Activate your premium subscription today
‘രക്ഷിക്കണേ’യെന്ന് കേഴുന്നത് ഒരു നദിയാണെങ്കിലും മേധ പട്കർ വിളി കേൾക്കും. അങ്ങനെയാണ് അവർ നർമദ ബച്ചാവോ ആന്ദോളന് തുടക്കമിട്ടത്. നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം അണക്കെട്ടുകൾ നിർമിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു ആ സമരം. അന്ന് അണക്കെട്ട് കാരണം കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകുമായിരുന്ന ആദിവാസി വിഭാഗക്കാരും കർഷകരും മാത്രമല്ല സാമൂഹിക–പാരിസ്ഥിതിക പ്രവർത്തകരും മേധയ്ക്കൊപ്പം കൈപിടിച്ച് നദിക്കു വേണ്ടി നിലകൊണ്ടു. ഒരു ഘട്ടത്തിൽ നദിയിലേക്കിറങ്ങി അതിനു കാവലിരുന്നു. ഡിസംബർ ഒന്നിന് 70 വയസ്സാകും മേധയ്ക്ക്. ഇതിനോടകം അവർ ഏറ്റെടുത്ത പാരിസ്ഥിതിക സമരങ്ങളും സാമൂഹിക ഇടപെടലുകളും ഏറെയാണ്. അതിൽ മുംബൈയിലെ ചേരികളിലെ പ്രവർത്തനങ്ങൾ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ വരെയുണ്ട്. നർമദ സമരത്തോടെ ലോകമെങ്ങും ആ പേരെത്തുകയും ചെയ്തു. പ്ലാച്ചിമട സമരത്തിൽ ഉൾപ്പെടെ കേരളത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലപ്പോഴായി എത്തിയിട്ടുണ്ട് മേധ. പ്രകൃതിദുരന്തങ്ങൾ ഒന്നൊഴിയാതെ കേരളത്തിനു മേൽ പതിക്കുകയാണ്. പരിസ്ഥിതിക്ക് മുൻപെങ്ങുമില്ലാത്ത വിധം ചർച്ചകളിൽ ഇടം ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പാരിസ്ഥിതിക– സാമൂഹിക സാഹചര്യങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുള്ള മേധ പട്കർക്ക് കേരളത്തെക്കുറിച്ചും പറയാനേറെയുണ്ട്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കോഴിക്കോട് ∙ റസിഡന്റ്സ് അസോസിയേഷനുകളാണ് വികസനത്തിന്റെ ആദ്യ പദ്ധതികൾ വിഭാവനം ചെയ്യേണ്ടതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024– 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മേപ്പാടി ∙ പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ കരുതുന്ന സുസ്ഥിര വികസന പാതയിലൂടെ വേണം വയനാടിന്റെ ഭാവി വികസനം ഉറപ്പാക്കേണ്ടതെന്ന് പരിസ്ഥിതി–സാമൂഹിക പ്രവർത്തകയും നർമദ ബച്ചാവോ ആന്തോളൻ നേതാവുമായ മേധ പട്കർ.കിട്ടാക്കടമായി കോർപറേറ്റുകളുടെ നൂറുകണക്കിന് കോടി രൂപ എഴുതിത്തള്ളുന്ന ബാങ്കുകൾ ചൂരൽമല, മുണ്ടക്കൈ
കോട്ടയം ∙ വോട്ടു ചെയ്തു പോകുന്ന വെറും വോട്ടർമാരാകാതെ യഥാർഥ പൗരന്മാരായി നാം മാറണമെന്നു പരിസ്ഥിതി– മനുഷ്യാവകാശ പ്രവർത്തകയും നർമദ ബചാവോ ആന്തോളൻ നേതാവുമായ മേധ പട്കർ. ടോക്സ് ഇന്ത്യയുടെ പ്രതിമാസ പ്രഭാഷണപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മേധ. വികസന പ്രവർത്തനങ്ങൾ വരുമ്പോൾ അത് എന്താണെന്നു മനസ്സിലാക്കണം.
കോഴിക്കോട് ∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25ന് ഇന്നു തിരിതെളിയും. വൈകിട്ട് 4നു നടക്കാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മേധ പട്കർ മുഖ്യാതിഥിയാകും. എം.കെ.രാഘവൻ എംപി, മേയർ ബീന ഫിലിപ്, മലബാർ ഗ്രൂപ്പ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ.ആഷർ തുടങ്ങിയവർ പങ്കെടുക്കും.
കൊച്ചി∙ ഭരണകൂടം അവരുടെ സർവ സന്നാഹങ്ങളും ഉപയോഗിച്ച് ഗാന്ധിയൻ രാഷ്ട്രീയത്തെയും ആശയങ്ങളെയും തമസ്കരിക്കുന്ന കാലത്ത് ഗാന്ധി ഉയർത്തിക്കാട്ടിയ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി നാം സ്വയം മാറുകയെന്നതാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക പ്രവർത്തക മേധാ പട്കർ. മഹാത്മാഗാന്ധി, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ
പ്രശസ്ത പരിസ്ഥിതി–സാമൂഹിക പ്രവർത്തക മേധാ പട്കർ വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിൽ എത്തിയതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. കിട്ടാക്കടമായി കോർപ്പറേറ്റുകളുടെ നൂറുകണക്കിനു കോടി രൂപ എഴുതിത്തള്ളുന്ന ബാങ്കുകൾ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ തയാറാകണമെന്നും മേധാ പട്കർ ആവശ്യപ്പെട്ടു.
ടൂറിസം നാടിനെ നശിപ്പിച്ചാൽ ടൂറിസ്റ്റുകൾ വരാതാകുമെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. ചൂരൽമല റിലീഫ് സെന്റർ സംഘടിപ്പിച്ച ജനകീയ കൺവെൻഷനിൽ പങ്കെടുക്കുകയായിരുന്നു അവർ. അനേകം തൊഴിലവസരങ്ങൾ നൽകുന്ന മേഖലയാണ് ടൂറിസം. അടിസ്ഥാന വികസനത്തിന് ആരും എതിരല്ല. എന്നാൽ കെ റെയിൽ പോലെയുള്ള വിനാശകരമായ വികസനം സംസ്ഥാനത്തെ വിഭവ ദുരന്തത്തിലേക്ക് നയിക്കും.
പ്രമുഖ പരിസ്ഥിത – സാമൂഹിക പ്രവർത്തക മേധ പട്കറിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ. മനോരമ ഓൺലൈൻ സംഘത്തിനൊപ്പം ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനെത്തിയപ്പോഴാണ് ദുരന്തബാധിതർ സങ്കടങ്ങളുടെ കെട്ടഴിച്ചത്. ചൂരൽമലയിലും മേപ്പാടിയിലും സ്ത്രീകളുൾപ്പെടെയുള്ള വലിയ സംഘം മേധ പട്കറെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
Results 1-10 of 35