധ്യമങ്ങൾ തകരുമെന്ന പ്രവചനം കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷേ അവ തിരിച്ചുവരികയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആദ്യമെത്തുന്നത് മാസികകളാണെന്നുമാത്രം. നിർമിതബുദ്ധിയുണ്ടെങ്കിൽ എന്തിനെയും സൃഷ്ടിക്കാമെന്ന് മനുഷ്യൻ കണക്കുകൂട്ടുമ്പോൾ അവിടെ സർഗശേഷിക്ക് പ്രസക്തിയില്ല. പക്ഷേ കൃത്രിമമായ ബുദ്ധി എങ്ങും വ്യാപിക്കുമ്പോൾ മനുഷ്യന് നഷ്ടപ്പെടുന്നത് അവന്റെ സ്വത്വമാണ്. അവനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമല്ല ഇല്ലാതാകുന്നത്, അവനും യന്ത്രങ്ങളും തമ്മിലുള്ളതാണ്. മനുഷ്യന് ബുദ്ധി വേണ്ടാത്ത കാലത്തേയ്ക്ക് ലോകം മാറുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ് അവന്റെ ചിന്തകളുടെ വികാസം. അവിടെയാണ് അച്ചടി മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്നത്. പറയുന്നത് വെറുതെയല്ല, കണക്കുകൾ ഇതിന് അടിസ്ഥാനമിടുന്നു. 2020ൽ ലോകത്ത് പുതിയതായി 330 മാസികകൾ തുടങ്ങിയെന്ന് എൻഡേഴ്സ് അനാലിസിസ് വ്യക്തമാക്കുന്നു. പാംകോയുടെ (The Published Audience Measurement Company) കണക്കുകളനുസരിച്ച്
പത്രപ്രവർത്തനം വളരെക്കാലമായി പ്രഥമമായും പ്രധാനമായും സത്യം അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഒരു ആഹ്വാനമാണ്. ‘സയന്റിഫിക് അമേരിക്കൻ’ മാഗസിനിൽ 1853ൽ പ്രസിദ്ധീകരിച്ച ‘ട്രൂത്ത് ഇൻ ജേണലിസം’ എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു: ‘സത്യമായിരിക്കണം അവരുടെ വിഗ്രഹം, എല്ലായ്പ്പോഴും അവരുടെ ആദ്യത്തേതും അവസാനത്തേതുമായ പരിഗണനയായിരിക്കണം’ പ്രഫഷനൽ ജേണലിസ്റ്റുകളുടെ സൊസൈറ്റി 1926ൽ ആദ്യമായി തയാറാക്കിയ, നൈതികച്ചട്ടങ്ങളിൽ പറയുന്നത്, ‘സത്യം അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുക’ എന്നാണ്.
തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് പൊതുപരീക്ഷകളിൽ ഗ്രേസ്മാർക്ക് നൽകുന്നതുൾപ്പെടെയുള്ള പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്നും സ്കൂൾ തലത്തിൽ വായനോത്സവം സംഘടിപ്പിക്കുന്നതു പരിഗണനയിലുണ്ടെന്നും പത്രമാധ്യമങ്ങളിലെ
നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിൻ്റെ സുരക്ഷാ റിപ്പോർട്ടിങ്ങിനുള്ള ജി.എസ്.ധാരാ സിങ് സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിതിൻ ജോസിന്. റോഡ് സുരക്ഷ സംബന്ധിച്ച് ‘അതിവേഗത്തിൽ പൊലിയരുത്’ എന്ന പേരിൽ മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയ്ക്കാണു പുരസ്കാരം.
