Activate your premium subscription today
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേ ദിവസം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന രേഖയാണ് ‘ദേശീയ സാമ്പത്തിക സര്‍വേ’ (National Economic Survey). പോയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിലെ സമ്പദ്ഘടനയുടെ സ്ഥിതി എന്തായിരുന്നുവെന്നും വരുന്ന വര്‍ഷത്തെ കുറിച്ചുള്ള ഒരു അവലോകനവുമാണ് ഈ രേഖയില്‍ ഉള്‍ക്കൊള്ളിക്കാറുള്ളത്. രാജ്യത്തെ നികുതി ഘടനയില്‍ വരുത്തേണ്ടതായ മാറ്റങ്ങള്‍, സാമ്പത്തിക മേഖലയില്‍ നടപ്പാക്കേണ്ട നയങ്ങള്‍, കൈക്കൊള്ളേണ്ട നടപടികള്‍ എന്നിവയെ കുറിച്ചും ഇതില്‍ പ്രതിപാദിക്കാറുണ്ട്. ഒരു പരിപൂര്‍ണ സാമ്പത്തിക രേഖ എന്ന ഇതിന്റെ ഖ്യാതിക്ക് നിരക്കാത്ത ഒരു പരാമര്‍ശം ഈ വര്‍ഷത്തെ ദേശീയ സാമ്പത്തിക സര്‍വേയില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഉല്‍പ്പാദന മേഖല കൂടുതല്‍ മെച്ചപ്പെടുത്തുവാനും കാര്യക്ഷമമാക്കുവാനും വേണ്ടി ചൈനയുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളും നിയന്ത്രണങ്ങളും ഒരു പുനഃപരിശോധനക്ക് വിധേയമാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇതില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. രാജ്യത്തിന്റെ പ്രധാനപ്പെട്ട സാമ്പത്തിക രേഖയില്‍ നമ്മുടെ വിദേശകാര്യ നയത്തെ സംബന്ധിക്കുന്ന ഒരു വിഷയത്തെ കുറിച്ച് പരാമര്‍ശം വന്നതു കൊണ്ട് മാത്രം ഇത് ധാരാളം ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയുടെ ചൈന നയത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ ഒരു സൂചനയാണോ ഇതെന്ന രീതിയിലുള്ള ചര്‍ച്ചയും ഉണ്ടായി. ഇന്ത്യ അതിര്‍ത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളില്‍ വച്ച് ഏറ്റവും വലുതും സാമ്പത്തികവും സൈനികവുമായി
വിഴിഞ്ഞം തയാറായി. വൻകിട ചരക്കു കപ്പലുകൾ കേരള തീരത്തേക്ക് നീങ്ങാൻ തുടങ്ങി. ഇതു കാണുമ്പോൾ വിപണിയിലെ ലോകശക്തിയായ ചൈനയ്ക്ക് ചെറിയൊരു ആശങ്ക സ്വാഭാവികം. കിഴക്കൻ ചൈനാ കടലിൽ നിന്ന് കാർഗോ കാരിയറായ ഷെൻ ഹ്വാ–15 കപ്പൽ 2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയപ്പോൾ തുടങ്ങിയതാണ് ഈ ആശങ്ക. ഭീമൻ ക്രെയിനുകളുമായി വിഴിഞ്ഞത്ത് വൻ കപ്പൽ എത്തിയപ്പോൾ തന്നെ ചൈനീസ് മാധ്യമങ്ങളെല്ലാം ഇത് ഗൗരവമായി റിപ്പോർട്ടും ചെയ്തിരുന്നു. ചൈനീസ് സമ്പദ് മേഖലയ്ക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖങ്ങളുടെ ഭൂപടത്തിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ജൂലൈ 11ന് പുലർച്ചെ വിഴിഞ്ഞത്തേക്ക് എത്തിയ കപ്പൽ വന്നതും ചൈനയിൽനിന്നു തന്നെ. ഇതോടൊപ്പം തന്നെ വിഴിഞ്ഞത്തു നിന്ന് ചരക്കുമായി തിരിച്ചും കപ്പലെത്തുന്ന ദിനം ഏറെ വിദൂരമല്ലെന്നും ചൈനയ്ക്കറിയാം. കടൽ വഴിയുളള ചരക്കുകടത്തിന്റെ മൂന്നിലൊന്നും പിടിച്ചടക്കി വച്ചിട്ടുള്ള ചൈനയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖം ഭാവിയിൽ എല്ലാംകൊണ്ടും അവർക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിക്കഴിഞ്ഞു. അക്കാര്യം ചൈന വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്ത് നടത്താൻ
