Activate your premium subscription today
ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ളതു കേരളത്തിലാണെന്നാണു പൊതുധാരണ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ളവർക്കു കണക്കുകളുടെയൊന്നും ആവശ്യമില്ലാതെതന്നെ അതു കണ്ടറിയാൻ സാധിക്കും. കണക്കുകൾ വേണമെന്നുള്ളവർക്കു കേന്ദ്ര സർക്കാരിന്റെ ഭാഗമായ നിതി ആയോഗ് പ്രസിദ്ധീകരിച്ച നാഷനൽ മൾട്ടിഡൈമെൻഷനൽ പോവർട്ടി ഇൻഡക്സ് - എ പ്രോഗ്രസ് റിവ്യൂ 2023 നോക്കാം. പോഷകാഹാരലഭ്യത, വിദ്യാഭ്യാസം, ശുചിത്വസൗകര്യങ്ങൾ തുടങ്ങി 12 കാര്യങ്ങളിലൂന്നി നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയാണ് ഈ സൂചികയുടെ അടിസ്ഥാനം. ഈ അളവുകോലുകളിലത്രയും അഭിമാനകരമായ നേട്ടങ്ങളോടെയാണ് പട്ടിണിക്കണക്കിൽ കേരളം ഏറ്റവും പിന്നിലും ഏറെപ്പിന്നിലും നിൽക്കുന്നത്. സന്തോഷം. പക്ഷേ, വേറൊരുതരം ദാരിദ്ര്യം കേരളത്തിന്റെ ശാപമാണെന്ന് ഒരു നേത്രരോഗ വിദഗ്ധൻ ഈയിടെ പറഞ്ഞുകേട്ടു. അനിയന്ത്രിത പ്രമേഹം മൂലം കാലക്രമേണ കാഴ്ച നഷ്ടപ്പെടുന്നവരുടെ കാര്യം സൂചിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ജനസംഖ്യയുടെ 17 ശതമാനത്തിനടുത്ത് പ്രമേഹ രോഗികളുള്ള ഇന്ത്യയ്ക്കു ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്ന പേരുണ്ടല്ലോ. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നു കേരളത്തെയും വിളിക്കാം. ചെറുസംസ്ഥാനമായ
കോയമ്പത്തൂർ ∙ രണ്ടാഴ്ച പ്രായമായ പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മയടക്കം മൂന്നു പേർ അറസ്റ്റിലായി. വീണ്ടെടുത്ത കുഞ്ഞിനെ തൽക്കാലം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുഞ്ഞിന്റെ അമ്മ സ്വാമിച്ചെട്ടിപ്പാളയം ചിന്നക്കണ്ണൻ പുതൂരിലെ നന്ദിനി (22), കുഞ്ഞിനെ വാങ്ങിയ കൂടലൂർ കൗണ്ടൻപാളയത്തെ അനിത (40), വിൽക്കാൻ സഹായിച്ച ദേവിക (42) എന്നിവരെയാണു തുടിയല്ലൂർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. 14നു മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലാണു നന്ദിനി പെൺകുഞ്ഞിനെ പ്രസവിച്ചത്.
വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് വീടുകളിലേക്ക് ഭിക്ഷയാചിക്കാൻ വന്നിരുന്ന ‘ബിഹാർ സ്വദേശി’കളെ ഓർമയില്ലേ? ഹിന്ദി മാത്രം അറിയുന്ന അവർ ആംഗ്യഭാഷയിൽ പണവും ഭക്ഷണവും വസ്ത്രവും യാചിക്കാനായി എത്ര ദൂരം സഞ്ചരിച്ചാണ് നമുക്കരികിൽ എത്തിയത്! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിന് നൽകിയ ‘അമിത പ്രാധാന്യത്തിന്റെ’ പേരിൽ ഉയരുന്ന പുകിലുകളാണ് ഇപ്പോൾ ഈ സംഭവം ഓർമിക്കാൻ ഇടയാക്കിയത്. ബജറ്റിലെ പണം മുഴുവൻ ബിഹാറും ആന്ധ്ര പ്രദേശും പങ്കിട്ടെടുത്തെന്ന ആക്ഷേപം ഉയർത്തിയവരിൽ മുൻനിരയിൽത്തന്നെ മലയാളികളും ഉണ്ടായിരുന്നു. ബജറ്റിൽ മാത്രമല്ല, വിവിധ നികുതിയായി കേന്ദ്രം പിരിച്ചെടുക്കുന്ന ശതകോടികൾ സംസ്ഥാനങ്ങൾക്കായി വീതം വയ്ക്കുമ്പോഴും കാലാകാലങ്ങളായി ബിഹാറിന് ലഭിക്കുന്നത് വലിയ വിഹിതമാണ്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ ദശാബ്ദങ്ങളായി ബിഹാറിന്റെ സ്ഥാനം ഏറ്റവും ഒടുവിലാണ്. എത്ര പിന്തുണ ലഭിച്ചിട്ടും ബിഹാർ എന്തേ ഗംഭീരമായില്ലേ! മൂന്നാം മോദി സർക്കാരിന് കേവല ഭൂരിപക്ഷത്തിനായി 12 എംപിമാരുടെ കൈത്താങ്ങ് നൽകിയ ജെഡിയുവിനുള്ള പ്രത്യുപകാരമാണ് വമ്പൻ തുക എണ്ണിയെണ്ണി ബിഹാറിന് നൽകാൻ നിർമലയെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം. അതിനാലാണ് പ്രതിപക്ഷം ‘കുർസി ബച്ചാവോ ബജറ്റ്’ എന്ന പേരിട്ട് കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്നത്. ആന്ധ്രയ്ക്ക് നൽകിയ തുക, തെലങ്കാന രൂപീകരണ സമയത്ത് പുതിയ തലസ്ഥാനം നിർമിക്കാനുള്ള