Activate your premium subscription today
കണ്ണൂര്‍ ∙ ഗ്ലൂക്കോസിനേക്കാൾ പവര്‍ഫുള്ളായ പാനീയമായിരുന്നു തെങ്ങില്‍നിന്നു ശേഖരിക്കുന്ന ഇളംകള്ളെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തെങ്ങില്‍നിന്നുള്ള നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയായിരുന്നു. ഇളനീരിനേക്കാളും ഔഷധവീര്യമുള്ളതാണ് ഇതെന്നും ജയരാജൻ പറഞ്ഞു. മദ്യപാനികളെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു ജയരാജന്റെ പ്രതികരണം.
തിരുവനന്തപുരം∙ മദ്യവിൽപന നിരോധിത മേഖലയായ അട്ടപ്പാടിയിൽ അപേക്ഷകരുണ്ടെങ്കിൽ കള്ളുചെത്തിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചു. ചെത്തുന്ന കള്ള് അട്ടപ്പാടി റേഞ്ചിൽ വിൽക്കാനാകില്ല. ‘സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും തോട്ടങ്ങളിലെ കള്ളുചെത്തു പ്രോത്സാഹിപ്പിക്കു’മെന്ന കഴിഞ്ഞ മദ്യനയത്തിലെ നിർദേശമാണു നടപ്പാക്കുന്നത്. സംസ്ഥാനത്തെ കള്ളിന്റെ ലഭ്യത കുറയുന്നതു കണക്കിലെടുത്തും തെങ്ങുകർഷകർക്കു വരുമാനമുറപ്പാക്കാനുമാണു നടപടി.
തിരുവനന്തപുരം∙ കൂടുതൽ ചർച്ചയും വ്യക്തതയും വേണമെന്നു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിസഭാ യോഗം മാറ്റിവച്ചു. പുതിയ കള്ളുഷാപ്പുകൾ അനുവദിക്കുന്നതു സംബന്ധിച്ചും ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നു ഷാപ്പുകൾക്കു നിശ്ചയിച്ചിരിക്കുന്ന ദൂരപരിധിയുടെ കാര്യത്തിലും വ്യക്തത വേണമെന്ന് സിപിഐ നിലപാടെടുത്തു.
തിരുവനന്തപുരം∙ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ മദ്യനയം വൈകും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കൂടുതല്‍ ചര്‍ച്ച വേണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് മദ്യനയം പരിഗണിക്കുന്നത് മാറ്റിയത്. പുതിയ ക്ലാസിഫൈഡ് കള്ളു ഷാപ്പുകള്‍ അനുവദിക്കുന്നതു സംബന്ധിച്ചും ദൂരപരിധി സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്ന ആവശ്യമാണ് ഇന്നത്തെ യോഗത്തിൽ ഉയർന്നത്.
പുന്നയൂർക്കുളം ∙ കള്ള് കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 2 പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (39), തറയിൽ ഷാനവാസ് (36) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതേ തുടർന്ന് എക്സൈസ് അധികൃതർ എത്തി നാക്കോല കള്ള് ഷാപ്പ് അടപ്പിച്ചു.ഇന്നലെ രാവിലെ
തിരുവനന്തപുരം ∙ സംസ്ഥാനത്തു കള്ളിന്റെ ഉൽപാദനം കൂട്ടാൻ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകൾ കള്ളുചെത്തിനു കൈമാറിയേക്കും. ഇതിനുള്ള ശുപാർശയടങ്ങിയ റിപ്പോർട്ട് എക്സൈസ് കമ്മിഷണറും നികുതി, ധന സെക്രട്ടറിമാരും അംഗങ്ങളായ ടോഡി ബോർഡ് സർക്കാരിനു നൽകി.
ചേർത്തല ∙ സ്കൂൾ കുട്ടികൾക്കു കള്ള് വിറ്റതിനു 2 കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. കള്ളു കുടിച്ച് അത്യാസന്ന നിലയിലായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിലേക്കു മാറ്റി.
ഹോട്ടലിനു ത്രീ സ്റ്റാർ പദവി ഉണ്ടെങ്കിൽ സ്വന്തം വളപ്പിൽ നിന്നു കള്ളു ചെത്തി അതിഥികൾക്കു നൽകുന്നതിനു ബാർ ലൈസൻസ് നിർബന്ധമല്ല. കള്ളു വിൽക്കാൻ പ്രത്യേക ലൈസൻസാണു നൽകുക. ഇതിന് ഒരു വർഷത്തേക്കു പതിനായിരം രൂപ ഫീസ് നിശ്ചയിച്ചു. ടൂറിസം സീസൺ തുടങ്ങുന്ന ഒക്ടോബറോടെ അപേക്ഷകരെത്തുമെന്നാണു കരുതുന്നത്.
പുനലൂർ ∙ മാത്ര കലങ്ങുംമുക്കിൽ ജനവാസ മേഖലയിൽ കള്ള് ഷാപ്പ് അനുവദിച്ചതിൽ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരം നടത്തി കള്ളുഷാപ്പിൽ കൊടികുത്തി. ജനവാസ മേഖലയിൽ കുറച്ചു നാളുകളായി അടഞ്ഞുകിടക്കുന്ന വീട്ടിൽ കുറച്ചു ദിവസമായി പുറത്തുനിന്നുള്ള ആളുകൾ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്നുവെന്നും ഇതു പ്രദേശവാസികൾ ചോദിച്ചപ്പോൾ പുതിയ താമസക്കാർ വരികയാണെന്നും അതിനു വേണ്ടിയിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നുമാണ് അറിഞ്ഞതെന്നും ഭാരവാഹികൾ
തൃശൂർ കുട്ടനെല്ലൂരിലെ ഈ തെങ്ങിൻതോപ്പിൽ കൗതുകകരമായ ഒരു കാഴ്ച കാണാം. രണ്ടു തെങ്ങുകളിലെ കുലയിൽനിന്ന് ദിവസം മുഴുവൻ പ്ലാസ്റ്റിക് കുഴലിലൂടെ ശുദ്ധമായ നീര ഒഴുകിവരുന്നു. നിലത്തു സ്ഥാപിച്ചിരിക്കുന്ന ചതുരപ്പെട്ടിയിലേക്കാണ് ഓരോ തുള്ളിയായി നീര വീഴുന്നത്. അതേസമയം ഈ തെങ്ങുകളിൽ ആരെങ്കിലും ടാപ്പിങ്ങിനായി കയറുന്നത്
Results 1-10 of 97