Activate your premium subscription today
തിരൂർ ∙ സ്റ്റേഡിയത്തിനു മുൻപിൽ നഗരസഭ എക്സിബിഷനു വേണ്ടി അനുവദിച്ച സ്ഥലത്ത് തെരുവുകച്ചവടത്തിനുള്ള ഒരുക്കമാണ് നടക്കുന്നതെന്ന് ആരോപിച്ചും നഗരസഭയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചും നഗരത്തിലെ വ്യാപാരികൾ രംഗത്ത്.ഇന്നലെ നഗരസഭയ്ക്കു മുൻപിൽ തിരൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും
മലപ്പുറം∙ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി.ബി.ചാലിബിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. കാണാതായ പി.ബി. ചാലിബ് രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോടു പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ടവര്‍
തിരൂർ ∙ ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞു വീണുമരിച്ചു. വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയിൽ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചു.
തിരൂർ (മലപ്പുറം)∙ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച പ്രതി പൊലീസ് ധരിപ്പിച്ച വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ തിരൂർ ജില്ലാ ആശുപത്രിയിലാണു സംഭവം. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്.
തിരൂർ ∙ ജില്ലയിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 483 വാഹനങ്ങൾക്കെതിരെ കേസ്. ഈ വാഹനങ്ങളുടെ ഉടമകൾ പിഴയായി അടയ്ക്കേണ്ടത് 9.6 ലക്ഷം രൂപ. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട് എന്നിവിടങ്ങളിലാണ് വ്യാപക പരിശോധന നടന്നത്. ടാക്സ് അടയ്ക്കാതെയും
തിരൂർ ∙ കരാറിൽ പറഞ്ഞ സഹായങ്ങൾ നഗരസഭ ചെയ്തു നൽകിയില്ല. രണ്ടരക്കോടി രൂപ ചെലവിട്ട് നവീകരണം നടത്തിയ ഇഎംഎസ് പാർക്ക് പൂട്ടാനൊരുങ്ങി നടത്തിപ്പ് കരാറെടുത്ത കമ്പനി. ഏറെ മുറവിളികൾക്കു ശേഷമാണ് തിരൂർ കോരങ്ങത്തെ കുട്ടികൾക്കു വേണ്ടിയുള്ള ഇഎംഎസ് പാർക്ക് വീണ്ടും തുറന്നത്. നിള ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന
തിരൂർ ∙ ഒട്ടേറെ ആവശ്യങ്ങളുമായി ഏറെ പ്രതീക്ഷകളോടെയാണ് തിരൂർ ഇത്തവണ സംസ്ഥാന ബജറ്റ് അവതരണത്തെ കാത്തിരിക്കുന്നത്. അത്യാവശ്യം നടപ്പാക്കേണ്ട വിവിധ പദ്ധതികൾക്കായി 160 കോടി രൂപയെങ്കിലും തിരൂരിലേക്ക് അനുവദിക്കേണ്ടതുണ്ട്.ജില്ലയിലെ കാൻസർ രോഗികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി
മലപ്പുറം ∙ തിരൂർ ജില്ലാ ആശുപത്രിയിലെ പണി തീരാത്ത കെട്ടിടത്തിൽ നിന്നും വീണു മരിച്ച സീനിയർ നഴ്സിങ് ഓഫിസർ മിനി (49) യുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് കേരളാ ഗവ:നഴ്സസ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മരണത്തിൽ സർക്കാർ അടിയന്തരമായി അന്വേഷണം നടത്തി കുടുംബത്തിന് അടിയന്തര സഹായവും, ആശ്രിത
തിരൂർ ∙ പുഴയോരവും പൊതുതോടുകളുമെല്ലാം കയ്യേറി പറമ്പാക്കി മാറ്റുന്ന രീതി കൂടിവരുന്നു. തിരൂർ പുഴയോരം, ഭാരതപ്പുഴയോരം, കനോലി കനാൽ, ഇവയിലേക്കെല്ലാമെത്തുന്ന തോടുകൾ എന്നിവയെല്ലാം ഇത്തരത്തിൽ പലയിടത്തും കയ്യേറിയിട്ടുണ്ട്. കയ്യേറ്റം നടത്താൻ കരാറേറ്റെടുക്കുന്ന സംഘങ്ങളുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള
തിരൂർ ∙ കടലലകളിൽ തെന്നിത്തെന്നി പറന്ന് കൈറ്റ് സർഫിങ് നടത്താൻ പടിഞ്ഞാറേക്കരയും അതിനു വേണ്ട പരിശീലനം നൽകാൻ വിദേശസംഘവും റെഡിയാണ്. ഇനി വേണ്ടത് പഠിക്കാനുള്ളവരും അധികൃതരുടെ സമ്മതവും തയാറെടുപ്പും മാത്രം. അടുത്ത ഒളിംപിക്സ് മുതൽ കായിക ഇനമാകുന്ന കൈറ്റ് സർഫിങ് പഠിപ്പിക്കാൻ ഫ്രാൻസ്, തുർക്കി, ന്യൂസിലൻഡ്
Results 1-10 of 20