സാമ്പത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപോയപ്പോൾ ലോകം ചർച്ച ചെയ്തത് ചൈനീസ് കടക്കെണിയെ കുറിച്ചായിരുന്നു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ (ബിആർഐ) ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്തി സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കാനാണോ ചൈന ശ്രമിക്കുന്നത്. ആരോപണം മാത്രമായിരുന്ന ചൈനീസ് കടക്കെണി തന്ത്രത്തിന് മറുപടി ലഭിച്ച കാലം കൂടിയാണ് കഴിഞ്ഞ 10 വർഷങ്ങൾ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നപദ്ധതിയായിരുന്നു 2013 സെപ്റ്റംബറിൽ ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്. പക്ഷേ തുടക്കത്തിലെ തിളക്കം ഈ പദ്ധതിക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. ഒട്ടേറെ രാജ്യങ്ങൾ ചൈനീസ് ചതി തിരിച്ചറിഞ്ഞ് പദ്ധതിയിൽനിന്ന് പിന്മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും അവസാനത്തേതായിരുന്നു ഇറ്റലി. 2019ലാണ് ഇറ്റലി ചൈനയുമായി കരാർ ഒപ്പിട്ടത്. എന്നാൽ പദ്ധതി പ്രകാരം നിർമിക്കുന്ന ‘സിൽക്ക് റൂട്ടി’ലൂടെ ഇറ്റലിയിലേക്കുള്ള ചൈനീസ് കയറ്റുമതി വർധിക്കും, തിരിച്ച് ഇറ്റലിക്ക് അതിന്റെ ഗുണം കിട്ടുകയുമില്ലെന്നാണ് റിപ്പോർട്ടുകൾ. ജി7 രാജ്യങ്ങളിൽനിന്ന് ഇറ്റലി മാത്രമായിരുന്നു ഇതുവരെ ബിആർഐയിൽ അംഗമായിരുന്നത്. എന്തുകൊണ്ടാണ് ഇറ്റലി ഉള്‍പ്പെടെ ചില രാജ്യങ്ങൾ പദ്ധതിയിൽനിന്ന് പിന്മാറിയത്? ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളും പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളുമെല്ലാം ആ ചോദ്യത്തിന്റെ ഉത്തരമാണ്. ഇതിനെല്ലാം പുറമേ, കടക്കെണിയിൽ വീണ രാജ്യങ്ങളിൽ സൈനിക താവളങ്ങൾ ആരംഭിക്കാനുള്ള ചൈനീസ് നീക്കവും ആശങ്കയുയർത്തിയിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ, ബൃഹത്തായ, ലക്ഷക്കണക്കിനു കോടി ഡോളറിന്റെ വൻ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബിആർഐ) മൂന്നാം ഫോറത്തിനായി ഏതാനും ആഴ്ച മുന്‍പാണ് ലോക നേതാക്കൾ ചൈനയിൽ ഒത്തുകൂടിയത്. ബിആർഐയ്ക്ക് പത്ത് വയസ്സ് തികയുന്ന വേളയിൽ, പദ്ധതിയുടെ ഭാഗമായ രാജ്യങ്ങളെയെല്ലാം ഫോറത്തിലേക്കു ക്ഷണിച്ചിരുന്നു. ബിആർഐയ്ക്ക് പിന്നിലെ വൻ കടബാധ്യതയെയും പാരിസ്ഥിതികവും മാനുഷികവുമായ മറ്റ് ആശങ്കകളെയും കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലാണ് മൂന്നാം ഫോറത്തിൽ ഷി സംസാരിച്ച് തുടങ്ങിയത്. ഈ വിമർശനങ്ങൾക്കു കൃത്യമായ മറുപടി നൽകാതെതന്നെ, ബിആർഐ പ്രതീക്ഷ നൽകുന്ന സുരക്ഷിത പദ്ധതിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യാന്തര വിപണിയിലും പ്രതിരോധ രംഗത്തും യുഎസ്-ചൈന മത്സരം ചൂടുപിടിച്ചതിനാൽ യുഎസ് നേതൃത്വത്തിലുള്ള ആഗോള നീക്കത്തെ ബദലുകൾ സൃഷ്ടിച്ചു പ്രതിരോധിക്കാനുള്ള ചൈനീസ് ദൗത്യത്തിന്റെ ഭാഗമായാണ് ബിആർഐ അവതരിപ്പിച്ചതെന്നത് മറ്റൊരു വസ്തുത. എന്നാൽ ഫോറത്തിനു പിന്നാലെ ഇറ്റലി പദ്ധതിയിൽനിന്നു പിന്മാറി. 