Activate your premium subscription today
കൊച്ചി ∙ ശബരിമല തീർഥാടനത്തിനായി അയയ്ക്കുന്ന കെഎസ്ആർടിസി ബസുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്ന് ഹൈക്കോടതി. തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുതെന്നും ഇത് ലംഘിച്ചാൽ കർശന നടപടിയെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമല തീർഥാടനകാലം നാളെ തുടങ്ങാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
തിരുവനന്തപുരം∙ ക്ഷേത്രോപദേശക സമിതികളുടെ മേൽ പിടിമുറുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാത്ത സാമ്പത്തിക പ്രവർത്തനങ്ങൾ, അധികാര ദുർവിനിയോഗം എന്നിവ അനിയന്ത്രിതമായതോടെയാണ് ബോർഡിനു കീഴിലുള്ള 1,250 ക്ഷേത്രങ്ങളിലെയും ഉപദേശക സമിതികളെ നിയന്ത്രിക്കാൻ ഹൈക്കോടതി പരാമർശത്തെ തുടർന്നു ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയിൽ 16,000 പേർക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡുകളിൽ 5,000 പേർക്കും മഹാദേവക്ഷേത്രത്തിന്റെ നടപ്പന്തലിൽ 1000 പേർക്കും വിരിവയ്ക്കാനുള്ള സൗകര്യം ഇതിനുപുറമെയുണ്ട്. നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ പന്തലും സജ്ജീകരിച്ചു.
തിരുവനന്തപുരം∙ ശബരിമല ദർശനത്തിന് ഓൺലൈൻ വഴി നേരത്തേ മുറി ബുക്ക് ചെയ്ത ശേഷം യാത്രാ തടസ്സങ്ങൾ മൂലം വൈകി എത്തുന്നവർക്ക് ഇനി താമസ സൗകര്യം നഷ്ടമാകില്ല. വൈകിയെത്തുന്നവർക്കായി പമ്പയിൽ പുതിയ ചെക്ക് ഇൻ കൗണ്ടർ തുറക്കാനാണു തീരുമാനം. പരിഷ്കാരം ഇത്തവണ മുതൽ നടപ്പാക്കും.
തിരുവനന്തപുരം∙ ശബരിമലയെക്കുറിച്ചു വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം സജീവമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളെക്കുറിച്ചു ബോധ്യമുള്ളവർ ഇതിൽ വീഴില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല, മകരവിളക്ക് കാലത്തിനായി നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ അധിക സൗകര്യമൊരുക്കി. അരവണ സുഗമമായി ലഭിക്കാൻ സജ്ജീകരണമായി. പുതിയ ഗെസ്റ്റ് ഹൗസുകൾ നിർമിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ മിന്നലിനെ തുടർന്നാണ് ശബരിമല കാനനപാതയിൽ രാത്രി വൈദ്യുതി മുടങ്ങിയതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. നീലിമല മുതൽ അപ്പാച്ചിമേട് വരെ 19ന് വൈകിട്ട് 7 മണി മുതൽ 12.30 വരെ അഞ്ചര മണിക്കൂർ വൈദ്യുതി മുടങ്ങിയെന്നാണു ഭക്തരുടെ പരാതി. മൊബൈൽ ടോർച്ചിന്റെ വെളിച്ചമായിരുന്നു പലർക്കും ആശ്രയം. എന്നാൽ വൈദ്യുതി നിലച്ചത് 40 മിനിറ്റ് മാത്രമാണെന്നാണ് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞത്.
തിരുവനന്തപുരം ∙ തീർഥാടനകാലത്ത് ശബരിമലയിലെ തിരക്കു നിയന്ത്രിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊലീസുമായി ചേർന്ന് കൂടുതൽ നടപടികളെടുക്കും. ഭക്തരെ അതിവേഗത്തിൽ പതിനെട്ടാംപടി കയറ്റി വിടുന്നതിന് പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ബോർഡ് ആവശ്യപ്പെടും.
ശബരിമല∙അയ്യപ്പ ദർശനത്തിന് അനുഭവപ്പെടുന്ന വലിയ ഭക്തജന തിരക്ക് പരിഗണിച്ച് ശബരിമലയിലെ ഇന്നത്തെ ദർശന സമയം 3 മണിക്കൂർ വർധിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കുന്നതിന് പകരം മൂന്നു മണി വരെ ഭക്തർക്ക് ദർശനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 5 മണിക്ക് നട തുറക്കുന്നതിനു പകരം നാലുമണിക്ക് ദർശനത്തിനായി നട തുറക്കുമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം∙ ശബരിമലയിൽ സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പുനസ്ഥാപിക്കാന്‍ തീരുമാനം. ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അവലോകന യോഗത്തിലാണ് തീരുമാനം
Results 1-10 of 124