Activate your premium subscription today
കോഴിക്കോട് ∙ വടകര സിപിഎം ഏരിയ കമ്മിറ്റിയിൽ മത്സരം. 4 നേതാക്കൾ മത്സരിച്ചുതോറ്റു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ്, ലോക്കൽ സെക്രട്ടറിമാരായ പി.പി.ദാമോദരൻ, വത്സൻ കുനിയിൽ, സിഐടിയു നേതാവ് വേണു കക്കട്ടിൽ എന്നിവരാണു മത്സരിച്ചത്. മത്സരം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് നേതൃത്വം ഇതു വിലക്കിയിരുന്നു. എന്നാൽ 4 പേർ നിലപാടിൽ ഉറച്ചുനിന്നു.
കോഴിക്കോട്∙ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം. റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
വടകര∙ കഴിഞ്ഞയാഴ്ച വിദേശത്തുനിന്നെത്തിയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷിനെയാണ് (43) മരിച്ച നിലയിൽ കണ്ടെത്തിയത്.
വടകര∙ കടവരാന്തയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തിൽ തുണി ചുറ്റിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ രക്തക്കറ ഉണ്ടായിരുന്നു. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് രാവിലെ 9 മണിയോടെ മൃതദേഹം കണ്ടത്.
വടകര∙ വടകര മുൻ മുനിസിപ്പൽ ചെയർമാൻ കോറോത്ത് രഘുനാഥ് (89) അന്തരിച്ചു. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രസിഡന്റ്, വടകര ബാര്‍ അസോസിയേഷന് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന്. ഭാര്യ: രാജി ലക്ഷ്മി. മക്കള്‍: പരേതയായ സരിത, ഡോ. സ്മേര (സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍). മരുമകന്: ഡോ. വിനോദ് (മിംസ് ഹോസ്പിറ്റല്‍). സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി, പത്മനാഭന്, ചന്ദ്രി ബാലകൃഷ്ണന്, വിശ്വനാഥന്, ശാന്ത ബാലകൃഷ്ണന്.
കോഴിക്കോട്∙ വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർമധ ജയകുമാർ കവർന്ന 26.24 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയം വച്ച സ്വർണമാണ് കണ്ടെത്തിയത്. വടകര ബാങ്കിൽനിന്നെടുത്ത സ്വർണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. ഇനി 21.5 കിലോ
കൊച്ചി ∙ വടകര വ്യാജ ‘കാഫിർ സ്ക്രീൻഷോട്ട്’ പ്രചരിപ്പിച്ച കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ തെറ്റൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി. ഹർജിക്കാരുടെ ആവശ്യം പൊലീസ് ആദ്യം സമർപ്പിച്ച റിപ്പോര്‍ട്ടില്‍ നീതീകരിക്കുന്നുണ്ടല്ലോ എന്ന് ആരാഞ്ഞ കോടതി, ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്താവുന്നതല്ലേ ഉള്ളൂ എന്നും ചൂണ്ടിക്കാട്ടി.
വടകര∙ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയിലെ സ്വർണ തട്ടിപ്പിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുൻ മാനേജർ മധ ജയകുമാർ തെലങ്കാനയിൽ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിലെ താമസക്കാരനായ മധ ജയകുമാർ തട്ടിപ്പ് വിവരം പുറത്തുവന്നശേഷം ഒളിവിലായിരുന്നു. 17 കോടിരൂപവരുന്ന 26 കിലോ സ്വർണം മുക്കുപണ്ടം വച്ച് തട്ടിയെടുത്തതായാണ് പരാതി. കുറ്റങ്ങൾ മധ ജയകുമാർ നിഷേധിച്ചു.
കോഴിക്കോട്∙ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ ആണെന്ന് തെളിയിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. 25 ലക്ഷം രൂപയാണ് സമ്മാനമായി വടകര ബ്ലോക്ക് കമ്മിറ്റി പ്രഖ്യാപിച്ചത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററിൽ പറയുന്നു.
പാലക്കാട്∙ കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫ് ആണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒറ്റ നിലപാടാണ് ഉള്ളതെന്നും യുഡിഎഫ് മാപ്പു പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു.
Results 1-10 of 33