Activate your premium subscription today
ഷാർജ∙ ഷാർജയിലെ ചിത്രകാരൻമാരുടെ കൂട്ടായ്മ ഗിൽഡിലെയും സാംസ്കാരിക കൂട്ടായ്മ റൂമിയിലെയും പ്രവർത്തകർ ആര്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം നടത്തി. അദ്ദേഹവുമായുള്ള അനുഭവങ്ങളും ഇന്ത്യൻ ചിത്രകലയിലും മലയാള സാഹിത്യത്തിലും ഉള്ള നമ്പൂതിരി സാനിധ്യത്തിന്റെ പ്രസക്തിയും ചർച്ച ചെയ്തു. കവി കമറുദ്ദീന് ആമയം,
എടപ്പാൾ ∙ പൊന്നാനിക്കളരിയിലെ അവസാന കാരണവരും പടിയിറങ്ങി. മഹാകവി അക്കിത്തം, വിദ്യാഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിരിപ്പാട്, ദേവകി നിലയങ്ങോട് എന്നിവർക്കു പിന്നാലെ ആർട്ടിസ്റ്റ് നമ്പൂതിരിയും മടങ്ങി. ഇടശ്ശേരിയും വി.ടി.ഭട്ടതിരിപ്പാടും ഉറൂബും ഉൾപ്പെടെയുള്ളവർ പയറ്റിത്തെളിഞ്ഞ പൊന്നാനിക്കളരിയിലായിരുന്നു
വരകളുടെ വരംകൊണ്ട ആ വിരലുകൾ ഇനി മലയാളത്തിന്റെ നിത്യസ്മൃതിയിൽ. കടലാസിൽ മാത്രമല്ല, മണ്ണിലും മരത്തിലും ശിലയിലും ലോഹത്തിലും ഒരുപോലെ വിരലടക്കമുണ്ടായിരുന്ന മഹാപ്രതിഭാശാലി ഇന്നലെ മണ്ണിലേക്കു മടങ്ങി; കാലം കൈകൂപ്പുന്ന പൂർണജന്മത്തിന് വിരാമചിഹ്നം വീഴുന്നു. സർഗാത്മകതയുടെ ആകാശം തൊട്ട, രാജ്യത്ത് ഏറ്റവും അറിയപ്പെട്ട രേഖാചിത്രകാരന്റെ വേർപാടാണിത്. സ്വന്തമായി രൂപപ്പെടുത്തിയ ശൈലിയിൽ, മെലിഞ്ഞ വരകളിലൂടെ, മറ്റൊന്നിന്റെയും പകർപ്പല്ലാത്ത ദൃശ്യലോകമാണു കെ.എം.വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി തീർത്തത്. എഴു പതിറ്റാണ്ടിലേറെ നീണ്ട സപര്യയിലൂടെ അദ്ദേഹം മലയാളിയുടെ ചിത്രബോധത്തിന്റെ നിലവാരമുയർത്തി. ആയുസ്സിന്റെ ഏറിയ പങ്കും സാഹിത്യകൃതികൾക്കു ചിത്രം വരയ്ക്കുകയായിരുന്നു നമ്പൂതിരി. അക്ഷരങ്ങൾ കൊണ്ടെഴുതിയ മഹത്തായ സാഹിത്യസൃഷ്ടികൾക്ക് ഒപ്പം
എടപ്പാൾ ∙ മനയുടെ അകത്ത് നടുമുറ്റത്തിനോടു ചേർന്ന് നമ്പൂതിരിയെ കിടത്തിയപ്പോൾ വടക്കിനിക്കോലായിലൂടെ ഒരു വീൽചെയറിൽ നമ്പൂതിരിയുടെ ഭാര്യ മൃണാളിനിയെ മരുമക്കൾ കൊണ്ടുവന്നു. ഒന്നു പൊട്ടിക്കരയാൻപോലുമാവാതെ ആ അമ്മ മുഖം പൊത്തി. പിന്നെ പതിയെ കൈകൾനീട്ടി അദ്ദേഹത്തെ ഒന്നുതൊട്ടു. മുഖംപൊത്തി തേങ്ങിക്കൊണ്ടിരിക്കേ, വീൽചെയറിൽ അമ്മയെ തിരികെ അകത്തേക്ക് കൊണ്ടുപോയി. ഒരു യാത്രപറച്ചിൽ ആയിരുന്നു അത്. ചിരകാലം സൂക്ഷിക്കാനുള്ള ഓർമകളുമായി നമ്പൂതിരുയുടെ വരകാലം കൂടെയുണ്ടായിരുന്നു മൃണാളിനി. അവസാനശ്വാസം വരെ കൂടെനിന്ന പ്രിയതമയുടെ ആ യാത്രപറച്ചിൽ കണ്ടുനിന്നവർക്കും നൊമ്പരമായി.
