Activate your premium subscription today
മഞ്ചേരി ∙ ബ്രിട്ടിഷ് ഭരണകൂടം 224 വർഷം മുൻപ് കണ്ടുകെട്ടിയ ഭൂമിയുടെ അവകാശം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് പയ്യനാട് വില്ലേജിലെ 180 കുടുംബങ്ങൾ. വില്ലേജിലെ 36.49 ഏക്കറിന് നികുതിയും പട്ടയവും ലഭിക്കാനുമുള്ള നടപടി സ്വീകരിക്കാൻ റവന്യു വകുപ്പ് ഉത്തരവായി. പഴശ്ശിരാജയ്ക്കൊപ്പം സമരം നടത്തിയ അത്തൻ കുരിക്കളെ
മലപ്പുറം∙ മഞ്ചേരി കാരാപറമ്പിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ചക്കിങ്ങൽ മുഹമ്മദലിയുടെ മകൻ നിയാസ് ചോലക്കൽ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.45നായിരുന്നു അപകടം.
മഞ്ചേരി ∙ മധ്യപ്രദേശ് സ്വദേശി റാം ശങ്കറിനെ നിഷ്ഠുരമായി കൊല നടത്തിയ രീതിയും മൃതദേഹത്തിലെ പരുക്കിന്റെ സ്വഭാവവും കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായി. കോടതി റിമാൻഡ് ചെയ്ത അനിൽ, ഗോലു എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.അതിഥിത്തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിലേ, പൊലീസ് അന്വേഷണം. മൃതദേഹം കണ്ടെത്തിയ നടപ്പാതയ്ക്കു സമീപത്തുനിന്ന് 2 പേർ നടന്നു വരുന്ന സിസിടിവി ദൃശ്യം പ്രധാന തുമ്പായി. മരുന്ന് മൊത്ത വിതരണ കേന്ദ്രത്തിന്റെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.
മഞ്ചേരി ∙ നഗരത്തിലെ കുത്തുകൽ റോഡിലെ നടപ്പാതയിൽ അതിഥിത്തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് ബാൻസ്ദേഹി ബേൽക്കുണ്ട് ബോത്തിയ റായത്തിലെ നാമദേവിന്റെ മകൻ റാം ശങ്കർ (33) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സ്വദേശികളായ 2 അതിഥിത്തൊഴിലാളികൾ പൊലീസ് പിടിയിലായി. കുത്തുകൽ റോഡിലെ
മഞ്ചേരി ∙ നാലര വയസ്സുകാരൻ മുഹമ്മദ് യസീദ് ഇന്നലെ അതിരാവിലെ മുതൽ ബാപ്പ തച്ചങ്ങോടൻ അബ്ദുറഹിമാന്റെയൊപ്പം ചെങ്ങര പള്ളിപ്പടിയിലെ റോഡിലുണ്ട്. മാരത്തണിൽ ഓടിയെത്തിയ താരങ്ങൾക്കു വെള്ളം കൊടുക്കാൻ കുട്ടിപ്പടയുടെ മുന്നിൽ യസീദായിരുന്നു. വെള്ളം നിറച്ച ഗ്ലാസ് കയ്യിൽ ഉയർത്തിപ്പിടിച്ചു താരങ്ങളെ ആരവത്തോടെ
മഞ്ചേരി ∙ നഗരസഭയുടെ ബജറ്റ് അവതരണത്തിനിടെ ഭരണ, പ്രതിപക്ഷാംഗങ്ങൾ ഏറ്റുമുട്ടി. കയ്യാങ്കളിയിൽ 29ാം വാർഡ് അംഗം ബേബി കുമാരിക്കു പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബജറ്റ് അവതരണം തടസ്സപ്പെടുത്തിയതിനു 6 എൽഡിഎഫ് അംഗങ്ങളെ നഗരസഭാധ്യക്ഷ വി.എം.സുബൈദ സസ്പെൻഡ് ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ
സ്വന്തം പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവും 8.85 ലക്ഷം രൂപ പിഴയും. 2022–ൽ റജിസ്റ്റർ ചെയ്ത കേസിലാണ് മഞ്ചേരി കോടതിയുടെ ഉത്തരവ്.
മഞ്ചേരി∙സുഹൃത്തിനെ തലയ്ക്കടിച്ചും പുഴയിലേക്ക് തള്ളിയിട്ടും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ തൈവിളാകത്ത് മജീഷിന് (ഷിജു 38) ആണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (2) ജഡ്ജി എ.വി.ടെല്ലസ് ശിക്ഷ വിധിച്ചത്. മൈസൂരു സ്വദേശി
മഞ്ചേരി ∙ അപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുട്ടികൾക്ക് വീടു നിർമിക്കാൻ ബസുകൾ കാരുണ്യയാത്ര നടത്തി. ബസ് തൊഴിലാളികളും ഉടമകളും ദിവസത്തെ വേതനം മാറ്റിവച്ചും യാത്രക്കാരായ സുമനസ്സുകൾ സഹായം നൽകിയും കാരുണ്യം ചൊരിഞ്ഞു. 337 ബസുകൾ കാരുണ്യയാത്രയിൽ പങ്കെടുത്തു. ബസ് കണ്ടക്ടർ മുട്ടിപ്പാലം തറമണ്ണിൽ ജംഷീറിന്റെ
മഞ്ചേരി ∙ ജില്ലാ കോടതിയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി 18നു ഹൈക്കോടതി ജഡ്ജി ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കോടതികൾ ഒരു സമുച്ചയത്തിൽ കേന്ദ്രീകരിക്കുന്നത് കക്ഷികൾക്കും അഭിഭാഷകർക്കും സൗകര്യമാകും. കച്ചേരിപ്പടിയിൽ 14 കോടി രൂപ ചെലവിൽ
Results 1-10 of 14