Activate your premium subscription today
കൊച്ചി ∙ വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ദുരന്തപ്രതികരണ ഫണ്ടിന്റെ (എൻഡിആർഎഫ്) കാര്യത്തിൽ കടുംപിടുത്തം വേണ്ടെന്ന് കേന്ദ്ര സർക്കാരിനും, കണക്കുകള്‍ കുറച്ചുകൂടി കൃത്യമാക്കാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി നിർദേശം. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ഇരുകൂട്ടരോടും തർക്കങ്ങൾ മാറ്റിവച്ച് പ്രശ്നപരിഹാരത്തിനുള്ള വഴികൾ കണ്ടെത്താൻ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജെ.ഈശ്വരൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്.
കന്യാകുമാരി∙ ചിന്നമുട്ടം കടപ്പുറത്ത് ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സൂനാമി മോക് ഡ്രിൽ നടത്തി. തിരുനെൽവേലി റീജനൽ റെസ്പോൺസ് യൂണിറ്റിലെ മുപ്പതംഗ സംഘമാണ് പങ്കെടുത്തത്.ചിന്നമുട്ടം സെന്റ് തോമസ് ദേവാലയത്തിനു മുന്നിലുള്ള കടപ്പുറത്തും പരിസരങ്ങളിലും നടന്ന മോക് ഡ്രില്ലിൽ മൂന്ന് ആംബുലൻസുകളിലായി ആരോഗ്യ
കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ നടന്ന ജനകീയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും ക്യാംപിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ തിരച്ചിലിൽ പങ്കെടുത്തു. ഇന്നും നാളെയും ജനകീയ തിരച്ചിൽ തുടരും. ഇന്നലെ അട്ടമല ഭാഗത്തു നടന്ന തിരച്ചിലിൽ കണ്ടെത്തിയ അസ്ഥികൂടം വിശദ പരിശോധനയ്ക്ക് അയച്ചു.
മേപ്പാടി∙ പ്രിയപ്പെട്ടതെല്ലാം നഷ്ടമായ ഭൂമിയിൽ അവർ ഒരിക്കൽ കൂടി എത്തി. തിരച്ചിലിനാണ് എത്തിയതെങ്കിലും തങ്ങളുടെ നഷ്ടഭൂമി ഒരിക്കൽ കൂടി കാണുക മാത്രമായിരുന്നു പലരുടേയും ലക്ഷ്യം. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ റജിസ്റ്റര്‍ ചെയ്ത 190 പേരാണ് തിരച്ചില്‍ സംഘത്തോടൊപ്പം
ഷിരൂർ (കർണാടക) ∙ കോഴിക്കോട് സ്വദേശി അർജുനടക്കം ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ 3 പേർക്കുംവേണ്ടി തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി കർണാടക സർക്കാരിനോട് നിർദേശിച്ചു. കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിയതാണെന്നും നടപടി തുടരുമെന്നും സർക്കാർ കോടതിക്ക് ഉറപ്പുനൽകി.
കാർവാർ (കർണാടക) ∙ പശ്ചിമഘട്ട മലനിര കുത്തനെ ചെത്തിയിറക്കി നിർമിച്ച റോഡ്. അതിനരികിൽ നിറഞ്ഞൊഴുകുന്ന ഗംഗാവലി നദി. ഷിരൂരിലെ ദേശീയപാത നാലുദിവസം മുൻപുവരെ ഇങ്ങനെയായിരുന്നു. ചൊവ്വാഴ്ചത്തെ മണ്ണിടിച്ചിൽ ദേശീയപാതയെ മറ്റൊരു മലനിരയാക്കി മാറ്റി. ഗതാഗതം പൂർണമായി സ്തംഭിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് റോബട്ടുകളെ ഉപയോഗിക്കാൻ തയാറെന്ന് മന്ത്രി കെ.രാജൻ. സർക്കാർ അനുമതി നൽകിയാൽ ഇത്തരം പ്രവർത്തനങ്ങൾക്കു റോബട്ടുകളെ നൽകാമെന്നു ജെൻറോബട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് മനോരമ ഓൺലൈനിനോട് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം∙ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിെല മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ. ജോയി(47)ക്കായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന 33 മണിക്കൂർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ സാഹചര്യത്തിലാണ് രക്ഷാദൗത്യം
തിരുവനന്തപുരം ∙ തലസ്ഥാനനഗരം വലിച്ചെറിഞ്ഞ മാലിന്യത്തിൽ മുങ്ങി കാണാതായ ജീവനുവേണ്ടിയുള്ള തിരച്ചിൽ ഒരു പകലും രാവും പിന്നിട്ടു. നഗരമധ്യത്തിൽ, തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഇന്നലെ രാവിലെ 11ന് ആണ് കരാർതൊഴിലാളി മാരായമുട്ടം സ്വദേശി എൻ.ജോയിയെ (47) പെട്ടെന്നുള്ള ഒഴുക്കിൽ കാണാതായത്. മാലിന്യനിർമാർജന കാര്യത്തിൽ കേരളം പുലർത്തുന്ന അലംഭാവത്തിന്റെ ഇര.
തിരുവനന്തപുരം∙ കനത്ത മഴയെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമെന്ന് മന്ത്രി കെ.രാജൻ. രണ്ട് എൻഡിആർഎഫ് ടീമുകൾ കേരളത്തിലുണ്ടെന്നും ജൂൺ മാസത്തിൽ 7 ടീമുകൾ കൂടി എത്തുമെന്നും മന്ത്രി പറഞ്ഞു. 3953 ക്യാംപുകൾ തുടങ്ങാൻ സ്ഥലങ്ങൾ കണ്ടെത്തി. കേരളത്തിലെ ഡാമുകളിൽ നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിടുന്നുണ്ട്.
Results 1-10 of 29