Activate your premium subscription today
ബെയ്ജിങ് ∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സംഘർഷം ഒഴിവാക്കുന്നതിനുള്ള കരാർ നടപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാവോസിൽ മേഖലാ സുരക്ഷാ സമ്മേളനത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അതിർത്തിയിൽ നിന്നു സേനയെ പിൻവലിക്കൽ പുരോഗമിക്കുന്നുവെന്നും തികച്ചും സൗഹാർദപരമാണ് ഇപ്പോൾ കാര്യങ്ങളെന്നും ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ വു ക്വിയാൻ പറഞ്ഞു.
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ മധുരം കൈമാറി ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ ദീപാവലി ആഘോഷിച്ചു. ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളിൽ നിന്നുള്ള ഇന്ത്യ, ചൈന സൈനിക പിൻമാറ്റം പൂർത്തിയായി തൊട്ടടുത്ത ദിവസമാണ് അതിർത്തിയിലെ കോങ്ലാ, ചുസുൽ, കെകെ പാസ്, ഹോട്ട്സ്പ്രിങ് തുടങ്ങിയ സ്ഥലങ്ങളിൽ സേനാംഗങ്ങൾ തമ്മിൽ മധുരവും സമ്മാനങ്ങളും കൈമാറിയത്.
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. മേഖലയിൽ പട്രോളിങ് വൈകാതെ ആരംഭിക്കും. നിയന്ത്രണ രേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടർന്ന് ചൈന ഇക്കാര്യം സ്ഥിരീകരിച്ചു.
ബെയ്ജിങ് ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽനിന്ന് ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം സമാധാനപരമായി നടക്കുന്നുവെന്ന് ചൈന പ്രസ്താവിച്ചു. റഷ്യയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അതിർത്തിസംഘർഷം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങും ധാരണയായിരുന്നു. ഇതെത്തുടർന്നാണ് കിഴക്കൻ ലഡാക്കിലെ ഡെംചോക്, ഡെപ്സാങ് എന്നിവിടങ്ങളിൽനിന്നും സൈനികരെ പിൻവലിക്കൽ നടപടി ആരംഭിച്ചത്.
പുണെ∙ ഇന്ത്യ–ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചർച്ചകളുടെ വിജയമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കുമെന്നു പറഞ്ഞ ജയ്ശങ്കർ അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും വ്യക്തമാക്കി.
ന്യൂഡൽഹി∙ ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ചു’മായി ഡൽഹിയിലേക്ക് പദയാത്രയുമായെത്തിയ ലഡാക്കിലെ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി അതിർത്തിയിൽ തടഞ്ഞു. വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ വാങ്ചുക് സെപ്റ്റംബർ 1നാണ് 150 പേരുമായി ലേയിൽനിന്ന് ഡൽഹിയിലേക്കുള്ള മാർച്ച് ആരംഭിച്ചത്. ഡൽഹി പൊലീസ് ആക്ട് അനുസരിച്ചാണ് നടപടി. ഡൽഹി അതിർത്തിയായ സിംഘുവിലാണ് പദയാത്ര പൊലീസ് തടഞ്ഞത്.
ജനീവ ∙ ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി പ്രശ്നങ്ങളിൽ 75 ശതമാനവും ചർച്ചകളിലൂടെ പരിഹരിച്ചെന്നും കിഴക്കൻ ലഡാക്കിലെ തർക്കമാണ് അവശേഷിക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. 2020 ജൂണിൽ ഗൽവാൻ താഴ്വരയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിലുണ്ടായ സംഘർഷം ബന്ധത്തെ കാര്യമായി ബാധിച്ചെന്നും ഇവിടെ
ന്യൂഡൽഹി ∙ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇതുസംബന്ധിച്ച തീരുമാനം എക്സിലൂടെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ സ്വപ്നം പോലെ, ലഡാക്കിനെ വികസിതവും സമൃദ്ധവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണു പുതിയ ജില്ലകൾ രൂപീകരിച്ചതെന്ന് അമിത് ഷായുടെ കുറിപ്പിൽ പറയുന്നു. സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിങ്ങനെയാണു ജില്ലകളുടെ പേരുകൾ.
ലേ ∙ ലഡാക്കിൽ കരസേനയുടെ കവചിത വാഹനം അപകടത്തിൽപ്പെട്ടു. ന്യോമയിൽ വച്ചായിരുന്നു അപകടം. 14 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
ലോകത്തേറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന പക്ഷിയായ ആർട്ടിക് ടേണിനെ 96 വർഷത്തിനു ശേഷം ഇന്ത്യയിൽ കണ്ടെത്തി. കണ്ണൂരിലെ മാപ്പിള ബേ തീരത്ത് പക്ഷി നിരീക്ഷകനായ നിഷാദ് ഇഷാലാണ് ആർട്ടിക് ടേണിനെ കണ്ടെത്തി ചിത്രം പകർത്തിയത്.
Results 1-10 of 145