Activate your premium subscription today
കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നു കുമരകത്ത്. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും താമസിക്കുന്നത്. രാത്രി ചർച്ചകൾ നടക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. വൈക്കത്തെ നവീകരിച്ച പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായാണ് സ്റ്റാലിൻ എത്തിയത്.
കോട്ടയം∙ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.30ഓടെ കൊച്ചിയിൽ വിമാനം ഇറങ്ങിയ സ്റ്റാലിൻ കാർ മാർഗം കുമരകം ലേക് റിസോർട്ടിൽ എത്തി. ഭാര്യ ദുർഗ സ്റ്റാലിനും ഒപ്പമുണ്ട്. വൈകിട്ടോടെ കുമരകത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനുമായി ചർച്ച നടത്തും. മുല്ലപ്പെരിയാർ അടക്കം ചർച്ചയിൽ വിഷയമാകുമെന്നു തമിഴ്നാട് മന്ത്രി ദുരൈമുരുകൻ നേരത്തേ അറിയിച്ചിരുന്നു.
കുമരകം ∙ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ പ്രദേശത്തു കൂടി വെറുതേ ഒരു യാത്രയായിരുന്നില്ല ഈ 22 വാഹനങ്ങളിൽ എത്തിയ 44 പേരുടെ ഉദ്ദേശ്യം. ഓരോ പ്രദേശത്തെയും പ്രകൃതിഭംഗിയും ഇവിടങ്ങളിലെ നാടൻ ഭക്ഷണങ്ങളുടെ രുചിയും അറിഞ്ഞുള്ള യാത്രയാണു അവർ പ്ലാൻ ചെയ്തത്. ഫിൻലാൻഡ്, യുകെ,ദക്ഷിണാഫ്രിക്ക, ജർമനി, ഇറ്റലി, നെതർലാൻഡ്
കുമരകം ∙ വിനോദസഞ്ചാര മേഖലയായ കുമരകത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ ഇനി കേബിൾ ഉപയോഗിക്കും. ചെങ്ങളം സബ് സ്റ്റേഷൻ മുതൽ കവണാറ്റിൻകര വരെയുള്ള കുമരകം റോഡിന്റെ 15 കിലോമീറ്റർ നീളത്തിലാണ് ഇതിനായി 11 കെവിയുടെ കേബിൾ വലിക്കുന്നത്. കെഎസ്ഇബിയുടെ പ്ലാൻ ഫണ്ടിൽ നിന്നു 3 കോടി രൂപ ചെലവഴിച്ചാണു പദ്ധതി
കുമരകം ∙ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഇനി തറ ഓടുകൾ പാകിയ റോഡിലൂടെ സഞ്ചരിക്കാം. വർഷങ്ങളായി തകർന്നു കിടന്ന റോഡ് തറ ഓടുകൾ പാകി മനോഹരമാക്കുന്ന ജോലി തുടങ്ങി. പഞ്ചായത്തിൽ നിന്നു 10 ലക്ഷം രൂപ ചെലവഴിച്ചാണു റോഡ് പണി നടത്തുന്നത്. ടാറിങ് തകർന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായിരുന്നു. കുമരകം റോഡിൽ നിന്നു
കുമരകം∙ കുമരകം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നിയമ സാക്ഷരത ക്ലബിന്റെ നേതൃത്വത്തിൽ ദേശീയ നിയമ സാക്ഷരതാ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ബിയ ട്രീസ് മരിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ചു. ‘മൊബൈൽ ഫോൺ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങളും’ എന്ന വിഷയത്തിൽ വിവേക് മാത്യു വർക്കി ക്ലാസ് എടുത്തു. കോർഡിനേറ്റർമാരായ ടി.സത്യൻ, ആഷാ ബോസ്, ബിബിൻ തോമസ്, ക്ലബ് അംഗങ്ങളായ രോഹിത്, സുഗേഷ്, പ്രഭാത്, കെ.സജയൻ എന്നിവർ സംസാരിച്ചു.
കുമരകം ∙ ജലഗതാഗത വകുപ്പിന്റെ ബോട്ട് അടുക്കുന്ന സമയത്ത് ബോട്ട്ജെട്ടിയുടെ 50 മീറ്റർ ചുറ്റളവിൽ മറ്റ് ബോട്ടുകൾ പാർക്ക് ചെയ്യാൻ പാടില്ലെന്നു അധികൃതർ. ഇതുസംബന്ധിച്ച ബോർഡ് ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടിയിൽ സ്ഥാപിച്ചു. മുഹമ്മയിൽ നിന്നു എത്തിയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നിയന്ത്രണം വിട്ടു അടുത്തയിടെ
കുമരകം ∙ കുമരകത്തിനു കരിമീൻ കോർമ്പൽ കോർത്ത ഓർമകൾ. പ്ലാസ്റ്റിക് കാലത്തിനു മുൻപു മത്സ്യത്തൊഴിലാളികൾ കരിമീൻ പിടിച്ചു തെങ്ങോലയുടെ ഈർക്കിലിയിൽ കോർത്താണു വിൽപനയ്ക്ക് എത്തിച്ചിരുന്നത്. കരിമീൻ വാങ്ങുന്നവരും ഈ കോർമ്പൽ തൂക്കിയാകും വീട്ടിലേക്കു കൊണ്ടു പോകുക. പ്ലാസ്റ്റിക്കിന്റെ വരവോടെ കരിമീൻ കോർമ്പൽ കോർക്കൽ
കുമരകം∙ മാലിന്യ മുക്ത നവ കേരള സൃഷ്ടിക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം കേരള,കൊച്ചി ഓഫീസും കുമരകം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടൂറിസം ക്ലബ്ബും സംയുക്തമായി മാലിന്യമുക്ത നവകേരള സൃഷ്ടിക്കായി സ്വച്ഛത സ്പെഷ്യൽ ക്യാമ്പയിൻ 4. 0 സംഘടിപ്പിച്ചു, കുമരകം കവണാറ്റിൻകരയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ സ്കൂൾ പിടിഎ
കുമരകം ∙ പഞ്ചായത്തിലെ ഇത്തിക്കായൽ പ്രദേശത്തു കണ്ടെത്തിയ കള ഹംഗുവാന ആന്തേൽമിന്തിക്കയാണെന്നു ശാസ്ത്രജ്ഞർ. മലയൻ ഹംഗുവാന എന്നാണ് ഇതറിയപ്പെടുന്നത്. കുളവാഴ തകർത്ത വേമ്പനാട് തണ്ണീർത്തട ആവാസ വ്യവസ്ഥയ്ക്ക് പുതിയ ഭീഷണിയാണ് ഈ കള.
Results 1-10 of 212