ADVERTISEMENT

കൊച്ചി ∙ സപ്ലൈകോ  ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.ബി. നൂഹ് ചുമതലയേറ്റു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണു ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്ന നൂഹിനെ സപ്ലൈകോ തലപ്പത്തേക്ക് കൊണ്ടുവന്നത്. നിലവിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സപ്ലൈകോയെ കരകയറ്റുക എന്ന ദൗത്യമാണു നൂഹിനു മുമ്പിലുള്ളത്.

മദ്യനയവുമായി ബന്ധപ്പെട്ടു ടൂറിസം വകുപ്പ് യോഗം വിളിച്ചതിൽ ഡയറക്ടർ എന്ന നിലയിൽ നൂഹിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഈ സമയത്ത് നീണ്ട അവധിയിലായിരുന്നു നൂഹ്. നേരത്തെ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി റജിസ്ട്രാർ, പത്തനംതിട്ട ജില്ലാ കലക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പി.ബി.നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്.

മേയ് 28ന് ആരോഗ്യവകുപ്പു മന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനു തീരുമാനിക്കുകയും ഇതനുസരിച്ചു ജൂലൈ 20ന് അമീബിക് മസ്തിഷ്‌ക ജ്വരത്തിനു ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു. രാജ്യത്തു തന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാര്‍ഗരേഖ പുറത്തിറക്കിയത്.

English Summary:

PB Nooh Takes Charge as Supplyco Chairman in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com