Activate your premium subscription today
വടകര∙ മൂലധന കേന്ദ്രീകരണത്തിനും അസമത്വത്തിനും ചൂഷണത്തിനും വഴി വയ്ക്കുന്ന കോർപറേറ്റുകൾക്ക് എതിരെ ഉള്ള മികച്ച ജനപക്ഷ ബദലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊരാളുങ്കൽ പോലെ ഒരു സഹകരണ സ്ഥാപനം വമ്പൻ കോർപറേറ്റുകളോടു മത്സരിച്ച് അതിജീവിക്കുന്നതിൽ അസഹിഷ്ണുത ഉള്ള കൊലകൊമ്പന്മാർ ഇവിടെ ഉണ്ട്. അവരുടെ സാമ്പത്തിക താൽപര്യങ്ങൾ വകവച്ചു കൊടുക്കുന്ന അധികാര കേന്ദ്രങ്ങളും ഉണ്ട്. സൊസൈറ്റിയെ പരാജയപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ അറിഞ്ഞു മനസ്സു കൊണ്ടു പോലും നിരാശപ്പെടേണ്ടതില്ല. ഇതു ജനങ്ങളുടെ സംരംഭമാണ്.
അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും സാമ്പത്തിക ചൂഷണത്തിനും എതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തകർക്ക് നേരിടേണ്ടിവന്ന കടുത്ത പ്രതിസന്ധിയായിരുന്നു തൊഴിൽ നിഷേധം. അതിനു പ്രതിവിധിയായി, ആത്മവിദ്യാ സംഘം സ്ഥാപകൻ വാഗ്ഭടാനന്ദ ഗുരു 1925ൽ ആരംഭിച്ചതാണ് ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’ എന്ന സഹകരണ നിർമാണ സ്ഥാപനം. വടകരയിൽ നിന്നു വടക്കോട്ട് 5 കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് ഊരാളുങ്കൽ.
കോഴിക്കോട്∙ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും നടമാടിയിരുന്ന കാലത്ത് അതിജീവനത്തിനുള്ള മാർഗമായി തുടങ്ങിയ ഊരാളുങ്കൽ സഹകരണ പ്രസ്ഥാനം നൂറാം വയസ്സിലേക്കെത്തി നിൽക്കുന്നു. ചരിത്രം തീർത്തുകൊണ്ടാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) നൂറു വർഷം പിന്നിട്ടത്.
തിരുവനന്തപുരം ∙ കവടിയാറിൽ 25 കോടി രൂപ ചെലവിൽ നിർമിക്കുന്ന റവന്യു വകുപ്പിന്റെ ആസ്ഥാന മന്ദിരമായ റവന്യു ഭവന്റെ നിർമാണക്കരാറും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റിക്ക്. അക്രഡിറ്റഡ് ഏജൻസി എന്ന പരിഗണനയിൽ ടെൻഡർ ഇല്ലാതെയാണു കരാർ നൽകിയത്. ഊരാളുങ്കലിനു കരാർ നൽകിയതിനും, അവർ തയാറാക്കിയ ഡിപിആറിനു സാങ്കേതിക അനുമതി നൽകുന്ന കമ്മിറ്റിയിൽ അവരുടെ പ്രതിനിധിയെ കൺവീനറാക്കിയതിനുമെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക്, 2021ലെ ധനകാര്യവകുപ്പിന്റെ ഉത്തരവ് അടിസ്ഥാനപ്പെടുത്തിയാണു തീരുമാനമെന്നു മന്ത്രി കെ.രാജൻ വിശദീകരിച്ചു.
മൂന്നാർ ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരിച്ച മൂന്നാർ - ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. മൂന്നു തവണ മാറ്റിവച്ചതാണ് ഇതിന്റെ ഉദ്ഘാടനം. ചെറുതോണി പാലത്തിന്റെ ഉദ്ഘാടനവും മൂന്നാറിലെ ചടങ്ങിൽ മന്ത്രി നിർവഹിക്കും. 5ന് വൈകിട്ട് 4ന് പഴയ മൂന്നാർ കെഡിഎച്ച്പി കായിക മൈതാനത്താണ് ഉദ്ഘാടന വേദി. അന്നു രാവിലെ കാസർകോട്ടു നടക്കുന്ന ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി കൊച്ചിയിലെത്തും.
മൂവാറ്റുപുഴ∙ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണു ടി.പി.ചന്ദ്രശേഖൻ കൊല്ലപ്പെടാൻ കാരണമെന്ന വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സിലാണു ഷാജിയുടെ വെളിപ്പെടുത്തൽ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുത്താൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുമെന്ന ഭയമാണു കൊലപാതകത്തിനു കാരണം.
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പിലെ ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് കരാറിൽനിന്നു സി ഡിറ്റിനെ ഒഴിവാക്കാൻ നീക്കം. പകരം ഊരാളുങ്കൽ സൊസൈറ്റിയെ വളഞ്ഞ വഴിയിലൂടെ കരാർ ഏൽപ്പിക്കാൻ ടെൻഡർ വ്യവസ്ഥകളുടെ കരടിൽ അവർക്ക് അനുകൂലമായ വ്യവസ്ഥകൾ.....MVD, C-Dit, Uralungal
കോഴിക്കോട് ∙ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി... | Uralungal Society, CM Raveendran, Manorama News
തിരുവനന്തപുരം∙ ഇ–നിയമസഭ പദ്ധതി നടപ്പിലാക്കാൻ ഊരാളുങ്കല്‍ കോ–ഓപ്പറേറ്റിവ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ നൽകിത് 53.31 കോടി രൂപ. ഇതിൽ 13 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസായി നൽകി... Uralungal Society | Manorama News
തിരുവനന്തപുരം ∙ 15 മാസം കൊണ്ടു പൂർത്തിയാക്കുമെന്ന ഉറപ്പിൽ ആരംഭിച്ച ഇ–നിയമസഭ പദ്ധതി 4 വർഷമായിട്ടും എങ്ങുമെത്തിക്കാതെ ഉൗരാളുങ്കൽ സൊസൈറ്റി. പദ്ധതി വൈകിയാൽ കരാറുകാരിൽ നിന്നു നഷ്ടപരിഹാരം ഇൗടാക്കാൻ വ്യവസ്ഥയുമില്ല. 2019– 2020 കാലയളവിലെ 15 മാസമാണ് പദ്ധതിക്കു സമയം അനുവദിച്ചത്. പിന്നീട് ആറു തവണ നീട്ടി നൽകി. ഇൗ മാസത്തോടെ പൂർത്തിയാക്കുമെന്നാണ് അവസാന ഉറപ്പെങ്കിലും അതും നടക്കില്ലെന്നാണു സൂചന.
Results 1-10 of 23