Activate your premium subscription today
Tuesday, Apr 15, 2025
ബത്തേരി∙ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മാനിക്കുനി വെയർഹൗസിന് മുന്നിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കട്ടയാട് സ്വദേശികളായ രത്നഗിരി രാജന്റെ മകൻ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്.
കൽപറ്റ∙ പനമരം കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.
ചൂരൽമല ∙ കുത്തിയൊലിച്ചെത്തിയ ഉരുളിൽ ഗതിമാറ്റം സംഭവിച്ച പുന്നപ്പുഴയെ പൂർവസ്ഥിതിയിലാക്കാൻ സർക്കാർ നടപടി തുടങ്ങി. മഴക്കാലത്തിനു മുൻപു പുന്നപ്പുഴയിലെ ഉരുൾ അവശിഷ്ടം നീക്കുന്ന പ്രവൃത്തിയുടെ മുന്നോടിയായി പ്രാഥമിക ഡ്രോൺ സർവേ പൂർത്തിയാക്കി. പുഴയിൽ അടിഞ്ഞ ഉരുൾ അവശിഷ്ടങ്ങൾ നീക്കാൻ കഴിഞ്ഞ മാർച്ചിൽ 195.55 കോടി
മുള്ളൻകൊല്ലി ∙ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട പാളക്കൊല്ലി ചാലക്കൽ ഉന്നതിയിലേക്കുള്ള റോഡ് സിപിഎം പ്രവർത്തകർ ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് കോൺക്രീറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ സ്ഥലവാസിയായ വ്യക്തി തടസ്സപ്പെടുത്തുകയും ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുകയും ചെയ്തിരുന്നു.
അമ്പലവയൽ ∙ അവധിക്കാലമാരംഭിച്ചതോടെ ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് മാസത്തെ അപേക്ഷിച്ച് സന്ദർശകുടെ എണ്ണം വൻതോതിൽ വർധിച്ചു. അവധിക്കാലം ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ കൂടുതലായി എത്തിയതോടെ ജില്ലയിലെ ടൂറിസം മേഖലയാകെ ഉണർന്നു. ഏറ്റവും കൂടുതൽ
ഇന്ന് ∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙ തെക്കൻ കേരളത്തിലും കന്യാകുമാരിയിലും ഉയർന്ന തിരമാല മുന്നറിയിപ്പ്. ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. ബോധവൽക്കരണക്യാംപെയ്ൻ കൽപറ്റ ∙ ലഹരിക്കെതിരെ വേറിട്ട ബോധവൽക്കരണ ക്യാംപെയ്നുമായി ടീം ഫൈറ്റ് ക്ലബ്. പുൾ അപ്,
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളുടെയും ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടങ്ങി. ബൈപാസിൽ നിന്നു എസ്റ്റേറ്റിലേക്ക് പ്രവേശിക്കുന്ന
കൽപറ്റ ∙ പട്ടാളത്തിൽ ചേരുകയായിരുന്നു ഹന്ന മരിയയുടെ സ്വപ്നം. അതിനായി മെയ്ക്കരുത്തും കരളുറപ്പും കൂട്ടാനാണ് അവൾ കരാട്ടെ പഠിച്ചുതുടങ്ങിയത്. അങ്ങനെ ബ്ലാക്ക് ബെൽറ്റും സംസ്ഥാന കരാട്ടെ ചാംപ്യൻഷിപ്പിലെ വെങ്കലമെഡലും സ്വന്തമായി. അപ്പോഴാണ് ആതുരസേവനം ഹന്നയുടെ സ്വപ്നത്തിലേക്കെത്തിയത്. ജർമനിയിൽ നഴ്സിങ് പഠിക്കണമെന്ന ആഗ്രഹത്തിന്റെ ആദ്യ ചുവട് ജർമൻ ഭാഷാപഠനമായിരുന്നു. അതു കടന്നപ്പോഴാണ് അടുത്ത കടമ്പ– യാത്രയ്ക്കുള്ള പണം. അതിന് ഹന്ന കണ്ടെത്തിയ വഴി ഇറച്ചിവെട്ടാണ്.
ബത്തേരി∙കാട്ടാനകളുടെയും നാട്ടാനകളുടെയും സ്വഭാവ സവിശേഷതകളും പ്രത്യേകതകളും ഭക്ഷണ രീതികളുമൊക്കെ മനസ്സിലാക്കാൻ മുത്തങ്ങ ആനപ്പന്തിയോട് ചേർന്ന് വനംവകുപ്പ് പ്രത്യേക ക്ലാസ് തുടങ്ങി. ദിവസവും രാവിലെയും വൈകിട്ടുമാണ് ക്ലാസ്. മുത്തങ്ങയിലെത്തുന്ന സഞ്ചാരികൾക്കും മറ്റു താൽപര്യമുള്ളവർക്കും പങ്കെടുക്കാം. 70 പേർക്കു
ബത്തേരി∙ നടുറോഡിൽ ആയുധങ്ങളുമായെത്തിയ അച്ഛനും മകനും വാഹനങ്ങൾ ആക്രമിച്ചും യാത്രക്കാരെ ഭീഷണിപ്പെടുത്തിയും ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പും ഇരുവരും ചേർന്ന് അടിച്ചു തകർത്തു. ഒടുവിൽ നാട്ടുകാരും പൊലീസും ചേർന്നു പിടികൂടിയ ഇരുവരെയും പരുക്കുകളോടെ
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.