Activate your premium subscription today
ഇരട്ടയാർ ∙ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ആരംഭിച്ച പണികൾക്കിടെ വീണ്ടും മണ്ണിടിഞ്ഞതോടെ ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ഒക്ടോബർ 7ന് ഉച്ചയോടെയാണ് ശക്തമായ മഴയിൽ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതേതുടർന്ന് ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. പിന്നീട്
ഏലപ്പാറ ∙ ഹെലിബറിയ ശുദ്ധജല പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിനായി ഏലപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിന്റെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലീറ്റർ വെള്ളം പാഴാകുന്നു. ഏലപ്പാറ ഗവ. സ്കൂൾ മൈതാനത്തിന് സമീപം നിർമിച്ചിരിക്കുന്ന ടാങ്കിന്റെ പ്രധാന പൈപ്പാണ് പൊട്ടി തകർന്നരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ
നെടുങ്കണ്ടം ∙ കുമളി- മൂന്നാർ സംസ്ഥാനപാതയുടെ ഇരുവശവും കാടു വളർന്നതോടെ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ രാവിലെ ചേമ്പളത്തിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് അവസാനത്തേത്. തിരുവനന്തപുരത്തുനിന്നു നെടുങ്കണ്ടത്തേക്കു പോയ കെഎസ്ആർടിസി ബസും ശാന്തൻപാറയിൽ നിന്നും അണക്കരയിലേക്ക്
നെടുങ്കണ്ടം ∙ ജില്ലയിൽ ആദ്യമായി വിപുലമായ രീതിയിൽ സംഘടിപ്പിച്ച പൊലീസ് സ്പോർട്സ് മീറ്റ് നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു. ഉദ്യോഗസ്ഥരുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുമായി നടത്തിയ മീറ്റിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.മീറ്റിന്റെ
നെടുങ്കണ്ടം ∙ കുഴിത്തൊളു സ്വദേശിയായ നാലു വയസ്സുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് കുട്ടിയുടെ മാതാപിതാക്കളും കോൺഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയും ആരോപിച്ചു. പൂതക്കുഴിയിൽ വിഷ്ണുവിന്റെയും അതുല്യയുടെയും മകൾ ആദികയാണ് ജൂൺ 16ന് മരിച്ചത്. ജൂൺ 12ന് കുട്ടിക്ക് പനി ബാധിച്ചതിനെത്തുടർന്ന് ചേറ്റുകുഴി
കട്ടപ്പന ∙ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോൾ അതിൽ ഉൾപ്പെട്ട കട്ടപ്പന വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതർ കലക്ടർക്ക് കത്തു നൽകി. കൗൺസിൽ യോഗ തീരുമാനപ്രകാരമാണ് നടപടി. കട്ടപ്പന പഞ്ചായത്തായിരുന്നപ്പോൾ ഇഎസ്എ മേഖല നിർണയിക്കാൻ പ്രത്യേക പരിശോധനാ സമിതിയുടെ
കട്ടപ്പന ∙ ഇരട്ടയാർ ശാന്തിഗ്രാമിൽ പിക്കപ് വാനിന്റെ അടിയിൽപെട്ടു നാലുവയസ്സുകാരൻ മരിച്ചു. ശാന്തിഗ്രാം നാലുസെന്റ് കോളനിയിൽ ഒഴത്തിൽ അനൂപ്-മാലതി ദമ്പതികളുടെ മകൻ ശ്രാവൺ ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. സമീപത്തെ വീട്ടിൽ കുടുംബശ്രീ യോഗം ചേരുന്നതിനിടെ ശ്രാവണിന്റെ അമ്മയ്ക്കു നൽകാനുള്ള പണവുമായി പിക്കപ് ഡ്രൈവർ എത്തി.
കുമളി∙ കെഎസ്ആർടിസി ബസിൽ കുമളിയിലേക്ക് വന്ന പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് കുമളി പൊലീസിൽ ഏൽപിച്ചു. പൊലീസ് കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. രാവിലെ സ്കൂളിൽ പോയ കുട്ടികൾ വീട്ടുകാരോടു പറയാതെ ബസിൽ കയറി കട്ടപ്പനയ്ക്ക് ടിക്കറ്റെടുത്തു. കട്ടപ്പനയിലിറങ്ങാതെ പിന്നീട് കുമളിക്ക് ടിക്കറ്റെടുത്തു. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കണ്ടക്ടർ ബസിലെ സ്ഥിരം യാത്രക്കാരായ സർക്കാർ ജീവനക്കാരുമായി സംശയം പങ്കുവച്ചു. തുടർന്ന് കുമളി പൊലീസിൽ അറിയിച്ചു. ബസ് കുമളി സ്റ്റാൻഡിൽ എത്തിയപ്പോൾ കാത്തു നിന്നിരുന്ന പൊലീസുകാർ പെൺകുട്ടികളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
കട്ടപ്പന ∙ കുടുംബത്തിന്റെ പ്രതീക്ഷകൾ വിഫലമാക്കി അസൗരേഷിനെയും ആഴങ്ങളിൽ നിന്നു കണ്ടെത്തി. കളിക്കുന്നതിനിടെ കൈകോർത്തു ജലാശയത്തിലേക്ക് ഇറങ്ങിയ രണ്ടു കുഞ്ഞുങ്ങളും ഇന്നലെ ഒരേ ആശുപത്രിയിലെ മോർച്ചറിയിൽ നിശ്ചലരായി കിടന്നു.ഓണാവധിക്കു തറവാട്ടുവീട്ടിലെത്തിയ അസൗരേഷും അതുലും ബന്ധുക്കളായ കുട്ടികളോടൊപ്പം
കട്ടപ്പന ∙ പാലത്തിനു സമീപമുള്ള കുടുംബത്തെ മാറ്റിത്താമസിപ്പിക്കുന്നത് തീരുമാനമാകാത്തതിനാൽ മലയോര ഹൈവേയുടെ ഇരുപതേക്കർ പാലം പുതുക്കിപ്പണിയാനുള്ള നടപടി അവതാളത്തിലായി. കട്ടപ്പനയാറിനു കുറുകെ ഇരുപതേക്കറിലുള്ള പാലം പണി അനിശ്ചിതമായി നീളുന്നതിനാൽ ഈ ഭാഗത്തെ ജോലികൾ മാത്രം പൂർത്തിയാകാതെ കിടക്കുന്നതാണ്
Results 1-10 of 135