Activate your premium subscription today
ഹൈദരാബാദ്∙ ‘‘കഴിയുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യു’’– തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വെല്ലുവിളിച്ച് ബിആർഎസ് നേതാവ് കെ.ടി.രാമറാവു. വിക്രബാദ് ജില്ലയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് നേതൃത്വം കൊടുത്തത് കെ.ടി.രാമറാവുവാണെന്നാണ് ആരോപണം. ആക്രമണ കേസിൽ അറസ്റ്റിലായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.രാമറാവുവിന്റെ പ്രതികരണം.
ഹൈദരാബാദ്∙ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ തെലങ്കാന മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ മാനനഷ്ട കേസ് നൽകി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി ആരോപണം ഉന്നയിച്ചതെന്നും മനഃപൂർവം ആരോപണങ്ങൾ പ്രചരിപ്പിച്ചതാണെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും പരാതിയിൽ പറയുന്നു.
തെന്നിന്ത്യൻ താരങ്ങളായ സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന.
നിസാമാബാദ് (തെലങ്കാന) ∙ ബിആർഎസ് വർക്കിങ് പ്രസിഡന്റും മന്ത്രിയുമായ കെടി രാമറാവുവും പ്രവർത്തകരും റോഡ് ഷോയ്ക്കിടെ വാഹനത്തിനു മുകളിലെ കൈവരി തകർന്നു താഴെ വീണു. വാഹനം പെട്ടെന്നു നിർത്തിയതിനാൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. സിർസില മണ്ഡലത്തിൽ രാവിലെ പത്രിക സമർപ്പിച്ചശേഷം നിസാമാബാദ് ജില്ലയിലെ ആർമൂരിൽ റോഡ് ഷോ നടത്തുന്നതിടെയാണു വാഹനത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന തട്ടിന്റെ കൈവരി തകർന്നത്. രാമറാവുവും പ്രവർത്തകരും വാഹനത്തിന്റെ മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഹൈദരാബാദ് ∙ തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ബിആർഎസ് വർക്കിങ് പ്രസിഡന്റും മന്ത്രിയുമായ കെ.ടി.രാമറാവു (കെടിആർ) അപകടത്തിൽപ്പെട്ടു. തുറന്ന വാഹനത്തിനു മുകളിൽ അണികൾക്കൊപ്പം പ്രചാരണം നടത്തവേ സുരക്ഷിതവേലി തകരുകയായിരുന്നു. രാമറാവു വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നിസാമാബാദിലെ അർമൂറിൽ റോഡ്
ഹൈദരാബാദ് ∙ തെലങ്കാനയിൽ ഹാട്രിക് ജയം തേടുന്ന ബിആർഎസ് പ്രകടന പത്രിക ഇന്നു പുറത്തിറക്കും. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ പ്രചാരണ പരിപാടികൾക്കും ഇന്നു തുടക്കമിടും. പാർട്ടി ആസ്ഥാനത്തു നടക്കുന്ന നേതൃയോഗത്തിനു ശേഷമായിരിക്കും പ്രകടനപത്രിക പുറത്തിറക്കുക. ആറിന പ്രഖ്യാപനവും ക്ഷേമ വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസിനെ മറികടക്കുന്ന വാഗ്ദാനങ്ങൾ ബിആർഎസിന്റെ പ്രകടനപത്രികയിലുണ്ടാകുമെന്നാണു സൂചന. ബിആർഎസ് സ്ഥാനാർഥികൾക്കു കെസിആറിന്റെ വക മാർഗനിർദേശം നൽകുന്ന പരിപാടിയും ഇതിനൊപ്പമുണ്ട്.
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ.ചന്ദ്രശേഖർ റാവു എൻഡിഎയുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി കെസിആറിന്റെ മകൻ കെ.ടി.രാമറാവു.
ഹൈദരാബാദ് ∙ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച പിജി മെഡിക്കൽ വിദ്യാർഥിനി ഡോ. ഡി.പ്രീതി (26) മരണത്തിനു കീഴടങ്ങിയ സംഭവത്തിൽ, കുറ്റക്കാർ ആരായാലും വെറുതെ വിടില്ലെന്ന് തെലങ്കാന മന്ത്രി കെ.ടി.രാമറാവു. സംഭവത്തിനു പിന്നിൽ സൈഫായാലും സതീഷായാലും കടുത്ത നടപടി സ്വീകരിക്കുമെന്ന്
ഹൈദരാബാദ്∙ അഹമ്മദാബാദിലെ മെഡിക്കൽ കോളജ് നരേന്ദ്ര മോദി മെഡിക്കൽ കോളജായി പുനർനാമകരണം ചെയ്തതിൽ പ്രതികരണവുമായി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിങ് പ്രസിഡന്റും... Narendra Modi Medical College, KTR, KT Rama Rao, TRS, Telangana, Nirmala Sitaraman
Results 1-9