എടപ്പാൾ ∙ ‘അദ്ദേഹം തുടങ്ങി വച്ച രേഖാചിത്ര പ്രസ്ഥാനം അദ്ദേഹത്തോടെ അവസാനിച്ചിരിക്കുന്നു. അനുകരിക്കാൻ ശ്രമിച്ചവരുണ്ടായിരുന്നു. അവരെല്ലാം പെരുവഴിയിലായി. ഇനിയൊരാൾ വരുമോയെന്നു കണ്ടറിയണം.’ ഇന്നലെ നടുവട്ടത്തെ കരുവാട്ടു മനയുടെ മുറ്റത്തിരുന്ന് ഇതു പറയുമ്പോൾ എഴുത്തുകാരനായ ഡോ. എൻ.പി.വിജയകൃഷ്ണന്റെ മുഖത്തു
എടപ്പാൾ ∙ പൂർത്തിയാകാതെ പോയൊരു ശിൽപം ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നടുവട്ടത്തെ വീട്ടിലുണ്ട്. വരമുറിയോടു ചേർന്നുള്ള തിണ്ണയിൽ അതിപ്പോഴും ശിൽപിയെ കാത്തിരിക്കുന്നു. തുഞ്ചൻ സ്മാരക ട്രസ്റ്റിനായി എംടിയുടെ ആവശ്യപ്രകാരം തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രമടങ്ങുന്ന ലോഗോ നമ്പൂതിരി തയാറാക്കിയിരുന്നു. ഈ ചിത്രത്തോടു സാമ്യമുള്ള രൂപമാണ് കളിമണ്ണിൽ അദ്ദേഹം പകുതി പൂർത്തിയാക്കി വച്ചിരിക്കുന്നത്. മുഴുവനാക്കാത്തതിന്റെ കാരണം അവ്യക്തം.
എടപ്പാൾ ∙ നടുവട്ടം കരുവാട്ട് മനയിൽനിന്ന് ‘കുഞ്ഞപ്പന്റെ’ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ അലിയുടെ കണ്ണുകൾ നിറഞ്ഞു. സുഹൃത്തായും ഡ്രൈവറായുമെല്ലാം 22 വർഷം നമ്പൂതിരിയുടെ സന്തതസഹചാരിയായി അലിയുണ്ടായിരുന്നു. നമ്പൂതിരിയെ അലി അഭിസംബോധന ചെയ്തിരുന്നത് കുഞ്ഞപ്പൻ എന്നാണ്. എംടിയും അക്കിത്തവും വികെഎന്നുമെല്ലാം ഇതുകൊണ്ടുതന്നെ സ്നേഹപൂർവം വിളിച്ചിരുന്നത് ‘നമ്പൂരിയുടെ അലി’ എന്നാണ്. എടപ്പാൾ ശുകപുരം ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന ഇക്കൂരത്ത് വടക്കേലെ അലി ഭായി ഡ്രൈവറായി ജോലി നോക്കുന്ന കാലം. കോഴിക്കോട്ടുനിന്ന് ചെമ്പുതകിട് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നമ്പൂതിരി വാഹനം വിളിച്ചു. അന്നു തുടങ്ങിയ ബന്ധം അവസാന നാൾ വരെ തുടർന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു മുതൽ അവാർഡ് വാങ്ങുന്നതിനു വരെ നടത്തിയ യാത്രകൾക്കു കണക്കില്ല. പലപ്പോഴും എംടി, അക്കിത്തം, വികെഎൻ തുടങ്ങിയ സാഹിത്യകാരന്മാരുമുണ്ടായിരുന്നു.
