Activate your premium subscription today
വെടിക്കെട്ട് സുന്ദരമായ കലയാണ്. അതിന്റെ ഭംഗി സുരക്ഷിതമായിനിന്ന് ആസ്വദിക്കാൻ കഴിയുകയെന്നത് അതിലേറെ പ്രാധാന്യമുള്ള കാര്യവും. 2016 ൽ കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരിക്കുകയും 656 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടും നമ്മൾ പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞദിവസം കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടം അതാണു വ്യക്തമാക്കുന്നത്. വെടിക്കെട്ട് നിർത്തണമെന്നൊന്നും ആരും പറയുന്നില്ല. ആഘോഷത്തെയും വെടിക്കെട്ടിനെയും വൈകാരികമായല്ല കാണേണ്ടത്. സുരക്ഷ തന്നെയാണു പ്രധാനം. അപകടങ്ങളിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടു വെടിക്കെട്ട് കാലാനുസൃതമായി പരിഷ്കരിക്കാൻ നമുക്കു കഴിയണം. തൃശൂർ പൂരം വെടിക്കെട്ടിൽ കഴിഞ്ഞ 16 വർഷമായി അപകടങ്ങളുണ്ടായിട്ടില്ല. സുരക്ഷാമാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതുകൊണ്ടാണത്. നീലേശ്വരം അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. എന്നാൽ, 40 ശതമാനത്തിലേറെ പൊള്ളലേറ്റവരുടെ മുന്നോട്ടുള്ള ജീവിതം എത്ര ദുഷ്കരമാണെന്ന്
കൊല്ലം ∙ കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായത് കൊല്ലം പുറ്റിങ്ങലിലാണ്. 2016 ഏപ്രിൽ പത്തിനു പുലർച്ചെ 3.17 നാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം ഉണ്ടായത്. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉൽസവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണു
‘‘തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഞങ്ങൾക്ക് നൽകാമോ?’’ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ശിവകാശിയിൽനിന്ന് അന്വേഷണങ്ങൾ തൃശൂരിലെ പൂരം നടത്തിപ്പുകാർക്ക് വന്നുതുടങ്ങിയിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല ‘ശിവകാശി ലോബി’ തൃശൂർ പൂരത്തിൽ കണ്ണുവച്ചു തുടങ്ങിയത്. കേരളത്തിൽ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി ഒരു വർഷം 1500 മുതല് 2000 കോടിയുടെ വെടിക്കെട്ടുകളാണ് നടത്തപ്പെടുന്നത്. ഇതിൽ നല്ലൊരു ഭാഗവും തയാറാക്കുന്നത് വെടിക്കെട്ട് ആശാൻമാർ എന്ന് നമ്മൾ വിളിക്കുന്ന പരമ്പരാഗതമായി വെടിക്കോപ്പുകൾ നിർമിക്കുന്ന കേരളത്തിലെ കലാകാരൻമാരാണ്. ഇവരുടെ അന്നത്തിലാണ് ശിവകാശി ലോബി കണ്ണുവയ്ക്കുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മിക്ക വർഷങ്ങളിലും വിവാദമായി ഉയരുന്നതെങ്കിൽ ഇക്കുറി വെടിക്കെട്ടാണ് ആ സ്ഥാനത്ത്. അതിനു കാരണമായതാകട്ടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നാലംഗ ഉന്നതതല കമ്മിഷനെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചത്. പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ. യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ. ജി.എം. റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു സമിതി. കമ്മിഷൻ റിപ്പോർട്ട് നൽകിയത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കമ്മിഷൻ നിർദേശിക്കാത്ത കാര്യങ്ങൾ വരെ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ കയറിപ്പറ്റി. ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല. പെസോയുടെ നിർദേശങ്ങൾക്കു പിന്നിൽ ശിവകാശി ലോബിയുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറിയും പൂരം വെടിക്കെട്ടിന്റെ കൺവീനറുമായ പി. ശശിധരൻ. മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ൽ അദ്ദേഹം മനസ്സുതുറക്കുന്നു.
