Activate your premium subscription today
ന്യൂഡൽഹി∙ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ലോക്സഭയിൽ ‘ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്’ ബിൽ നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ചു. ബില്ലിനെ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിർത്തു. ബിൽ ഭരണഘടനാവിരുദ്ധമെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പു നൽകി.
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള 2 ബില്ലുകൾ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കാനായി കാര്യപരിപാടിയിൽ ഉൾപ്പെടുത്തി.
തിരുവനന്തപുരം∙ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്ക്കരുകളെയും തദ്ദേശസ്ഥാപന
ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ റിപ്പോർട്ടിന് പച്ചക്കൊടി കാണിച്ച മന്ത്രിസഭാ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. ഈ
കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചതും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം∙ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവച്ച അജന്‍ഡയാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’
ന്യൂഡൽഹി∙ ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്.
ന്യൂഡൽഹി ∙ സെൻസസിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. 10 വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസ് അവസാനമായി നടന്നത് 2011ലാണ്. 2021ലാണ് അടുത്ത സെൻസസ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് മൂലം വൈകി. ഇതുവരെയും സെൻസസ് നടത്തുന്ന കാര്യത്തിൽ വിജ്ഞാപനമുണ്ടായിട്ടില്ല.
ഏതു മുന്നണിയിൽ ചേരാനും എപ്പോൾ വേണമെങ്കിലും പിണങ്ങിപ്പോകാനും ഓരോ കാലത്തും ഓരോ കാരണമുള്ളവരാണ് എൻ.ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനോടു വിയോജിച്ചാണു നിതീഷ് 2014 ൽ എൻഡിഎയിൽനിന്നു പോയത്; ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതായിരുന്നു നായിഡു 2018 ൽ എൻഡിഎ വിടാനുള്ള കാരണം. തനിച്ചു ഭൂരിപക്ഷത്തിനു ബിജെപിക്ക് 32 സീറ്റിന്റെ കുറവാണുള്ളത്. അതുകൊണ്ടുതന്നെ, മറ്റാരൊക്കെ സഹായിച്ചാലും ടിഡിപിയും ജെഡിയുവും ഒപ്പമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല.
ന്യൂഡൽഹി ∙ എല്ലാവരും വോട്ടു രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് (ഇവിഎം) വിവിപാറ്റ് അടക്കം ഒന്നിന് എത്ര രൂപയാകും? ഇപ്പോഴത്തെ നിരക്കിൽ 33,935 രൂപയെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചത്. ഇതും മറ്റു ചില ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ 2029 ൽ രാജ്യത്തു തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ ഇവിഎമ്മിനു മാത്രം 7,951 കോടി രൂപ അധികച്ചെലവു വരും.
Results 1-10 of 36