Activate your premium subscription today
ദുബായ് ∙ ഡോ. ബി ആര് അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ 2024ലെ അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ മലയാളി സംരംഭകനും സിനിമാ നിർമാതാവുമായ കാസർകോട് സ്വദേശി വിജയകുമാര്‍ പാലക്കുന്ന് ഏറ്റുവാങ്ങി.
പുതിയ ചാനലുമായി യുട്യൂബിൽ അരങ്ങേറ്റം കുറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. പുതിയ ചാനൽ ആരംഭിച്ച് ഒരു ഫുട്ബോൾ മത്സരം നടക്കുന്ന സമയത്തിനുള്ളിൽ (90 മിനിറ്റ്) 10 ലക്ഷം സബ്സ്ക്രൈബേഴ്സുമായി റെക്കോർഡിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഔദ്യോഗിക ചാനലിന്
രാജ്യത്തെ നിലവിലെ സിവിൽകോഡ് ഭിന്നിപ്പിക്കുന്നതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ഭരണഘടനാ ശിൽപി അംബേദ്കർ എഴുതിയ സിവിൽ കോഡുകൾ എങ്ങനെ മതപരമാകുമെന്ന് കോൺഗ്രസ് നേതാവ് പവൻഖേര ചോദിച്ചു. മതപരമായ സിവിൽ കോഡെന്നു പറയുന്നത് ഡോ. അംബേദ്കറെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് ഇന്ത്യൻ ഭരണഘടനയായിരുന്നു. പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധിയും ചില പ്രതിപക്ഷാംഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. മുൻകാലങ്ങളെ അപേക്ഷിച്ച്, ഭരണഘടനാമൂല്യങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാകുമെന്ന മുന്നറിയിപ്പുകൂടി ഈ ആഘോഷം പ്രതിഫലിപ്പിക്കുന്നുണ്ട്. പക്ഷേ, നീതിയും സമത്വവും മതനിരപേക്ഷതയും മൗലികാവകാശങ്ങളും പാർലമെന്റിനകത്തും പുറത്തും ചർച്ചയാകുമ്പോഴും നമ്മൾ പലപ്പോഴും മറന്നുപോകുന്ന വാക്കാണ് ഭരണഘടനയുടെ ആമുഖത്തിലുള്ള ‘ഫ്രറ്റേണിറ്റി’ അഥവാ ‘മൈത്രി’.
ഡോ.ബി.ആർ.അംബേദ്കറെപ്പറ്റി പറയാൻ ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾക്ക് ആയിരം നാവുണ്ട്. അദ്ദേഹത്തിന്റെ ചില ആശയങ്ങളെ അവർ ദൈവവചനം പോലെ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, അദ്ദേഹം പറഞ്ഞ മറ്റു ചില കാര്യങ്ങളെപ്പറ്റി അവർ പാലിക്കുന്ന മൗനം ശ്രദ്ധേയമാണ് – ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അത്യാപത്കരമായ ചില വശങ്ങൾ ആ മൗനത്തിൽ അടങ്ങിയിട്ടുണ്ട്. പാർട്ടികൾ മാത്രമല്ല, രാഷ്ട്രീയസ്വഭാവമുള്ള ദലിത് പ്രസ്ഥാനങ്ങൾ പോലും ആ മൗനത്തിൽ പങ്കാളികളാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപിനെ സംബന്ധിച്ച് അംബേദ്കറുടെ ജീവന്മരണ പ്രാധാന്യമുള്ള പ്രഖ്യാപനങ്ങളിൽ രണ്ടെണ്ണം ഇന്നു ശ്രദ്ധേയമാകുന്നത് അവയുടെ ആസൂത്രിതമായ മൂടിവയ്ക്കലിലൂടെയാണ്. ഭരണഘടനയുടെ കരടു തയാറാക്കുന്ന സമിതിയുടെ അധ്യക്ഷനായിരുന്ന അംബേദ്കർ ഭരണഘടനാസഭയിൽ നടത്തിയ അവസാന പ്രസംഗം ഇന്ത്യൻ ജനാധിപത്യത്തിനുവേണ്ടി ഹൃദയത്തിൽനിന്നു പറഞ്ഞ ഒട്ടെറെ കാര്യങ്ങൾകൊണ്ട് വെട്ടിത്തിളങ്ങുന്ന ഒന്നാണ്. എന്നെങ്കിലുമൊരിക്കൽ നമുക്കു ജനാധിപത്യത്തെപ്പറ്റി ഒരു പാഠപുസ്തകമുണ്ടായാൽ (ഇന്നുവരെ അങ്ങനെയൊന്നില്ല എന്നോർക്കുക!) അതിന്റെ ഭാഗമായിത്തീരേണ്ട വസ്തുതകളാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾ എങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ഭീഷണിയായേക്കാമെന്ന ആശങ്ക ആ പ്രസംഗത്തിൽ പ്രകടിപ്പിച്ചതിനെപ്പറ്റി ഈ പംക്തിയിൽ മുൻപ് എഴുതിയിരുന്നു. ഇന്ത്യൻ രാഷ്ട്രീയം സമർഥമായി തമസ്കരിച്ച രണ്ടു പ്രസ്താവനകൾ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്റെ അതേ പ്രസംഗത്തിലാണ്. അവയെ അദ്ദേഹത്തിന്റെ വാക്കുകളിൽത്തന്നെ അവതരിപ്പിച്ചുകൊള്ളട്ടെ ...
Results 1-5