Activate your premium subscription today
ചെറുതോണി ∙ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കുള്ള സന്ദർശനാനുമതി അടുത്ത വർഷം മേയ് 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിൽ സാങ്കേതിക പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണു പ്രവേശനത്തിനും ബഗ്ഗി കാർ യാത്രയ്ക്കുമായി ടിക്കറ്റ് നിരക്ക്.
ചെറുതോണി ∙ ഇടുക്കി ജില്ലയ്ക്ക് ഇന്ന് ചിറക് മുളയ്ക്കും. സീ പ്ലെയിൻ പരീക്ഷണ പറക്കൽ മാട്ടുപ്പെട്ടിയിൽ എത്തുന്നതോടെ ചരിത്രമായി മാറും. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനം തടാകത്തിൽ ഇറങ്ങുന്നത്. റോഡ് മാർഗം യാത്ര ചെയ്യാതെ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ടു പറന്നിറങ്ങാമെന്നതു വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് വലിയ തോതിൽ ആകർഷിക്കുമെന്നാണു കണക്കു കൂട്ടുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ചെറുതോണി ∙ പൈനാവ് 56 കോളനിയിൽ ഭാര്യാമാതാവിനെയും ഭാര്യാസഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ഒളിവിലിരിക്കെ പൊലീസിനെ വെട്ടിച്ച് വീണ്ടുമെത്തി ഇവരുടെ വീടുകൾക്കു തീയിട്ട സംഭവം ഇന്നലെ നാടിനെ ഞെട്ടിച്ചു. പുലർച്ചെ നാലോടെ ഫാമിലേക്കു പോകാനിറങ്ങിയ അയൽവാസിയാണ്
ചെറുതോണി ∙ ഇടുക്കി പൈനാവിൽ ഭാര്യാമാതാവിനെയും ഭാര്യാസഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകൾക്കു തീയിട്ടു. സംഭവത്തിൽ പ്രതി കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് ഫൽഗുനനെ (54) പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ചിനാണു സന്തോഷ്
ചെറുതോണി ∙ വാഴത്തോപ്പ്, മരിയപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിയമ്പാട് - മരിയാപുരം റോഡിൽ പെരിയാറിനു കുറുകെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാലം ജില്ലയിലെ ഏറ്റവും വലുപ്പമേറിയത്. ചെലവ് 32 കോടി രൂപ.കഴിഞ്ഞ വർഷം ഏപ്രിലിൽ തുക അനുവദിച്ചിരുന്നു.
ചെറുതോണി∙ പാറേമാവ് കൊച്ചു പൈനാവ് കോളനിയിൽ മുന്നറിയിപ്പ് കൂടാതെ ജലഅതോറിറ്റി അധികൃതർ വിഛേദിച്ച ശുദ്ധജല കണക്ഷൻ മനോരമ വാർത്തയെ തുടർന്ന് പുനഃസ്ഥാപിച്ചു. യാതൊരു കാരണവും ഇല്ലാതെ മുന്നറിയിപ്പ് നൽകാതെയായിരുന്നു ഒട്ടേറെപ്പേർ ദൈനംദിന ആവശ്യങ്ങൾക്കായി ശുദ്ധജലം എടുക്കുന്ന കണക്ഷൻ വിഛേദിച്ചത്. പ്രധാനമന്ത്രിയുടെ
ചെറുതോണി∙ തടിയമ്പാട്ടുനിന്നു മുളകുവള്ളിയിലേക്കുള്ള പ്രധാന പാതയിൽ സെമിനാരിക്കും മൃഗാശുപത്രിക്കും സമീപമുള്ള ചപ്പാത്തിൽ കമ്പും തടിയും ചപ്പുചവറുകളും വന്നടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.മഴക്കാലത്ത് കര കവിഞ്ഞൊഴുകുന്ന പാൽക്കുളം തോടിനു കുറുകെയാണ് ചപ്പാത്ത് നിർമിച്ചിരിക്കുന്നത്. ചെറിയ മഴയത്ത്
ചെറുതോണി ∙ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ പേമാരിയിൽ മണ്ണിടിഞ്ഞ് വീട് അപകടത്തിലായി. തടിയമ്പാട് കേശമുനി തേവറാണിയിൽ ബിനോയിയുടെ വീടാണ് അപകടത്തിലായത്. തടിയമ്പാട് – കേശമുനി – ഭൂമിയാംകുളം റോഡിലേക്ക് വീടിന്റെ മുറ്റം ഇടിഞ്ഞു വീഴുകയായിരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടെ ഇനിയും മണ്ണ് ഇടിഞ്ഞു വീഴാവുന്ന
ചെറുതോണി∙ കലുങ്ക് നിർമാണം പാതിവഴിയിൽ നിലച്ചതോടെ പെരുമഴക്കാലത്ത് വിമലഗിരിയിൽ യാത്രാക്ലേശം രൂക്ഷം. വിമലഗിരി - അഞ്ചാനിപടി - പാണ്ടിപ്പാറ റോഡ് വികസനത്തിന്റെ ഭാഗമായി ചാപ്പാസിറ്റിയിലെ കലുങ്കിന്റെ പുനരുദ്ധാരണ ജോലികളാണ് നിലച്ചിരിക്കുന്നത്. തകർന്ന കലുങ്കിന്റെ നിർമാണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ പഠന സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവരുന്ന രാപകൽ സമരം നാലാം ദിവസമായ ഇന്നലെയും തുടർന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിന് അനിവാര്യമായ ലാബുകളും പഠനോപകരണങ്ങളും ഉടനടി ഒരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം നാലാം ദിനം
Results 1-10 of 53