വെടിക്കെട്ടുകൾ സുരക്ഷിതമാക്കാൻ കേന്ദ്ര അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്ത 37 നിർദേശങ്ങളിൽ ഉൾപ്പെടാതിരുന്ന ഒരു പുതിയ നിർദേശം കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിൽ കയറിപ്പറ്റിയിരിക്കുന്നു. ഇതാണ് തൃശൂർ പൂരമടക്കം സകല ഉത്സവങ്ങളിലെയും വെടിക്കെട്ട് പ്രതിസന്ധിയിലാക്കുന്നത്. വെടിക്കോപ്പുകൾ സംഭരിച്ചു വയ്ക്കുന്ന മാഗസിനും വെടിക്കെട്ട് നടക്കുന്ന സ്ഥലവും (ഫയർലൈൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്നു കമ്മിഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നില്ല. ഈ നിർദേശം പിന്നീടെങ്ങനെ സർക്കാർ ഉത്തരവിൽ കയറിപ്പറ്റി? ഇതുസംബന്ധിച്ചാണു ചർച്ചകളും ഊഹാപോഹങ്ങളും പെരുകുന്നത്. നിലവിൽ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നടക്കുന്ന മൈതാനവും വെടിക്കോപ്പുകൾ സംഭരിച്ചു വയ്ക്കുന്ന മാഗസിനും തമ്മിലുള്ള അകലം 45 മീറ്റർ മാത്രമാണ്. ഇവിടെ നിന്ന് പരമാവധി 30 മീറ്റർ കഴിഞ്ഞാൽ സ്വരാജ് റൗണ്ട് എത്തും. അതിനാൽ തന്നെ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ, തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് റോഡിലോ അല്ലെങ്കിൽ അതിനും അപ്പുറമുള്ള വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലോ നടത്തേണ്ടിവരും. അത് ഒരിക്കലും പ്രായോഗികമല്ലാത്തതിനാൽ തന്നെ വെടിക്കെട്ട് നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകും. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടെയും സ്ഥിതി ഇതുതന്നെയാകുമെന്നതിൽ സംശയമില്ല. 200 മീറ്ററിൽ കൂടുതൽ സ്ഥല സൗകര്യമുള്ള ക്ഷേത്രങ്ങൾ
കൊല്ലം∙ വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസ് പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്നു കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റി. വിചാരണയ്ക്കായി ടി.എം.വർഗീസ് സ്മാരക ഓഡിറ്റോറിയം വളപ്പിലെ പഴയ കെട്ടിടത്തിൽ ആരംഭിക്കുന്ന ‘പുറ്റിങ്ങൽ വെടിക്കെട്ട് അപകട
കൊല്ലം ∙ 110 പേരുടെ മരണത്തിന് ഇടയാക്കിയ പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയുടെ പ്രവർത്തനം 3 മാസത്തിനകം തുടങ്ങും. പ്രതികൾക്ക് നൽകുന്നതിന് കുറ്റപത്രത്തിന്റെ പകർപ്പ് എടുക്കാൻ ഒരു ലക്ഷം രൂപ സർക്കാർ അനുവദിച്ചു. 1.63 ലക്ഷം പേജ് ആണ് പകർപ്പ് എടുക്കേണ്ടത്.
കൊല്ലം∙ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തക്കേസിലെ പ്രതികൾക്ക് നൽകുന്നതിന് കുറ്റപത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിന് ഒരു ലക്ഷത്തോളം രൂപയുടെ കരാർ. 1.63 ലക്ഷം പകർപ്പാണ് എടുക്കേണ്ടത്. 3200 പേജ് വീതം 52 പ്രതികൾക്കാണ് പകർപ്പു നൽകേണ്ടത്. അതേ സമയം, വിചാരണയ്ക്കായി കൊല്ലം ടി.എം.വർഗീസ് സ്മാരക ഓഡിറ്റോറിയം
കൊല്ലം∙ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 19 ലേക്കു മാറ്റി. എല്ലാ പ്രതികൾക്കും കുറ്റപത്രത്തിന്റെ മുഴുവൻ പേജിന്റെയും പകർപ്പ് നൽകാമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാലാണ് കേസ് മാറ്റിയത്. കേസ് വിചാരണയ്ക്ക് പ്രത്യേക കോടതിക്ക്
കൊല്ലം ∙ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ കുറ്റപത്രത്തിന്റെ പകർപ്പുകൾ പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണ നേരിടുന്ന 51 പ്രതികൾക്കു നൽകുന്നതിനാണ് 51 കെട്ടുകളാക്കി ഹാജരാക്കിയത്. ഓരോ കെട്ടിനും 13.5 കിലോഗ്രാം വീതമുണ്ട്. ആകെ 2.09 ലക്ഷം പേജ്.
കൊല്ലം ∙ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ കുറ്റപത്രത്തിന്റെ പകർപ്പുകൾ പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണ നേരിടുന്ന 51 പ്രതികൾക്കു നൽകുന്നതിനായി 51 കെട്ടുകളാണു ഹാജരാക്കിയത്. ഓരോ കെട്ടും 13.5 കിലോഗ്രാം വീതമുണ്ട്. 51 കെട്ടുകളിലായി ആകെ 2.09 ലക്ഷം പേജ്. | Crime News | Manorama News
Results 1-10 of 13