Activate your premium subscription today
കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലീറ്ററിന് 35 രൂപ കൂട്ടി. മൂന്നാഴ്ചയ്ക്കിടെ പൊതു വിപണിയിൽ വെളിച്ചെണ്ണയ്ക്ക് 57 രൂപ വർധിച്ചതിനു പിന്നാലെയാണു കേരഫെഡും വില കൂട്ടിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു തവണയായി ലീറ്ററിന് 65 രൂപയുടെ വർധനയാണുണ്ടായത്.
കേരയോടു സാദൃശ്യം തോന്നുന്ന വിവിധ പേരുകളിൽ വെളിച്ചെണ്ണ ബ്രാൻഡുകൾ വിപണിയിൽ. ഇടുക്കിയിലെ ആദിവാസി ഊരുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ നടപടിയുമായി കലക്ടർ. കേരഫെഡിന്റെ കേരയോട് സാദ്യശ്യം തോന്നുന്ന വിധത്തിൽ ഉദ്പാദിപ്പിച്ച് വിതരണം ചെയ്ത കേര ശക്തി എന്ന വെളിച്ചെണ്ണ സ്ഥാപനത്തിന് 7
കാസർകോട്∙ കേരഫെഡിന്റെ നേതൃത്വത്തിൽ പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങിയതോടെ ജില്ലയിലെ പ്രാദേശിക വിപണിയിൽ പച്ചത്തേങ്ങയ്ക്കു വില ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ 20 മുതൽ 22 വരെയുണ്ടായ വില 26 രൂപയായി ഉയർന്നു. നാളികേരം സംഭരണ കേന്ദ്രങ്ങളിൽ നൽകുന്നതിന് കർഷകർ തയാറെടുപ്പ് തുടങ്ങിയതോടെ കാസർകോട്ടെ വിപണിയിൽ പച്ചത്തേങ്ങയുടെ
കൊച്ചി ∙ കേരഫെഡിലെ ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഓഡിറ്ററെ സ്ഥലംമാറ്റി. ശനിയാഴ്ച വൈകിട്ടാണ് ഓഡിറ്ററെ മത്സ്യഫെഡിലേക്കു മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ‘ഭരണപരമായ സൗകര്യത്തിനായി’ എന്നാണ് ഉത്തരവിൽ സൂചിപ്പിച്ചിട്ടുള്ളതെങ്കിലും കേരഫെഡ് ക്രമക്കേടു റിപ്പോർട്ട് ചെയ്തതിലുള്ള അതൃപ്തിയാണു അടിയന്തര സ്ഥലംമാറ്റത്തിനു പിന്നിലെന്നാണ് ആരോപണം. ഉത്തരവു കൈപ്പറ്റിയ ഓഡിറ്റർ ഇന്നലെത്തന്നെ കേരഫെഡ് വിട്ടു. കേരഫെഡ് സംഭരിച്ച പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കാൻ നാളികേര വികസന കോർപറേഷനും മറ്റൊരു സ്വകാര്യ സ്ഥാപനത്തിനും നൽകിയ കരാറിലെ പിഴവുകൾ മൂലം 22 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് ഓഡിറ്റർ കേരഫെഡ് ഉന്നതരുടെ കണ്ണിലെ കരടായത്.
കൊച്ചി ∙ കൊപ്രയുടെ നിലവാര മാനദണ്ഡങ്ങളിൽ വെള്ളം ചേർത്തു കോടികളുടെ ക്രമക്കേടു മറയ്ക്കാൻ കേരഫെഡിൽ ശ്രമം തകൃതി. ഉണക്കാനായി നാളികേര വികസന കോർപറേഷനു കേരഫെഡ് കൈമാറിയ പച്ചത്തേങ്ങയിൽ 28.23 ലക്ഷം കിലോഗ്രാം കൊപ്ര ഇനിയും തിരികെ ലഭിക്കാത്തതിനാൽ 9.3 കോടി രൂപ നഷ്ടമുണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ മറികടക്കാനാണു നീക്കം നടക്കുന്നത്. കരാറുകാരെത്തിച്ച നിലവാരം തീരെയില്ലാത്ത കൊപ്ര സ്വീകരിക്കാൻ കേരഫെഡിന്റെ നിലവാര പരിശോധകർ വിസമ്മതിച്ചതിനാലാണ് ഈ കുറവുണ്ടായത്. നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി നിലവാരം കുറഞ്ഞ കൊപ്ര ഉള്ളിലെത്തിച്ച് ഈ നഷ്ടക്കണക്കു തിരുത്താനുള്ള ശ്രമത്തിലാണു കേരഫെഡ് ഉന്നതർ. കൊപ്രയിൽ നിലവിൽ അനുവദനീയമായ റബറി ഫംഗസ് 16–17%, ഈർപ്പം 9% എന്ന മാനദണ്ഡം ഉയർത്തണമെന്നാണ് ആവശ്യം.
