Activate your premium subscription today
വെള്ളിയാഴ്ച വൈകുന്നേരം സണ്ടർലാൻഡിൽ ആരംഭിച്ച അക്രമം പിന്നീട് ഹൾ, ലിവർപൂൾ, സ്റ്റോക്ക്-ഓൺ-ട്രെന്റ്, നോട്ടിങ്ഹാം, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിച്ചു.
‘ആയിരം കയ്യുകൾ വാരിയെറിയുന്ന, ചെന്നിണപ്പൂവുകൾ നെഞ്ചേറ്റുവാങ്ങുമ്പോൾ, നമ്മുടെ ടിപി ഉണരാതിരിക്കില്ല...’ ഇന്നും മുഴങ്ങുകയാണ് ഈ ആരവം ഒഞ്ചിയത്ത്. 2024 മേയ് 4ന് ഒഞ്ചിയം ഉണർന്നത് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ്, നൊമ്പരപ്പെടുത്തുന്ന ടിപിയുടെ ഓർമകളിലേക്കാണ്. പല നാട്ടുവഴികളിലൂടെയായി ആൾക്കൂട്ടത്തിന്റെ യാത്ര ആറുമണിയോടെ ആരംഭിച്ചു. പല കോണുകളിലുമുള്ള ടി.പി. ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപങ്ങളിൽ പൂക്കളർപ്പിച്ചും, കൊടിയുയർത്തിയും ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയും ജനം പലവഴി പിരിഞ്ഞു നടന്നു. വീടുകൾക്കു മുൻപിലൂടെ ജാഥ കടന്നതോടെ വീട്ടുകാർ അവർക്കൊപ്പം ചേർന്നു. ആ ജാഥകൾ എത്തിച്ചേർന്നത്, ജീവിച്ചിരിക്കെ ചന്ദ്രശേഖരന് ഒരു ദിനം പോലും കയറിക്കിടന്നുറങ്ങാനാവാതെപോയ, അദ്ദേഹം നിർമിച്ച പുതിയ വീടിന്റെ പടിക്കലാണ്. അവിടെ അവരെ സ്വീകരിക്കാൻ ടിപിയില്ല. അതേ സമയം ടിപിയുടെ ഓർമകൾ അവരെ സ്വീകരിച്ചു. ആ ഓർമകൾ ഇന്നും അവരെ നയിക്കുന്നു. അപ്പോഴും വലിയൊരു ചോദ്യം ബാക്കിയാണ്. മറ്റൊരു വിഭാഗത്തെ ടിപിയുടെ ഓർമകൾ ഇന്നും വേട്ടയാടുകയാണോ? ടിപി കൊലക്കേസിലെ പ്രതികളെ ജയിലിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമം ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ പലവഴിക്ക് ഇന്നും നടക്കുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം പോലും നടന്നു. ശിക്ഷാഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ടിപി എന്ന വാക്കു പോലും സിപിഎം ഭയക്കുന്നത് എന്തുകൊണ്ടായിരിക്കും?
ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രം എക്കാലത്തും അതേപടി നിലനിൽക്കേണ്ടതു ഭാവിയുടെ കൂടി ആവശ്യമായിവേണം കാണാൻ. അതുകൊണ്ടുതന്നെ, മഹനീയമായ ആ ആധാരശിലയിൽ ഒരു പോറൽപോലും ഏൽക്കാതെ സൂക്ഷിക്കേണ്ടതും ഭാവിതലമുറകൾക്കു വേണ്ടിയാണ്. വേർതിരിവുകളോ അസഹിഷ്ണുതയോ വിവേചനമോ നമ്മുടെ രാജ്യത്തിനുമേൽ കറയായിത്തീരാൻ പാടില്ല.
ഒരു രാജ്യത്തെ വിദേശ എമ്പസ്സിക്കകത്ത് എല്ലാ അധികാരങ്ങളും ആ എമ്പസ്സി പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിനാണ്. അവരുടെ അനുവാദമില്ലാതെ ആതിഥേയ രാജ്യത്തിലെ ആര്‍ക്കും അവിടെ കയറിച്ചെല്ലാനാവില്ല. രാജ്യാന്തരതലത്തില്‍ പരമ്പരാഗതമായി പിന്തുടര്ന്നുവരുന്ന നിയമമാണിത്. പക്ഷേ, ലാറ്റിന്‍ അമേരിക്കയില്‍ അത് ഈയിടെ നഗ്നമായി
1998 സെപ്റ്റംബർ 25: തലശ്ശേരി കല്ലിക്കണ്ടി. റോഡരികിൽനിന്നു കിട്ടിയ സ്റ്റീൽപാത്രം ചുറ്റികകൊണ്ട് അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അമാവാസിയെന്ന തമിഴ് നാടോടിബാലനു ഗുരുതരപരുക്കേറ്റു. വലതുകണ്ണും ഇടതുകയ്യും നഷ്ടപ്പെട്ടു.
തലശ്ശേരി ∙ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയവരുടെ ജീപ്പിനുനേരെ നടുവനാട് കാളാന്തോട്ടിൽ ബോംബെറിഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ സിപിഎം പ്രവർത്തകനെ ജീവപര്യന്തം കഠിനതടവിനും 1.20 ലക്ഷം രൂപ പിഴ അടയ്ക്കാനും പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ
കോഴിക്കോട്∙ സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎമ്മിന്റെ ആദ്യ നിലപാട് വിവാദമായി. ആർഎസ്എസ് നടത്തിയ കൊലപാതകമെന്ന നിലയിൽ ആദ്യ മണിക്കൂറിൽ നടത്തിയ പ്രചാരണം പെട്ടെന്നു തന്നെ സിപിഎം പിൻവലിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം അപ്പോഴേക്കും പ്രചരിച്ചിരുന്നു. കൊലപാതകത്തിനു കാരണം വ്യക്തിവൈരാഗ്യമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പിന്നീട് പറഞ്ഞപ്പോൾ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നു ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ
ആലപ്പുഴ ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ 26 ന് വാദം കേൾക്കും. കേസിലെ കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയിൽ അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) അന്നു വിധിയും പറയും. കുറ്റപത്രം മടക്കണമെന്ന ഹർജിയിൽ
കോട്ടയം ∙ കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.ഗൗരീശങ്കർ അധ്യക്ഷത വഹിച്ചു. ചിന്റു കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ
ഹരിയാനയിലെ കലാപം സംബന്ധിച്ച വാർത്തകൾ ഈ ദിവസങ്ങളിൽ ചർച്ചയായിരുന്നു. നുഹ് ജില്ലയിലെ ഖേദ്ല മോഡിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര ഒരു സംഘം യുവാക്കൾ തടഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് റിപ്പോർട്ടുകൾ.
Results 1-10 of 59