Activate your premium subscription today
1990കളിലെ ഒരു രാത്രി. കുമളി പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴയായിരുന്നു. തേക്കടി വനമേഖലയിൽ ഉൾക്കാട്ടിൽ വലിയ തോതിൽ ചന്ദനമരം മുറിക്കുന്നതായി വിവരം ലഭിച്ചിട്ടാണ് പതിനഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടാകം കടന്നു വനത്തിലേക്കു കയറിയത്. വനത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചിട്ടും കൊള്ളക്കാരെ കണ്ടെത്താനായില്ല. തിരികെ നടക്കാൻ തുടങ്ങുമ്പോൾ മരം വീഴുന്ന ശബ്ദം കേട്ടു. അവിടേക്കു നടന്ന ഉദ്യോഗസ്ഥർക്കു നേർക്കെത്തിയത് ഒരു ഇരട്ടക്കുഴൽ തോക്ക്. മുന്നിൽ നിൽക്കുന്നത് പതിനാറുകാരൻ കുഞ്ഞുമോൻ. നിക്കറും കയ്യില്ലാത്ത ബനിയനുമാണ് വേഷം. കാലിൽ ചെരുപ്പില്ല. പിന്നാലെ തോക്കുമായി കുറച്ചധികം പേർ. അന്നാദ്യമായല്ല ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുഞ്ഞുമോന്റെ മുന്നിൽ പതറുന്നത്. 12–ാം വയസ്സിൽ ആദ്യമായി വനത്തിലേക്കു കയറിയപ്പോൾ മുതൽ അവർക്കു തലവേദനയായിരുന്നു കുഞ്ഞുമോൻ. അന്നു താണ്ടിയ വനപാതകളിലൂടെ ഇന്നു വനം വകുപ്പിന്റെ കുപ്പായമണിഞ്ഞ് വിദേശികളുമായി ട്രെക്കിങ് നടത്തുകയാണ് കുഞ്ഞുമോൻ. നെതർലൻഡ്സിൽ നിന്നുള്ള സഞ്ചാരികളുമായി നടക്കുന്നതിനിടെ തന്റെ ഫോണിലെ ഒരു ചിത്രം അവരെ കാട്ടി. ക്രിക്കറ്റേഴ്സ് ഫോർ വൈൽഡ് കൺസർവേഷന്റെ മികച്ച വനപരിപാലകനുള്ള അവാർഡ് സ്വീകരിക്കുന്ന ചിത്രം. ‘മുൻ ക്രിക്കറ്റർ ജി.വിശ്വനാഥാണ് കൂടെ’ – കുഞ്ഞുമോൻ വിശദീകരിച്ചു. അഭിനന്ദനങ്ങൾക്കിടെ വിദേശികളുടെ സംശയം – ‘എന്തു കൊണ്ടാണ് അവാർഡ് ലഭിച്ചത് ?’ കുഞ്ഞുമോൻ മറുപടി പറഞ്ഞു : ഐ ഹാഡ് എ പാസ്റ്റ് (എനിക്കൊരു ഭൂതകാലമുണ്ടായിരുന്നു)
തൊടുപുഴ∙ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ ജില്ലയിലെ ടൂറിസം മേഖല നേരിടുന്ന തളർച്ചയ്ക്ക് ഓണക്കാലത്തോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും വിനോദസഞ്ചാര
ചെന്നൈ ∙ ദേശീയപാത 183ന്റെ ഭാഗമായ ഡിണ്ടിഗൽ – കുമളി റോഡ് 3,000 കോടി ചെലവിൽ നാലുവരിപ്പാതയാക്കാനുള്ള പദ്ധതിക്കു ദേശീയപാത അതോറിറ്റി ഉടൻ കരാർ വിളിക്കും. 133 കിലോമീറ്റർ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഡിണ്ടിഗലിനും കുമളിക്കും ഇടയിലുള്ള യാത്രാ സമയം കാര്യമായി കുറയും. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനുള്ള ഏജൻസിയെ ഉടൻ നിയോഗിക്കും. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്കും മൂന്നാറിലേക്കും തമിഴ്നാട്ടിൽ നിന്നുളള യാത്രയും എളുപ്പത്തിലാകും.