പ്രതികൂല സാഹചര്യങ്ങളോടു പൊരുതി കൃഷിചെയ്തു വിളവെടുത്ത്, വിൽപന കഴിയുമ്പോൾ കേരകർഷകരുടെ കണക്കുപുസ്തകത്തിൽ അവശേഷിക്കുന്നതു നഷ്ടം മാത്രമാണെന്നതു സങ്കടകരമാണ്. അത്രത്തോളം ഗുരുതര പ്രതിസന്ധിയിലാണ് അവരിപ്പോൾ. ഒരുവശത്ത്, പൊതുവിപണിയിൽ തേങ്ങയുടെ വില കുത്തനെ ഇടിയുന്നു. മറുവശത്ത്, അടിസ്ഥാനവിലയെങ്കിലും ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഇടയ്ക്കിടെ പാളുന്നു.
കൊച്ചി ∙ കേരഫെഡ് സംഭരിച്ച പച്ചത്തേങ്ങ കൊപ്രയാക്കുന്നതിലുണ്ടായ കോടികളുടെ അഴിമതിയെച്ചൊല്ലി ബോർഡ് ഓഫ് ഡയറക്ടർ യോഗത്തിൽ ബഹളം. തേങ്ങ ഉണക്കി കൊപ്രയാക്കാൻ നാളികേര വികസന ബോർഡിനും മറ്റൊരു സ്വകാര്യ സ്ഥാപനത്തിനും നൽകിയ കരാറിലെ പിഴവുകളും മറ്റു വീഴ്ചകളും മൂലം 22 കോടി രൂപ നഷ്ടമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി എംഡിക്ക് ഓഡിറ്റർ നൽകിയ കത്താണു ബഹളത്തിനു വഴിവച്ചത്. എംഡിയുടെ നേതൃത്വത്തിൽ നടന്ന ഇടപാട് കേരഫെഡിനെ തകർക്കുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതോടെ അഴിമതിയെപ്പറ്റി അന്വേഷിക്കാൻ ബോർഡിൽ തന്നെയുള്ള മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. കേരഫെഡ് കൈമാറിയ പച്ചത്തേങ്ങയുടെ വലിയൊരു പങ്കും കൊപ്രയാക്കി തിരികെ ലഭിച്ചിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൂടുതലും കിട്ടാനുള്ളതു നാളികേര വികസന ബോർഡിൽ നിന്നാണ്.
കൊച്ചി∙ വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി നിർദേശിച്ച ഉദ്യോഗസ്ഥനു കേരഫെഡ് എംഡിയായി തുടർനിയമനം. നിലവിലെ എംഡി ആർ.അശോകിന്റെ സേവന കാലാവധിയാണ് ഒരു വർഷത്തേക്കു കൂടി നീട്ടി നൽകിയത്. മുൻപു കെൽപാമിൽ എംഡിയായിരുന്ന കാലത്തെ കേസിൽ അന്വേഷണം നടത്തി വിജിലൻസ് സമർപ്പിച്ച ശുപാർശ പ്രകാരം വ്യവസായവകുപ്പാണ് അശോകിനെതിരെ അച്ചടക്ക നടപടിക്കു നിർദേശം നൽകിയത്. അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ച വിവരം ചൂണ്ടിക്കാട്ടി വിജിലൻസ് ശുപാർശ സഹിതം വ്യവസായ വകുപ്പ് കേരഫെഡിന്റെ ചുമതലയുള്ള കൃഷി (ഐഎഫ്എ) വകുപ്പിനു കത്തെഴുതുകയും ചെയ്തു. എന്നാൽ, ഇത് കണ്ടില്ലെന്നു നടിച്ച് എംഡിയുടെ സേവനകാലാവധി നീട്ടി നൽകുകയായിരുന്നു എന്നാണാക്ഷേപം.
കൊച്ചി ∙ പിഎസ്സിയെ നോക്കുകുത്തിയാക്കി കേരഫെഡിൽ ഇഷ്ടക്കാർക്കായുള്ള പിൻവാതിൽ നിയമനം തുടരുന്നു. രാഷ്ട്രീയഭേദമന്യേ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള സംഘടനകളിലെ അംഗങ്ങളുടെ ബന്ധുക്കൾക്കാണു നിയമനം നൽകിയത്.
പിൻവാതിൽ നിയമനങ്ങൾ നിരന്തരം നടക്കുന്ന കേരഫെഡിൽ ഡപ്യൂട്ടേഷനിലെത്തിയ സിപിഎം ബന്ധമുള്ളവരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്താനും നീക്കം. സ്വകാര്യവൽക്കരണത്തിന് ഒരുങ്ങുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം
Results 1-10 of 23