2013 സെപ്റ്റംബറിലാണ് ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്താനുള്ള ബെൽറ്റ് ആൻഡ് റോഡ് എന്ന വലിയ പദ്ധതിക്ക് ചൈന ഔദ്യോഗികമായി തുടക്കമിട്ടത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ബിആർഐ പദ്ധതിക്ക് കീഴിൽ 160 ലധികം രാജ്യങ്ങൾ ചൈനയിൽ നിന്ന് 1.1 ലക്ഷം കോടി ഡോളര്‍ കടം വാങ്ങിയെന്നാണ് പുതിയ കണക്ക്. ഇതിനിടെ, കടം കുമിഞ്ഞുകൂടി ചില രാജ്യങ്ങൾ അവരുടെ തന്ത്രപ്രധാന പ്രദേശങ്ങളും പദ്ധതികളും ചൈനയ്ക്ക് രഹസ്യമായി കൈമാറുകയും ചെയ്തു.
ബെയ്ജിങ്∙ ചൈന സംഘടിപ്പിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സംസാരിക്കുന്നതിന് മുൻപ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയി. ബെൽറ്റ് ആൻഡ് റോഡ് (ബിആർഐ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചൈനീസ് പ്രസിഡന്റ്
കാബുൾ ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി സഹകരിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അടുത്തയാഴ്ച ബെയ്ജിങ്ങിൽ നടക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ താലിബാൻ പങ്കെടുക്കും. ഈ പങ്കാളിത്തത്തിലൂടെ അഫ്ഗാനും ചൈനയും തമ്മിലുള്ള ഔദ്യോഗികബന്ധം ശക്തമാകുമെന്നാണു
ന്യൂഡൽഹി ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്നു പിന്മാറാൻ ഉദ്ദേശിക്കുന്നതായി സൂചന നൽകി ഇറ്റലി. ഡൽഹിയിൽ നടന്ന ജി20
ചൈനയുടെ നീരാളിക്കൈകൾ അതിർത്തി രാജ്യങ്ങളിലേക്ക് കടന്നു കയറുന്നത് പല വിധത്തിലാണ്. തയ്വാൻ പോലുള്ള ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിർത്തുകയോ അധിനിവേശം നടത്താൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങളെ
ന്യൂഡൽഹി ∙ ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്സിഒ) അംഗങ്ങളായ രാജ്യങ്ങൾ ചേർന്ന് ഭീകരപ്രസ്ഥാനങ്ങളുടെയും ഭീകരരുടെയും പൊതുപട്ടിക തയാറാക്കും. ഭീകരവാദത്തിനെതിരെയുള്ള ചെറുത്തുനിൽപ് ശക്തിപ്പെടുത്തുന്നതിനാണിത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന വെർച്വൽ ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കൾ ഭീകരവാദത്തിന്റെയും മതമൗലിക വാദത്തിന്റെയും പിടിയിലേക്കു വീഴുന്നത് തടയാൻ യോജിച്ചു പ്രവർത്തിക്കാനും അംഗരാജ്യങ്ങൾ തീരുമാനിച്ചു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. അതതു രാജ്യങ്ങളിലെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാവും പട്ടിക തയാറാക്കുക. ഭീകര– വിഘടനവാദ സംഘടനകൾ, മറ്റു നിരോധിത ഗ്രൂപ്പുകൾ എന്നിവ പട്ടികയിലുൾപ്പെടും.
ഇസ്ലാമാബാദ്∙ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി അഫ്ഗാനിസ്ഥാനിലേക്കു കൂടി നീട്ടുന്നതിന് താലിബാന് അനുമതി നൽകി. ഒട്ടേറെ ഉപരോധങ്ങളാൽ വലയുന്ന അഫ്ഗാനിസ്ഥാന് കോടിക്കണക്കിനു ഡോളറാണ് ഇതുമൂലം ലഭിക്കുക. ശനിയാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്, പാക്ക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി എന്നിവർക്കൊപ്പം
Results 1-10 of 16