കുമളി ∙ തേക്കടി ബോട്ട് ലാൻഡിങ്ങിലെ ലഘുഭക്ഷണശാല ആന തകർത്തു. ഭക്ഷണം പാകം ചെയ്യുന്ന ഭാഗത്തെ ഷെഡാണ് തകർത്തത്.ഇന്നലെ പുലർച്ചെ 2ന് എത്തിയ കാട്ടാന 5 വരെ ഇവിടെ നിലയുറപ്പിച്ചു. ആനയെ പിന്തിരിപ്പിക്കാൻ വനപാലകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.കഴിഞ്ഞ ഒരാഴ്ചയായി ആന തടാകത്തിന്റെ കരയിൽ എത്താറുണ്ട്. എന്നാൽ തടാകം
കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം എന്നു പറയുന്നതുപോലെയാണ് കാട് കാണുന്നത്. പുറംകാട്ടിലെ കാഴ്ചകൾ കണ്ട് മതിമറക്കുമ്പോൾ ഉൾക്കാട്ടിൽ കാത്തിരിക്കുന്നത് അതിലുമേറെ വന്യമായ, വശ്യമായ കാഴ്ചകളാണെന്നു പറഞ്ഞ് കാട്ടുമുളകൾ തലയാട്ടിച്ചിരിക്കും. ഒന്നു കാൽ നനച്ചിട്ടു പോകൂവെന്ന് പറഞ്ഞ് കാട്ടരുവികൾ ഉല്ലസത്തോടെ
മൂന്നാർ ∙ 14 വർഷം മുൻപ് തേക്കടിയിലുണ്ടായ ബോട്ട് അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദേശ ദമ്പതികൾ വീണ്ടും കേരളസന്ദർശനത്തിന് എത്തുന്നു. യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ജാക്ക് ഹല്ലിഡേ(76), ഭാര്യ മേറിലിൻ മേബിൾ ഹല്ലിഡേ (74) എന്നിവരാണ് മൂന്നാർ, തേക്കടി എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനായി എത്തുന്നത്.
അഞ്ചു കൊല്ലം മുൻപ് ഓഗസ്റ്റ് 18നു പ്രളയഭീതിയിലായിരുന്നു ജില്ല; ഇന്ന് വരൾച്ച ഭീതിയിലും. കാലാവസ്ഥാമാറ്റം ഭീകരമായി മലയോരത്തെ ബാധിക്കുകയാണ്. മലയോരത്ത് സംഭവിക്കുന്നതെല്ലാം അങ്ങേയറ്റമാണ്. ജില്ലയിൽ ഇപ്പോഴത്തെ സ്ഥിതിയിൽ വേനൽ തുടർന്നാൽ വലിയ പ്രത്യാഘാതമുണ്ടാകും. മാറുന്ന കാലാവസ്ഥ ജനജീവിതത്തെ സാരമായി
ഏറ്റുമാനൂർ ∙ കുഴിയിൽ വീണുകിടക്കുമ്പോൾ തന്റെ മുകളിലൂടെ കാട്ടാന നടന്നുപോകുന്നതു റോബി കണ്ടു. അനങ്ങാൻ പോലും കഴിയാത്ത നിലയിലായിരുന്നു. ആനയുടെ കാലുകൾ ഉയർന്നുവരുന്നതു കണ്ടപ്പോൾ കണ്ണിൽ ഇരുട്ടു കയറിയെന്നു റോബി പറഞ്ഞു. ആംബുലൻസിൽ കാരിത്താസ് ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോൾ സഹപ്രവർത്തകൻ എം.കെ.സതീഷിനോടാണ്
കേരളത്തെ നടുക്കിയ മൂന്നു പ്രധാന ബോട്ട് അപകടങ്ങൾ. അവയെപ്പറ്റി അന്വേഷിച്ച കമ്മിഷനുകൾ അപകടരഹിത ജലയാത്രയ്ക്കു വേണ്ട ശുപാർശകൾ സമർപ്പിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. ദുരന്തങ്ങൾ ആവർത്തിക്കുന്നതിന് ഇതുമൊരു കാരണം.
തിരുവനന്തപുരം ∙ ദുരന്തങ്ങളുണ്ടാകുമ്പോൾ ഉണർന്നതായി നടിക്കുകയും പിന്നീട് ഉറങ്ങുകയും ചെയ്യുന്ന സർക്കാർ വകുപ്പുകളുടെ അനാസ്ഥയുടെ ഫലമാണ് മലപ്പുറം താനൂരിൽ 22 പേരുടെ ജീവനെടുത്തത്. ബോട്ടുകളിലെ സുരക്ഷ ശക്തമാക്കണമെന്ന് 13 വർഷം മുൻപുതന്നെ ജുഡീഷ്യൽ കമ്മിഷനുകളുടെ റിപ്പോർട്ടുണ്ടെങ്കിലും മിക്ക ശുപാർശകളും
Results 1-10 of 14