Activate your premium subscription today
രാഷ്ട്രപതി ഭവനിൽ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കിടെ അജ്ഞാത ജീവി പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസത്തെ രസകരമായ വാർത്തകളിൽ ഒന്നായിരുന്നു. ഈ അജ്ഞാത ജീവി ഒരു പുലിയാണെന്നൊക്കെ കുറേ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും ഒടുവിൽ ഇതൊരു പൂച്ചയാണെന്നു തെളിഞ്ഞു
ന്യൂഡൽഹി∙ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞച്ചടങ്ങു നടന്ന രാഷ്ട്രപതിഭവനിലെത്തിയ ‘ക്ഷണിക്കപ്പെടാത്ത അതിഥി’ ഒരു വളർത്തുപൂച്ചയെന്നു ഡൽഹി പൊലീസിന്റെ വിശദീകരണം. വന്യജീവിയാണെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് രാഷ്ട്രപതിഭവൻ അങ്കണത്തിൽ മന്ത്രിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു
ഡല്‍ഹി കാണാനെത്തുന്നവര്‍ക്കു മനോഹരവും സുന്ദരവുമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടം കാണാനുള്ള അവസരം ഇപ്പോഴുണ്ട്. അമൃത് ഉദ്യാന്‍ എന്നു പേരു മാറ്റിയ മുഗള്‍ ഗാര്ഡന് വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങള്‍ മാത്രമേ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാറുള്ളൂ. പൂക്കള്‍ നിറഞ്ഞ കാലാവസ്ഥ അനുയോജ്യമായുള്ള ഫെബ്രുവരി മുതല്‍
ബ്രിട്ടിഷ് രാജാധികാരത്തിൽനിന്നു വ്യത്യസ്തമായി, പരോക്ഷമായിട്ടാണെങ്കിലും താൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടാണു രാഷ്ട്രപതി ആയതെന്നായിരുന്നു നമ്മുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ നിലപാട്. ഭരണഘടനയുടെ 60–ാം വകുപ്പു പ്രകാരം സത്യപ്രതിജ്ഞ ചൊല്ലിയാണു രാഷ്ട്രപതി സ്ഥാനമേൽക്കുന്നത്. ഇതനുസരിച്ചു തനിക്ക് ‘ ഇന്ത്യയുടെ ഭരണഘടനയെ പരിപാലിക്കാനും സംരക്ഷിക്കാനും’ ചുമതലയുണ്ടെന്നു രാജേന്ദ്രപ്രസാദ് നിലപാടെടുത്തു.
ന്യൂഡൽഹി ∙ രാഷ്ട്രപതി ഭവനിൽ നടന്ന സർവമത സമ്മേളനത്തിലേക്കു ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോയ്ക്കും സംഘത്തിനും നൽകിയിരുന്ന ക്ഷണം അവസാന നിമിഷം പിൻവലിച്ചു. സംഭവം വിവാദമായതോടെ പരിപാടിയുടെ തലേന്നു വീണ്ടും ക്ഷണിച്ചെങ്കിലും ബിഷപ്പും സംഘവും നിരസിച്ചു. ആദ്യ ക്ഷണപ്രകാരം ആർച്ച് ബിഷപ്പിനു രണ്ടര മിനിറ്റ് സമയം സംസാരിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ രണ്ടാമത്തെ ക്ഷണത്തിൽ അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണു ക്ഷണം നിരസിച്ചത്. ഇന്നലെയാണു ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിൽ 'സബ്കാ മാലിക് എക്' എന്ന സർവമത സമ്മേളനം നടന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു യോഗത്തെ അഭിസംബോധന ചെയ്തു. രണ്ടാഴ്ച മുൻപു നൽകിയ ക്ഷണം പരിപാടി നടക്കുന്നതിന്റെ 2 ദിവസം മുൻപ് റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ന്യൂഡൽഹി ∙ 13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഏവരും ഉറ്റുനോക്കിയിരുന്ന മഹാരാഷ്ട്ര ഗവർണറായി ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെ നിയമിച്ചതാണു ഇതിൽ പ്രധാനം. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ
ന്യൂഡൽഹി ∙ ജഡ്ജി നിയമന വിഷയത്തിൽ കടുത്ത നടപടികൾക്ക് ഇടവരുത്തരുതെന്ന സുപ്രീം കോടതി മുന്നറിയിപ്പിനു പിന്നാലെ കേന്ദ്ര സർക്കാരിന്റെ അനുകൂല നടപടി– 3 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുൾപ്പെടെ 5 പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ (രാജസ്ഥാൻ)
ന്യൂഡൽഹി ∙ സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. 5 ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ
ന്യൂഡൽഹി ∙ രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ‘ആസാദി കാ അമൃത്
ന്യൂഡൽഹി ∙ പൊതുജനങ്ങൾക്കു രാഷ്ട്രപതി ഭവൻ സന്ദർശിക്കാനുള്ള അവസരം ഡിസംബർ ഒന്നു മുതൽ പുനരാരംഭിക്കുന്നു. രാഷ്ട്രപതി ഭവൻ മ്യൂസിയം കാണാനും ചേഞ്ച് ഓഫ് ഗാർഡ് ചടങ്ങിൽ പങ്കെടുക്കാനും അവസരമുണ്ട്. പൊതുഅവധി ദിവസങ്ങളിൽ പ്രവേശനമില്ല. വെബ്സൈറ്റിലൂടെ മുൻകൂട്ടി ബുക് ചെയ്യണം:
Results 1-10 of 12