Activate your premium subscription today
ഏറ്റുമാനൂർ∙ ഞായറാഴ്ച മുതൽ തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂർ നഗരത്തിൽ വെള്ളക്കെട്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. എംസി റോഡിൽ അടക്കം 2 അടിയോളം വെള്ളം കയറിയ നിലയിലാണ്. വൈക്കം റോഡിൽ വില്ലേജ് ഓഫിസിന് സമീപവും പേരൂർ കവല ഭാഗത്തെയും കടകളില് വെള്ളം കയറി.
കോട്ടയം∙ അബുദാബിയിൽ നിന്നു തിരിച്ചെത്തിയ യാക്കോബായ സഭ അംഗങ്ങളുടെ സംഗമം 30ന് ഏറ്റുമാനൂർ അസ്റ്റോറിയ അന്നപൂർണ ഹോട്ടലിൽ നടക്കും. വിവരങ്ങൾക്ക്: 97452 75029 (കെ.വി.എബ്രഹാം), 7012979030 (ടി.എം.വർഗീസ്)
ഏറ്റുമാനൂർ ∙ ഇക്കുറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം കളറാകും. മുൻ വർഷങ്ങളിൽ പ്രധാന ദിവസങ്ങളിൽ മാത്രമായിരുന്നു പ്രശസ്തരായ കലാകാരന്മാരുടെ പരിപാടികൾ നടന്നിരുന്നത്. എന്നാൽ ഇക്കുറി ആദ്യനാൾ മുതൽ തിരുവരങ്ങിൽ വമ്പൻ കലാപരിപാടികൾ അരങ്ങേറും. ഇതോടൊപ്പം കൊടിയേറ്റു മുതൽ കേരളത്തിലെ എഴുന്നള്ളിപ്പിനു പേരുകേട്ട ഗജവീരന്മാരും ഏറ്റുമാനൂരിലെത്തും. ഇക്കുറി 3 മാസം മുൻപേ ഫെസ്റ്റിവൽ ഇൻഫർമേഷൻ സെന്ററും ആരംഭിച്ചു. കലാപരിപാടികളുടെയും വഴിപാടുകളുടെയും ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
ഏറ്റുമാനൂർ∙ മണ്ഡലകാലത്തെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുമ്പോഴും ‘ഏറ്റുമാനൂർ ഇടത്താവള ബോർഡുകൾ’ കാടുകയറി നശിച്ച നിലയിൽ. കഴിഞ്ഞ മണ്ഡലകാലത്ത് ക്ഷേത്ര സമീപത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സ്ഥാപിച്ച ബോർഡുകളാണ് ഉപേക്ഷിച്ച നിലയിൽ കാടുകയറി നശിക്കുന്നത്. എംസി റോഡിൽ ക്ഷേത്ര പടിഞ്ഞാറേ നടയ്ക്കു
ഏറ്റുമാനൂർ∙ നഗരസഭയിലെയും കാണക്കാരി, മാഞ്ഞൂർ, അതിരമ്പുഴ പഞ്ചായത്തുകളിലെയും കുടിവെളള ക്ഷാമത്തിനു പരിഹാരം കാണാൻ വിഭാവനം ചെയ്ത ഏറ്റുമാനൂർ ജലപദ്ധതിക്ക് തുടക്കമായി. കിഫ്ബി പദ്ധതിയിൽ 93.225 കോടി മുടക്കിയാണ് ജില്ലയിലെ ഏറ്റവും വലിയകുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്
ഏറ്റുമാനൂർ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയതോടെ യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. സെപ്റ്റിക് ടാങ്കിനു ലീക്ക് ഉണ്ടെന്നു ചൂണ്ടിക്കാട്ടി 3 ആഴ്ചയ്ക്കു മുൻപാണ് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയത്.എന്നാൽ, അറ്റകുറ്റപ്പണി നടത്തി പരിഹാരം കാണാനോ ബദൽ
ഏറ്റുമാനൂർ∙ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ പാളിയതോടെ ഏറ്റുമാനൂർ നഗരം വീണ്ടും വെള്ളക്കെട്ടിൽ. പേരൂർ കവല, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, വില്ലേജ് ഓഫിസിനു മുൻവശം, പാറേക്കണ്ടം, തവളക്കുഴി തുടങ്ങിയ പ്രദേശത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓടകൾ നിറഞ്ഞു കവിഞ്ഞതോടെ രണ്ടര അടിയോളം ഉയരത്തിലാണ് പേരൂർ കവലയിൽ
ഏറ്റുമാനൂർ∙ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനായി 6 വർഷങ്ങൾക്ക് മുൻപ് അടച്ചു കെട്ടിയ നഗരസഭ കവാടം തുറന്നു കൊടുത്തു. ആദ്യ ഘട്ടത്തിൽ നടപ്പാത മാത്രമാണ് തുറന്നു കൊടുക്കുന്നത്. പിന്നീട് ചെറു വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നു പോകുന്ന രീതിയിൽ സംവിധാനം ഒരുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നഗരസഭ കവാടത്തിൽ
ഏറ്റുമാനൂർ∙ മിന്നാമിനുങ്ങിന്റെ വെട്ടം പോലുമില്ല, ഏറ്റുമാനൂരപ്പൻ ബസ് ബേയിൽ സാമൂഹിക വിരുദ്ധശല്യം രൂക്ഷമാകുന്നു. ഇരുട്ടു വീണാൽ മദ്യപരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുകയാണ് നഗരഹൃദയത്തിലെ ബസ് ബേ. കാത്തിരിപ്പ് കേന്ദ്രം സാമൂഹിക വിരുദ്ധർ കയ്യടക്കിയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ
ഏറ്റുമാനൂർ∙ ‘കൊതുകിനെ തുരത്താം, രോഗങ്ങളെ അകറ്റാം’ പദ്ധതിയുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ. മഴക്കാലപൂർവ ആരോഗ്യ സംരക്ഷണ പരിപാടികളുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ഐസിഎച്ച് മുൻ സൂപ്രണ്ട് ഡോ. ടി.യു.സുകുമാരൻ നിർവഹിച്ചു. കൊതുകിനെയും രോഗാണുക്കളെയും തുരത്തുന്നതിന് വീടുകളിൽ പുകയ്ക്കുന്നതിനുള്ള ആയുർവേദ ചൂർണം വിതരണം ചെയ്തുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.
Results 1-10 of 140