സഹായ വാഗ്ദാനത്തിൽ ഉൾപെടുത്താമെങ്കിൽ ബിഹാറിന് നൽകിയ ഭാരിച്ച തുകയെ എങ്ങനെ ന്യായികരിക്കാനാവും എന്ന ചോദ്യം വിമർശകർ ഉയർത്തുന്നു. ചരിത്രം പഠിച്ചാൽ ബിഹാറിലെ മണ്ണിൽ സിംഹാസനമിട്ട് ഇന്നത്തെ ഇന്ത്യയേക്കാളും വലുപ്പമേറിയ രാജ്യം ഭരിച്ച ഒന്നിലധികം രാജവംശങ്ങളെ കാണാനാവും. എന്നാൽ ആ സമ്പന്നതയുടെ ഭൂതകാലത്തിന് തെളിവായി സമ്പന്നമായ ഒരു നഗരം പോലും ഇന്ന് ഈ സംസ്ഥാനത്തില്ല. ബിഹാർ എന്തുകൊണ്ടാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ സംസ്ഥാനമായത്? പരാജയ കാരണങ്ങൾക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ബിഹാറിനുണ്ടായ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണോ? പരിശോധിക്കാം, വിശദമായി.
ബര്‍ലിന്‍ ∙ ജര്‍മനിയിലെ 1.3 ദശലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ ജോലിക്ക് പോകുന്നതായി വെളിപ്പെടുത്തല്‍. അതായത് ദാരിദ്യ്രം സഹിക്ക വയ്യാതെ 1.3 ദശലക്ഷത്തിലധികം ആളുകള്‍ വാര്‍ദ്ധക്യത്തിലും ജോലിക്കു പോകാന്‍ നിര്ബന്ധിതരാവുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.
ലോകരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയയ്ക്കുന്നവരെന്ന് ഇന്ത്യ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് പാക്കിസ്ഥാന്റെ. 25 വർഷം മുൻപ് കാർഗിൽ യുദ്ധ സമയത്തും സൈന്യത്തിനൊപ്പം ഭീകരരെയാണ് ഇന്ത്യൻ കേന്ദ്രങ്ങൾ പിടിച്ചെടുത്താൻ പാക്കിസ്ഥാൻ അയച്ചത്. ഒട്ടേറെ സൈനിക കേന്ദ്രങ്ങളിൽ പാക്ക് സൈനികരുടെ തോളോടു തോൾ ചേർന്നായിരുന്നു ഭീകരരുടെ പ്രവർത്തനം. 1999 മേയിൽ, അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും പട്ടാളത്തലവൻ ലഫ്. ജനറൽ മുഹമ്മദ് അസീസും നടത്തിയ സംഭാഷണം അതിന്റെ ഒന്നാന്തരം തെളിവുമായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം ദ്രാസിൽവച്ച് തകർത്തതിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകൾ ഏറ്റെടുക്കണമെന്ന നിർദേശം മുഷറഫ് നൽകുന്നതുമായി ബന്ധപ്പെട്ട സംഭാഷണമാണ് കാർഗിലിലെ പാക്ക് ഭീകരരുടെ ഇടപെടലിനു തെളിവായി ഇന്ത്യ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഭീകരരും പാക്ക് സൈന്യവും ഒരുമെയ്യായി പ്രവർത്തിച്ചെങ്കിലും അതിനെയെല്ലാം തച്ചുതകർത്ത് വിജയദിവസം ആഘോഷിച്ചു ഇന്ത്യ. കാൽനൂറ്റാണ്ടിനിപ്പുറം, ജൂലൈ 26ന് കാർഗിൽ വിജയദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ മറ്റൊരു ‘കയറ്റുമതി’ വാർത്തയാണ് പാക്കിസ്ഥാനില്‍നിന്നു വരുന്നത്. ഭീകരതയ്ക്കൊപ്പം ഭിക്ഷക്കാരെയും കയറ്റിവിടുകയാണ് പാക്കിസ്ഥാൻ. ഇതിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽനിന്ന് കണക്കിനു കിട്ടുകയും ചെയ്തു പാക്കിസ്ഥാന്. അത്രയേറെ ഗതികേടിലായോ രാജ്യം! ‘‘ഏതെങ്കിലും സുഹൃദ് രാജ്യത്തിലേക്കു പോകുമ്പോഴോ ഫോൺ വിളിക്കുമ്പോഴോ അവർ കരുതുന്നത് പണം യാചിക്കാൻ വന്നതാണെന്നാണ്’’ – വിഷമത്തോടെ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല,
തിരുവനന്തപുരം∙ 2025 നവംബർ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസ മേഖലയെ ആകെ പരിഷ്കരിച്ച് വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റും. കേരളത്തിന്റെ വ്യാവസായിക വളർച്ച യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2016 ൽ 12% ആയിരുന്നു. ഇപ്പോൾ അത് 17% ആയി. യുഡിഎഫിന്റെ കാലത്ത് 8 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലായിരുന്നത്; അതു 17 ആയി. പുതുതലമുറ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രത്യേക സ്റ്റാർട്ടപ് നയം നടപ്പിലാക്കിയതിന്റെ കൂടി ഭാഗമായി അയ്യായിരത്തിലേറെ സ്റ്റാർട്ടപ്പുകൾ ഇന്നുണ്ട്.