എടപ്പാൾ ∙ അന്തരിച്ച പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് നാടിന്റെ യാത്രാമൊഴി. നടുവട്ടത്തെ കരുവാട്ടുമന വീട്ടുവളപ്പിൽ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കോരിച്ചൊരിയുന്ന മഴയത്തും നാട്ടുകാരും സാഹിത്യാസ്വാദകരുമടക്കം നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ഉച്ചയോടെ ഭൗതികശരീരം കേരള ലളിതകലാ അക്കാദമിയിൽ പൊതുദർശനത്തിനു കൊണ്ടുപോയി വൈകിട്ട് തിരിച്ചെത്തിച്ചു. ആറരയ്ക്ക് മൂത്തമകൻ കെ.എം.പരമേശ്വരൻ ചിതയ്ക്കു തീകൊളുത്തി. ഇളയമകൻ കെ.എം.വാസുദേവനും മറ്റു ബന്ധുക്കളും ചടങ്ങിൽ പങ്കാളികളായി. നാരായണമംഗലം കുഞ്ഞൻ നമ്പൂതിരിയാണു ചടങ്ങുകൾക്കു നേതൃത്വം നൽകിയത്.
തിരുവനന്തപുരം പൂജപ്പുരയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സിനു മുന്നിൽ ഒരു ശിൽപം ചെയ്യാനായി അന്നത്തെ ചെയർമാൻ എന്നെയാണ് ആദ്യം സമീപിച്ചത്. തിരക്കുണ്ടായിരുന്നതിനാൽ അവർ പറയുന്ന സമയത്തിനുള്ളിൽ അതു ചെയ്യാനാകുമായിരുന്നില്ല. ബുദ്ധിമുട്ട് പറഞ്ഞപ്പോൾ മറ്റാരെക്കൊണ്ട് ചെയ്യിക്കാമെന്നായി അവരുടെ ചോദ്യം. അടുത്ത സുഹൃത്തായ ആർട്ടിസ്റ്റ് നമ്പൂതിരി അന്നു ചിത്രകാരനായാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന് ശിൽപകലയിൽ, പ്രത്യേകിച്ച് വലിയ ശിൽപങ്ങൾ ഒരുക്കുന്നതിൽ നല്ല താൽപര്യമുണ്ടെന്ന് അറിയാമായിരുന്നു. മലമ്പുഴയിൽ ഞാൻ ‘യക്ഷി’ ശിൽപം ചെയ്യുമ്പോൾ പലപ്പോഴും അദ്ദേഹം അവിടെ കാണാനായി വന്നിട്ടുണ്ട്. നമ്പൂതിരിയോട് ചോദിച്ചു നോക്കാൻ പറഞ്ഞു. നമ്പൂതിരി ആ ദൗത്യം ഏറ്റെടുത്തു. കോൺക്രീറ്റിൽ
‘ദൈവത്തിന്റെ വികൃതികൾ’ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചപ്പോൾ നമ്പൂതിരിയാണു വരച്ചത്. അദ്ദേഹം അൽഫോൻസച്ചനെ വരച്ച വാരികയുടെ ലക്കങ്ങൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ഭീമനെപ്പോലെയൊക്കെ വലിയ രൂപമുള്ള കഥാപാത്രങ്ങളെയും രാജപ്രൗഢി തോന്നുന്ന കഥാപാത്രങ്ങളെയുമൊക്കെ വരയ്ക്കാൻ നമ്പൂതിരി തന്നെ വേണം. ഏറ്റവുമൊടുവിൽ മാഹി മലയാള കലാഗ്രാമത്തിൽ വച്ച് കാണുമ്പോൾ അദ്ദേഹം ഏറെ ക്ഷീണിച്ചിരുന്നു.
Results 1-10 of 28