ന്യൂഡൽഹി ∙ രാജ്യത്തെ ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരണത്തിലും വർധന. 2021–22 ൽ 10,038 പത്രങ്ങളാണു രാജ്യത്തു പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ 2022–23ൽ 114 എണ്ണം വർധിച്ച് ഇത് 10,152 ആയി. ആനുകാലിക പ്രസിദ്ധീകരണങ്ങൾ 2318 എണ്ണം വർധിച്ച് 1,48,363 ആയെന്നും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ‘പ്രസ് ഇൻ ഇന്ത്യ’ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദിനപത്രങ്ങളുടെ പ്രചാരം 22,57,26,209 ആയിരുന്നത് 23,22,92,405 ആയി വർധിച്ചു; 2.91% വർധന. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഹിന്ദിയിലാണ്–4496 എണ്ണം. മലയാളം ഒൻപതാം സ്ഥാനത്താണ്; 127. പ്രസിദ്ധീകരണങ്ങളിലും ഹിന്ദിയാണു മുന്നിൽ; 16,782. 340 പ്രസിദ്ധീകരണങ്ങളുമായി മലയാളം 11–ാം സ്ഥാനത്ത്.
പുതുനഗരം ∙ സൈക്കിൾ ബെല്ലടിച്ചു വീടിനു മുന്നിൽ പത്രമിടുന്ന ന്യൂസ് പേപ്പർ ബോയ്സ്... അതൊരു കാലത്തിന്റെ അടയാളമാണ്. എന്നാൽ പുതിയ കാലത്തിൽ പുലർവെട്ടത്തിലെത്തുന്ന ‘ന്യൂസ് പേപ്പർ ഗേൾസ്’ മറ്റൊരു അടയാളപ്പെടുത്തലാവുകയാണ്. മലയാള മനോരമയുടെ വിരിഞ്ഞിപ്പാടം ഏജന്റ് കെ.ഉണ്ണിക്കൃഷ്ണന്റെ പത്രം വിതരണം ചെയ്യുന്ന എസ്.സരിത, സി.ചാന്ദിനി, വി.അമൃത, കെ.നന്ദന എന്നിവരാണു സൈക്കിളിലും സ്കൂട്ടറിലുമായി വീടുകളിൽ പത്രവിതരണം നടത്തുന്ന ന്യൂസ് പേപ്പർ ഗേൾസ്.
വർഷം 1975. ഇന്ത്യൻ എക്സ്പ്രസിന്റെ ബാംഗ്ലൂർ റിപ്പോർട്ടറായി നിയമിക്കാൻ സമർഥരായ യുവാക്കളെ അന്വേഷിക്കുകയായിരുന്നു ഞങ്ങൾ. സെൻട്രൽ കോളജ് കന്റീനിനു പുറത്തുവച്ചാണ് സച്ചിയെ പരിചയപ്പെട്ടത്. ഒരു കപ്പു കാപ്പിയാകാം എന്നു പറഞ്ഞു ഞങ്ങൾ കന്റീനിൽ കയറി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം പത്രത്തിലൊരു ജോലിക്കു ശ്രമിക്കുകയായിരുന്നു സച്ചി അന്ന്. ഏതാനും മിനിറ്റിനുള്ളിൽ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു:
മുഷിപ്പിക്കാതെ വിമർശിക്കാനുള്ള ‘നയതന്ത്ര’മായിരുന്നു കെ.എസ്.സച്ചിദാനന്ദമൂർത്തിയുടെ കരുത്ത്. ഉന്നത നേതാക്കൾ മുതൽ സർക്കാർ ഓഫിസിലെ ജീവനക്കാർ വരെ ആ സൗഹൃദവലയത്തിലുണ്ടായിരുന്നു.
ഭക്ഷണ സാധനങ്ങള്‍ പൊതിയാനും വിളമ്പാനും സൂക്ഷിച്ച്ു വയ്ക്കാനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കര്‍ശന നിർദേശം നല്കി. പത്രക്കടലാസിലെ മഷി പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍
വാർത്താമാധ്യമങ്ങളുമായി വരുമാനം പങ്കിടുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നിയമയുദ്ധം നടത്തുന്ന ഗൂഗിൾ, ജെനസിസ് എന്ന പേരിൽ വാർത്തയെഴുതുന്ന നിർമിതബുദ്ധി (എഐ) സംവിധാനം വികസിപ്പിച്ചെടുത്തു. വിവിധ സ്വഭാവത്തിലുള്ള വിവരങ്ങളെ ജെനസിസ് എഐ വാർത്തയാക്കി മാറ്റിയെഴുതും. നൽകിയ ഉള്ളടക്കത്തിലെ വാർത്താപ്രാധാന്യമുള്ള
Results 1-10 of 22