2025 അവസാനിക്കുമ്പോഴേക്കും മിനിമം വേതനം എന്ന സംവിധാനം ഇന്ത്യ അവസാനിപ്പിച്ചേക്കും. അതിന് പകരം ജീവിക്കാനുള്ള വേതനം (ലിവിങ് വെയ്ജ്) നടപ്പാക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. ഇവ കണക്കാക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമുള്ള ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നതിന് ഇന്റര്‍നാഷണല്‍ ലേബര്‍
ന്യൂഡൽഹി∙ ദരിദ്രരായ ഇന്ത്യക്കാരുടെ ജനസംഖ്യ അഞ്ചുശതമാനത്തിൽ താഴെയാണെന്ന് നിതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം. ഗാർഹിക ഉപഭോഗ ചെലവ് സർവേ 2022–23 പ്രകാരം ദരിദ്രവിഭാഗത്തിന്റെ പ്രതിമാസ ഉപഭോക്തൃ ചെലവ് ഗ്രാമീണ ഇന്ത്യയിൽ 1441 രൂപയും നഗരങ്ങളിൽ 2087 രൂപയുമാണെന്നും അദ്ദേഹം പറയുന്നു. ഏപ്രിൽ–മെയ് മാസത്തിൽ
മുട്ടയുടെ പേരിൽ ആഴ്ചകളോളം നീണ്ട സംഘർഷം. അമേരിക്കയുടെ വ്യാവസായിക ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്നായ കലിഫോർണിയ സ്വർണവേട്ടയുടെ കാലത്താണ് ഇതു സംഭവിച്ചത്. 18 ാം നൂറ്റാണ്ടിന്റെ പകുതി വരെ മെക്സിക്കൻ സർക്കാരിനു കീഴിലുള്ള ഒരു പ്രദേശമായിരുന്നു കലിഫോർണിയ. പറയത്തക്ക ജനസംഖ്യയോ വ്യവസായങ്ങളോ ഇല്ലാത്ത ഒരിടം.
വസ്തുതാപരമായ ചില തിരിച്ചറിവുകളോടെ 75–ാം റിപ്പബ്ലിക് ദിനത്തിനൊരുങ്ങാൻ സഹായിക്കുന്ന കാര്യങ്ങളാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക കഴിഞ്ഞ ദിവസം പറഞ്ഞത്: ‘സാധാരണക്കാരനു നീതിക്കായുള്ള അവസാനത്തെ അഭയസ്ഥാനമാണ് ജുഡീഷ്യറിയെന്നതു ജഡ്ജിമാരും അഭിഭാഷകരും പരസ്പരം അഭിനന്ദിക്കാൻ പറയുന്നതാണ്; സാധാരണക്കാർക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം വലിയതോതിൽ ശോഷിച്ചിരിക്കുന്നു.’ ശോഷണത്തിന് അദ്ദേഹം പറഞ്ഞ കാരണങ്ങൾ പലതാണ്; കേസുകൾ തീർപ്പാക്കുന്നതിലെ വലിയ കാലതാമസവും മികച്ച അഭിഭാഷകരെവച്ചു വാദിപ്പിച്ചു കേസ് ജയിക്കാനുള്ള സാധാരണക്കാരുടെ ശേഷിയില്ലായ്മയും ഉൾപ്പെടെ. 1950കളിലെ അഥവാ നാമൊരു റിപ്പബ്ലിക് രാഷ്ട്രമായി ജീവിതം തുടങ്ങിയ കാലത്തെ സ്ഥിതിയോടു താരതമ്യം ചെയ്താണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിശ്വാസച്ചോർച്ച ജസ്റ്റിസ് വിശദീകരിച്ചത്.
Results 1-10 of 52