Activate your premium subscription today
തൊടുപുഴ ∙ സബ്സിഡി ഇനങ്ങൾ തൊടുപുഴ സപ്ലൈകോ ഡിപ്പോയിൽ പകുതിയോളം തീർന്നതോടെ വിൽപനകേന്ദ്രങ്ങൾ കാലിയായി.തൊടുപുഴയിലെ സപ്ലൈകോ മാവേലി നിലവിൽ സബ്സിഡി ഉൽപന്നങ്ങളിൽ 6 എണ്ണമേ ലഭ്യമുള്ളൂ. ഓണത്തിനാണു സബ്സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് വിൽപനകേന്ദ്രങ്ങളിൽ എത്തിയതെന്നു ജീവനക്കാർ പറയുന്നു. കഴിഞ്ഞ മാസം
വടകര ∙ കാസർകോട് മുതൽ വയനാട് വരെയുള്ള 4 ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്ന് വിതരണം ചെയ്യുന്ന സപ്ലൈകോയുടെ മേഖലാ മെഡിസിൻ ഡിപ്പോ വിൽപന കുറഞ്ഞ് ഏതു നിമിഷവും അടച്ചു പൂട്ടിയേക്കാവുന്ന നിലയിൽ. മാസം ഒന്നേ മുക്കാൽ കോടി രൂപയുടെ മരുന്ന് വിതരണം ചെയ്തിരുന്ന ഡിപ്പോയിൽ അവസാനം നടന്നത് 22 ലക്ഷം രൂപയുടെ
മണ്ണാർക്കാട്∙ സ്കൂൾ വിദ്യാർഥികൾക്ക് ഓണത്തിനു മുൻപു നൽകാറുള്ള നോൺ ഫീഡിങ് അരി സപ്ലൈകോ ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. സിവിൽ സപ്ലൈസ് അനുമതി നൽകാത്തതാണു കാരണം.മണ്ണാർക്കാട് താലൂക്ക് സപ്ലൈകോ ഗോഡൗണിൽ 40 ലോഡ് അരിയാണു വിതരണം ചെയ്യാനാവാതെ കെട്ടിക്കിടക്കുന്നത്. മണ്ണാർക്കാട് ഉപജില്ലയിൽ 119 സ്കൂളുകളിലായി
തിരുവനന്തപുരം ∙ സപ്ലൈകോ വിൽപനശാലകളിൽ ചെറുപയറിന് പൊള്ളുന്ന വില! പൊതുവിപണിയിൽ 48 രൂപ മുതൽ 60 രൂപയ്ക്കു വരെ ലഭിക്കുന്ന അരക്കിലോ ചെറുപയർ സപ്ലൈകോയിൽ വിൽക്കുന്നത് 86 രൂപയ്ക്ക്. 4 രൂപ ജിഎസ്ടി ഉൾപ്പെടെയാണു സപ്ലൈകോയിലെ വില. സാധനങ്ങൾക്ക് വിലക്കുറവ് ഉണ്ടെന്ന പേരിൽ സപ്ലൈകോയിൽ നിന്നു ചെറുപയർ വാങ്ങുന്നവർ പിന്നീട് മറ്റു കടകളിൽ പോയി സാധനങ്ങൾ വാങ്ങുമ്പോഴാണ് വിലവ്യത്യാസം അറിയുന്നത്.
തിരുവനന്തപുരം ∙ സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് റേഷൻ കടകൾക്കു പകരം സപ്ലൈകോ വിൽപനശാലകൾ വഴി നൽകാൻ ആലോചന. ഇത്തവണയും 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണു പ്രധാനമായും കിറ്റ് നൽകുന്നത്. മുൻ വർഷങ്ങളിൽ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് വിതരണം.
പാലക്കാട് ∙ സംസ്ഥാനത്ത് ഒന്നാംവിള നെല്ലു സംഭരണത്തിനുള്ള റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. കർഷകർ സപ്ലൈകോയുടെ വെബ്സൈറ്റിൽ (www.supplycopaddy.in) ഓൺലൈനായി റജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. 2024–25 സീസണിൽ നെല്ലു സംഭരണത്തിനു താൽപര്യമുള്ള അരിമില്ലുടമകളിൽ നിന്നു സപ്ലൈകോ അപേക്ഷ ക്ഷണിച്ചു. 3 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം∙ സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്തു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണു തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിനു പുറമെ 120 കോടി രൂപയാണു
സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ വിൽപനയ്ക്കുള്ള സാധനങ്ങൾ കുറഞ്ഞാൽ ദിവസവേതനക്കാരുടെ ശമ്പളം കുറയും. ശമ്പളം കുറയരുത്, ജോലിയും നഷ്ടപ്പെടരുത്; അതിനായി ലഭിക്കുന്ന വേതനം 10 പേർക്ക് തുല്യമായി വീതിച്ച് തൊഴിലാളികൾ അതിജീവനവഴി തേടി. കോട്ടയം സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന 10 താൽക്കാലിക ജീവനക്കാരാണ്
കോട്ടയം ∙ അവശ്യ സാധനങ്ങൾ ലഭ്യമാക്കാതെ അവ വിറ്റില്ലെന്ന കാരണം കാട്ടി സപ്ലൈകോയിൽ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. മാസം 30 ലക്ഷം രൂപയുടെ കച്ചവടം നടത്തണമെന്നാണ് ജീവനക്കാർക്കു നൽകിയിരിക്കുന്ന നിർദേശം. എന്നാൽ ഇതിന്റെ പകുതി വിലയ്ക്കുള്ള അവശ്യസാധനങ്ങൾ പോലും എത്തിച്ചു നൽകുന്നില്ല. ഏഴ് മുതൽ 11 വർഷം
കൊച്ചി ∙ സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.ബി. നൂഹ് ചുമതലയേറ്റു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണു ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്ന നൂഹിനെ സപ്ലൈകോ തലപ്പത്തേക്ക് കൊണ്ടുവന്നത്. നിലവിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സപ്ലൈകോയെ കരകയറ്റുക എന്ന ദൗത്യമാണു നൂഹിനു മുമ്പിലുള്ളത്.
Results 1-10 of 383