Activate your premium subscription today
ചെങ്ങന്നൂർ ∙ മാവേലിക്കര കോഴഞ്ചേരി റോഡിലെ ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 8 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ഓട നിർമിക്കും. ഓടയുടെ നിർമാണ പ്രവൃത്തികൾ 2 ദിവസം മുൻപു തുടങ്ങി. എന്നാൽ കുഴികൾ നിറഞ്ഞ അടിപ്പാതയുടെ അറ്റകുറ്റപ്പണി നീളുകയാണ്. റെയിൽവേയും പൊതുമരാമത്ത് വകുപ്പും
ചെങ്ങന്നൂർ ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് ) വിവിധ സ്ഥാപനങ്ങളിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത മാനേജ്മെന്റിന്റെയും സർക്കാരിന്റെയും നിഷേധാത്മക നടപടി പ്രതിഷേധാർഹവും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഐഎച്ച്ആർഡി റിട്ടയേർഡ് എംപ്ലോയിസ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു.
ന്യൂഡൽഹി∙ ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ. രാമചന്ദ്രന്റെ മകന്റെ നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രത്യേക അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഈ അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ∙ നിർദിഷ്ട ചെങ്ങന്നൂർ– പമ്പ റെയിൽവേ പദ്ധതിയുടെ പകുതി ചെലവു കേരളം വഹിക്കുമോയെന്ന ചോദ്യവുമായി റെയിൽവേ മന്ത്രാലയം. 7200 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 3600 കോടി രൂപ നൽകാൻ സംസ്ഥാനം തയാറാകുമോയെന്നാണു ചോദ്യം. എന്നാൽ മുൻപു പ്രഖ്യാപിച്ച അങ്കമാലി– എരുമേലി പദ്ധതിയുടെ പകുതി ചെലവു വഹിക്കാൻ കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നു കാണിച്ചു കത്തു നൽകിയ സംസ്ഥാന സർക്കാർ, പുതിയ പദ്ധതിക്ക് ചെലവു പങ്കിടാൻ സാധ്യത കുറവാണ്.
'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ വീടിനടത്തുകൂടി ശബരിമലയിലേക്ക് റെയിൽപാത വരുന്നുവെന്ന ആദ്യമായി കേൾക്കുന്നത്. പിന്നെ പല പ്രാവശ്യം പണി തുടങ്ങിയെന്നോ സ്ഥലം ഏറ്റെടുക്കുന്നുവെന്നോ ഒരു കേട്ടിരുന്നു. ഇപ്പൊ എനിക്ക് 46 വയസ്സായി. ഇനി എന്നു വരാനാ ശബരി പാത. കഴിഞ്ഞ ദിവസം കേൾക്കുന്നു ശബരി പാത ഉപേക്ഷിച്ച് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പുതിയ പാത നിർമിക്കുന്നുവെന്ന്. രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് ഒരു റെയിൽപാത നിർമിക്കാൻ 26 കൊല്ലം കഴിഞ്ഞിട്ടും ഇവർക്കു കഴിയുന്നില്ല. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയിട്ടു വല്ല കാര്യവുമുണ്ടോ. കേരളത്തിൽ അല്ലാതെ വേറെ എവിടെ ആണെങ്കിലും വർഷങ്ങൾക്കു മുൻപ് തന്നെ പാത നിർമിച്ചേനെ. മലയോരമേഖലയിൽ ഉള്ളവർക്ക് ട്രെയിൻ കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ഇനിയില്ല.' ശബരി റെയിൽപാത കേന്ദ്രസർക്കാർ ഏതാണ്ട് ഉപേക്ഷിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളോട് കരിങ്കുന്നം സ്വദേശിയായ വിനോദിന്റെ പ്രതികരണമാണിത്. വർഷങ്ങൾ കാത്തിരുന്നിട്ടും
ചെങ്ങന്നൂർ∙ ‘ആവേശം’ സിനിമയിലേതു പോലെ വാൾ ഉപയോഗിച്ച് കേക്കു മുറിച്ചു പിറന്നാൾ ആഘോഷം നടത്തിയ നാലംഗ സംഘത്തെ ചെങ്ങന്നൂർ പൊലീസ് തിരയുന്നു. പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സംഘത്തിലൊരാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കഞ്ചാവ് കടത്ത്, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള
ചെങ്ങന്നൂർ (ആലപ്പുഴ)∙ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇന്നു രാവിലെ 8.45നാണ് സംഭവം. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി
കോട്ടയം ∙ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയോട് ട്രെയിൻ യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയ ആർപിഎഫ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുത്ത്
ആലപ്പുഴ∙ ചെങ്ങന്നൂരിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ പ്രത്യേക അനുമതി. ആല, പുലിയൂര്, ബുധനൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലേക്കും ചെങ്ങന്നൂര്‍ നഗരസഭയിലേക്കുമുള്ള ജലവിതരണ പദ്ധതിയാണ് മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അനുമതി നല്‍കിയതോടെ യാഥാര്‍ഥ്യമാകുന്നത്.
ആലപ്പുഴ∙ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ലഗേജുമായി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ. സോമൻ (71) ആണു മരിച്ചത്. രാവിലെ 11.45ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം.
Results 1-10 of 42